ബിഗ് ബോസ്സിന്റെ രഹസ്യ കോഡിന്റെ സ്ക്രീൻ ഷോട്ട് പുറത്ത് വിട്ട് ജിയാ ഇറാനി! - മലയാളം ന്യൂസ് പോർട്ടൽ
Film News

ബിഗ് ബോസ്സിന്റെ രഹസ്യ കോഡിന്റെ സ്ക്രീൻ ഷോട്ട് പുറത്ത് വിട്ട് ജിയാ ഇറാനി!

jiya irani about bigg boss code

അടുത്തിടെ ആയിരുന്നു ബിഗ് ബോസ് മലയാളം ഹൗസിൽ ഭാർഗവി നിലയം ടാസ്ക്ക് നടന്നത്. രസകരമായ ടാസ്ക്ക് തമാശയും ആകാംഷയും നിറഞ്ഞത് ആയിരുന്നു. ബിഗ് ബോസ് ഹൗസിൽ കൊലയാളിലായ മണികുട്ടനും സഹായിയായ റംസാനും ബിഗ് ബോസ് ഹൗസ് ഒരു സൂചന നൽകിയിരുന്നു. ഒരു കോഡ് ഭാഷയിൽ ആയിരുന്നു ബിഗ് ബോസ് ഇവർക്ക് സൂചന നൽകിയത്. കുക്കുരുക്കു, കൂ കൂ എന്നാണ് ഇവർക്ക് നൽകിയ കോഡ് ഭാഷ. എന്നാൽ ബിഗ് ബോസ്സിന്റെ ഈ രഹസ്യ കോഡ് താനും ഋതുവും നേര്ത്ത തന്നെ ഉപയോഗിക്കുന്നതായിരുന്നു എന്ന് ഇപ്പോൾ തുറന്ന് പറഞ്ഞിരിക്കുകയാണ് ഋതുവിന്റെ കാമുകൻ എന്ന് അവകാശപ്പെടുന്ന ജിയാ ഇറാനി. ഒരിക്കൽ വന്ന ഋതുവിന്റെ ഓണാശംസ പോസ്റ്റിനു താഴെയാണ് ഇരുവരും ഈ കോഡ് ഉപയോഗിച്ച് കമെന്റ് ചെയ്തത്.

ഋതുവിന്റെ പോസ്റ്റിനു താഴെ ഹാപ്പി ഓണം കുക്കുരു കുക്കു എന്ന് ജിയാ കമെന്റ് ഇട്ടപ്പോൾ കൂകൂ എന്ന് റിതുവും മറുപടി നല്‍കി. ഇതാണ് ബിഗ് ബോസ് ഇപ്പോൾ ഭാർഗവി നിലയം ടാസ്ക്കിൽ മണികുട്ടനും റംസാനും നൽകിയ രഹസ്യ കോഡെന്നും ആണ് ജിയാ ഇറാനി തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടി പറഞ്ഞിരിക്കുന്നത്. ഇതിന്റെ സ്ക്രീൻ ഷോട്ടും ജിയ ഇറാനി പങ്കുവെച്ചിരുന്നു.

എന്നാൽ റിതു ബിഗ് ബോസ്സിൽ വെച്ച് ഒരിക്കൽ പോലും ജിയാ ഇറാനിയെ കുറിച്ചോ തന്റെ പ്രണയത്തെ കുറിച്ചോ തുറന്ന് പറഞ്ഞിട്ടില്ല. അത് കൊണ്ട് തന്നെ ജിയാ ഇറാനി പറയുന്ന കാര്യങ്ങൾ പുറത്തുള്ള പ്രേക്ഷകർ പൂർണ്ണമായും വിശ്വസിച്ചിട്ടും ഇല്ല. എന്നാൽ ജിയാ ഇറാനി ഋതുവും ഒത്തുള്ള നിരവധി ചിത്രങ്ങൾ ആണ് തന്റെ ഇൻസ്റ്റാഗ്രാം വഴി പുറത്ത് വിടുന്നത്. ഋതുവും ജിയാ ഇറാനിയും വളരെ അടുത്ത് ഇടപെഴകുന്ന ചിത്രങ്ങൾ ആണ് ഒക്കെയും. എന്നാൽ തന്റെ പ്രണയത്തെ കുറിച്ച് റിതു ഒരിക്കൽ പോലും ആരോടും പറയാത്തത് കൊണ്ട് തന്നെ ജിയാ പറയുന്നത് സത്യമാണോ എന്ന് ഇപ്പോഴും പൂർണ്ണമായി റിതു ആരാധകർക്ക് വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല.

 

 

 

 

 

 

 

 

Join Our WhatsApp Group

Trending

To Top
Don`t copy text!