റിയാസ് കാണിച്ചത് വൃത്തികേട്…! വീഡിയോ പുറത്ത് വിട്ട് ധന്യയുടെ ഭര്‍ത്താവ് ജോണ്‍!!

ബിഗ്ഗ് ബോസ്സ് സീസണ്‍ ഫോര്‍ അതിന്റെ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍ ഷോയിലെ മത്സരാര്‍ത്ഥിയായ നടി ധന്യയുടെ ഭര്‍ത്താവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ പരലതരം ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. ബിഗ്ഗ് ബോസ്സ് വീട്ടിലെ മറ്റൊരു മത്സരാര്‍ത്ഥിയായ…

ബിഗ്ഗ് ബോസ്സ് സീസണ്‍ ഫോര്‍ അതിന്റെ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍ ഷോയിലെ മത്സരാര്‍ത്ഥിയായ നടി ധന്യയുടെ ഭര്‍ത്താവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ പരലതരം ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്. ബിഗ്ഗ് ബോസ്സ് വീട്ടിലെ മറ്റൊരു മത്സരാര്‍ത്ഥിയായ റിയാസ് സലീമിന് എതിരെയുള്ള ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് ജോണ്‍ പോസ്റ്റിട്ടത്. ഒരു വീഡിയോ സഹിതം വീട്ടില്‍ കയറ്റാന്‍ കൊള്ളാത്തവന്‍ എന്ന് വിളിച്ചുകൊണ്ടാണ് റിയാസിന് എതിരെ ധന്യയുടെ ഭര്‍ത്താവ് ജോണ്‍ രംഗത്തത്ത് വന്നിരിക്കുന്നത്.

നീ കൂടി കാണാന്‍ വേണ്ടിയാണു ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നത് എന്ന് കാണിച്ചാണ് റിയാസ് കാണിച്ചത് വൃത്തികേട് ആണെന്നും ഞാന്‍ ഇതിനു പ്രതികരിച്ചില്ലേല്‍ നീ കാണിച്ച വൃത്തികേടും കണ്ടു പ്രതികരിക്കാതിരുന്ന മറ്റു വാഴകളും ഞാനും തമ്മില്‍ വലിയ വ്യത്യസമുണ്ടാവില്ലെന്നും ജോണ്‍ വീഡിയോയ്ക്ക് ഒപ്പം കുറിച്ചിരിക്കുന്നത്.

വോട്ടിംഗ് കഴിഞ്ഞതിന് ശേഷം ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. വോട്ടിംഗ് സമയം, കഴിയുന്നതിനു മുന്‍പ് നീ കാണിച്ച ഈ വൃത്തികേട്, പോസ്റ്റ് ചെയ്ത് നിനക്കുള്ള വോട്ടിംഗിനെ അത് ബാധിക്കുന്നത് ഫെയര്‍ ഗെയിം അല്ലെന്ന് അറിയാവുന്നത് കൊണ്ടാണെന്നും ജോണ്‍ കുറിച്ചിരിക്കുന്നു. ബിഗ്ഗ് ബോസ്സ് വീട്ടിലെ ഒരു ടാസ്‌കിലെ വീഡിയോ ആണ് ജോണ്‍ പങ്കുവെച്ചിരിക്കുന്നത്.

അതില്‍ ഒരു സ്ത്രീയെയും കുടുംബത്തിനെയും റിയാസ് അപമാനിച്ചു എന്നും കുറ്റപ്പെടുത്തുന്നുണ്ട്. ഫെമിനിസ്റ്റ് ആണെന്ന് പറഞ്ഞ് വൃത്തികേട് കാണിക്കുന്നത് വഴി റിയാസ് ജനങ്ങളെ പറ്റിക്കുകയാണെന്നും ജോണ്‍ ആരോപിക്കുന്നു.

ഇവന്‍ കാരണം അപമാനിക്കപ്പെട്ട വ്യക്തിക്കു വേണ്ടിയാണു ഞാന്‍ ഇത് പോസ്റ്റ് ചെയ്യുന്നത് എന്നും ജോണ്‍ കുറിച്ചിരിക്കുന്നു. എന്നാല്‍ ജോണിന്റെ അഭിപ്രായത്തെ അനുകൂലിച്ച് വരുന്ന കമന്റുകളേക്കാള്‍ വിമര്‍ശന കമന്റുകളാണ് വരുന്നത്.

റിയാസ് ജയിക്കും എന്നായപ്പോള്‍ ധന്യയ്ക്ക് വേണ്ടി ഭര്‍ത്താവ് ജോണ്‍ കാണിക്കുന്ന തരംതാഴ്ന്ന രീതിയാണ് ഇതെല്ലാം എന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.