ഒരാളെയും മുഷിപ്പിച്ചു സംസാരിക്കുന്ന ആളല്ല ബിനു അടിമാലി! എന്റെ അറിവിൽ അങ്ങനൊരാളല്ല അദ്ദേഹ൦, ജിഷിൻ മോഹൻ 

Follow Us :

മിമിക്രി താരവും ,നടനുമായ ബിനു അടിമാലി തന്നെ ആക്രമിക്കുകയും ക്യാമറ തകർക്കുകയും ചെയ്തെന്ന ഫൊട്ടോഗ്രഫറും ബിനു അടിമാലിയുടെ മുൻ സോഷ്യൽ മീഡിയ മാനേജരു‌മായ ജിനേഷിന്റെ ആരോപണം വലിയ രീതിയിൽ ചർച്ച ചെയ്യ്ത വിഷയമായിരുന്നു, എന്നാൽ ഇപ്പോൾ ഈ സംഭവത്തിൽ  തന്റെ അഭിപ്രായം പങ്കു വെയ്ക്കുകയാണ് സീരിയൽ താരം ജിഷിൻ മോഹൻ . ജിനേഷിനെ ബിനു അടിമാലി തല്ലിയിട്ടുണ്ടെങ്കിൽ തല്ലിയെന്നത് ബിനു അടിമാലി സമ്മതിച്ചിരുന്നുവെങ്കിൽ അദ്ദേഹത്തോടൊപ്പം അന്ന് കുറച്ചു പേർ നിൽക്കുമായിരുന്നു എന്നും ജിഷിൻ  പറയുന്നു.

ബിനു അടിമാലി പങ്കെടുക്കുന്ന സ്റ്റാർ മാജിക്കിൽ  ബിനു അടിമാലിയെപ്പോലെ തന്നെ തിളങ്ങുന്ന താരമാണ് ജിഷിൻ മോഹനും, തന്റെ അറിവിൽ ബിനു ചേട്ടൻ ഇത്തരം പ്രശ്നങ്ങൾക്കൊന്നും പോവാത്തയാളാണ്. പിന്നെ ആർക്കായാലും ചില ദുർബല നിമിഷങ്ങൾ ഉണ്ടാവില്ലേ. അതുകൊണ്ട് ഇത്തരം വിഷയങ്ങൾ വലുതാക്കേണ്ട കാര്യമില്ല. പുള്ളിയെ ഇടിച്ച് താഴ്‌ത്തേണ്ട കാര്യവുമില്ല . ഒരാളെയും മുഷിപ്പിച്ച് സംസാരിക്കുന്നയാളല്ല ബിനു അടിമാലി, പുള്ളി വളരെ കഷ്ടപ്പെട്ട് പല സ്റ്റേജുകളിലൂടെ ഈ രംഗത്തേയ്ക്ക്  കയറി വന്നയാളാണ്. ജിഷിൻ  പറയുന്നു,

ആ സംഭവത്തോടെ പുള്ളിയെ ആളുകൾ നെ​ഗറ്റീവായി എടുത്തു തുടങ്ങി. അത് വല്ലാത്തൊരു അവസ്ഥയാണ്, എല്ലാവരും പുണ്യവാന്മാരോ തല്ലാത്തവരോ ഒന്നുമല്ലല്ലോ. ആരെങ്കിലും നമ്മളോട് തെണ്ടിത്തരം കാണിച്ചാൽ നമ്മൾ തല്ലും. അവൻ മോശം കാണിച്ചിട്ടാണ് തല്ലിയതെന്ന്  ബിനുച്ചേട്ടനെ പറയാമല്ലോ. അല്ലാതെ ഞാൻ ചെയ്തിട്ടില്ലെന്ന് പറയുമ്പോഴാണ് ഇവിടെ അതൊരു  പ്രശ്നമാകുന്നത്. ഒന്നാമത് ഒരുപാട് പ്രശ്നങ്ങൾക്കിടയിൽ നിൽക്കുകയാണ്. ഇനി പുതിയ പ്രശ്നം വേണ്ടെന്ന് കരുതിയാകും പുള്ളി തല്ലിയത് സമ്മതിക്കാതിരുന്നത്.  ആ പ്രശ്നം പുള്ളിയെ വല്ലാതെ തളർത്തി. ഇപ്പോൾ വീണ്ടും പുള്ളി സ്റ്റാർ മാജിക്കിൽ വന്ന് തുടങ്ങിയിട്ടുണ്ട്. പക്ഷെ ഈ പ്രശ്നങ്ങളെല്ലാം ഫ്ലോറിൽ വന്ന് കഴിഞ്ഞാൽ പുള്ളി മറക്കും. പിന്നെ ഫുൾ പവറിലാണ് ബിനു ചേട്ടൻ. പുള്ളി തെറ്റ് ചെയ്തതു കൊണ്ടാണോ മാറ്റി നിർത്തിയതെന്ന് തനിക്ക് അറിയില്ല ജിഷിന് പറയുന്നു