മഴ കഴിഞ്ഞാൽ മറുന്നു വയ്ക്കുന്ന കുടയാണ് ചിലർക്ക് നാമെന്ന് ജിയ, മറുപടി നൽകി റിതു!

റിതു മന്ത്ര ബിഗ് ബോസ്സിൽ ശ്രദ്ധ നേടാൻ തുടങ്ങിയ സമയം മുതൽ ജിയാ ഇറാനി എന്ന ഒരു വ്യക്തി താനും ഋതുവും തമ്മിൽ പ്രണയിൽ ആണെന്നും തന്റെ സോഷ്യൽ മീഡിയയിൽ കൂടി വെളിപ്പെടുത്തുകയും റിതുവും…

റിതു മന്ത്ര ബിഗ് ബോസ്സിൽ ശ്രദ്ധ നേടാൻ തുടങ്ങിയ സമയം മുതൽ ജിയാ ഇറാനി എന്ന ഒരു വ്യക്തി താനും ഋതുവും തമ്മിൽ പ്രണയിൽ ആണെന്നും തന്റെ സോഷ്യൽ മീഡിയയിൽ കൂടി വെളിപ്പെടുത്തുകയും റിതുവും ഒന്നിച്ചുള്ള ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കുകയും ചെയ്തിരുന്നു. എന്നാൽ പരുപാടിയിൽ ഒരിക്കൽ പോലും തനിക്ക് ഒരു പ്രണയം ഉണ്ടെന്നു റിതു വെളിപ്പെടുത്താതിരുന്നതിനാൽ ജിയാ ഇറാനി പറയുന്ന കാര്യങ്ങൾ പ്രേക്ഷകരും പൂർണ്ണമായും വിശ്വസിച്ചിരുന്നില്ല. എന്നാൽ റിതുവുമൊന്നിച്ചുള്ള സ്വകാര്യ ചിത്രങ്ങൾ വരെ ജിയാ പോസ്റ്റ് ചെയ്യാൻ തുടങ്ങിയതോടെ ഇരുവരും പ്രണയത്തിൽ ആണെന്ന് പ്രേക്ഷകരും വിശ്വസിക്കുകയായിരുന്നു. എന്നാൽ പരുപാടി യിൽ നിന്ന് പുറത്ത് വന്നതിനു ശേഷം ജിയാ ഇറാനിയെ അൺഫോള്ളോ ചെയ്തത് ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇപ്പോൾ ജിയാ ഇറാനി പങ്കുവെച്ച ഒരു പോസ്റ്റും അതിനു പിന്നാലെ റിതു പങ്കുവെച്ച ഒരു പോസ്റ്റുമാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. ‘ചിലർക്ക് നാം കുട പോലെയാണ് മഴ കഴിഞ്ഞാൽ മറുന്നു വയ്ക്കുന്ന കുട എന്നായിരുന്നു’ ജിയാ തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ഇതിനു പിന്നാലെയാണ് ഋതുവും പോസ്റ്റുമായി എത്തിയത്. നാളെ മഴയായിരിക്കാം, നാളെ മരണമായിരിക്കാം. നാളെ വസന്തമവും നാഴെ വിരഹവുമായിരിക്കാം. ഇന്ന് ഇപ്പോൾ മാത്രമാണ് ശരി. നാളെ അനിശ്ചിതാവസ്ഥയാണ്. അല്ല നാളെ എന്നുണ്ടോ? തന്നെ സംശയമാണ്” എന്നുമാണ് റിതുവും പങ്കുവെച്ചത്.

ബിഗ് ബോസ് സീസൺ 3 യിൽ മത്സരിക്കാൻ എത്തി പ്രേക്ഷക ശ്രദ്ധ നേടിയ താരമാണ് റിതു മന്ത്ര. മോഡൽ ആയ താരം ബിഗ് ബോസ്സിൽ എത്തുന്നതിനു മുന്പും മോഡലിംഗ് രംഗത്ത് സജീവമായിരുന്നുവെങ്കിലും ബിഗ് ബോസ്സിൽ എത്തിയതിനു ശേഷമാണ് താരത്തിന് കൂടുതൽ ആരാധകരെ ലഭിച്ചത്. ഹൗസിനുള്ളിൽ തന്റേതായാ നിലപാടുകൾ വ്യക്തമാക്കുന്ന താരം വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ശ്രദ്ധയും നേടിയിരുന്നു. പരുപാടി പാതിയിൽ വെച്ച് അവസാനിപ്പിച്ച് താരങ്ങൾ എല്ലാം തിരികെ തങ്ങളുടെ വീട്ടിൽ എത്തിയ ശേഷം റിതു വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമാകാൻ തുടങ്ങിയിരുന്നു.