ബ്രേക്കിംഗ് ന്യൂസ്; സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോണ്‍ ലൂഥര്‍ ചുമതലയേല്‍ക്കുന്നു..!

പ്രിയപ്പെട്ട ആരാധകരിലേക്ക് ഒരു ബ്രേക്കിംഗ് ന്യൂസുമായി എത്തിയിരിക്കുകയാണ് നടന്‍ ജയസൂര്യ. താന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന ജോണ്‍ ലൂഥര്‍ എന്ന സിനിമയുടെ വിശേഷങ്ങളാണ് അദ്ദേഹം പങ്കുവെയ്ക്കുന്നത്. ജയസൂര്യ ഒരിക്കല്‍ കൂടി പോലീസ് വേഷത്തില്‍…

പ്രിയപ്പെട്ട ആരാധകരിലേക്ക് ഒരു ബ്രേക്കിംഗ് ന്യൂസുമായി എത്തിയിരിക്കുകയാണ് നടന്‍ ജയസൂര്യ. താന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന ജോണ്‍ ലൂഥര്‍ എന്ന സിനിമയുടെ വിശേഷങ്ങളാണ് അദ്ദേഹം പങ്കുവെയ്ക്കുന്നത്. ജയസൂര്യ ഒരിക്കല്‍ കൂടി പോലീസ് വേഷത്തില്‍ എത്തുന്ന സിനിമയാണ് ജോണ്‍ലൂഥര്‍. നവാഗതനായ അഭിജിത്ത് ജോസഫ് ആണ് സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ഏറ്റവും പുതിയ പോസ്റ്റാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്.

വളരെ സ്‌ട്രൈക്കിംഗ് ആയിട്ടാണ് സിനിമയുടെ റിലീസ് തീയതിയുടെ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയാണ്. ഒരു ബ്രേക്കിംഗ് ന്യൂസ് ഫോര്‍മാറ്റിലാണ് സിനിമയുടെ റിലീസ് തീയതി പുറത്ത് വിട്ടിരിക്കുന്നത്. ബ്രേക്കിംഗ് ന്യൂസ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോണ്‍ലൂഥര്‍ മെയ് 27ന് ചുമതലയേല്‍ക്കും എന്നാണ് പോസ്റ്ററിലെ വാചകങ്ങള്‍. ജയസൂര്യയും തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി തീയതി പങ്കുവെച്ചിട്ടുണ്ട്.

ജയസൂര്യ ഈ പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ നിരവധിപ്പേരാണ് അദ്ദേഹത്തിന്റെ പുതിയ സിനിമയ്ക്ക് ആശംകള്‍ അറിയിച്ച് എത്തുന്നത്. പ്രഖ്യാപനം മുതല്‍ ശ്രദ്ധ നേടിയ ചിത്രത്തിന്റെ ട്രെയിലറും ഏറെ ശ്രദ്ധ നേടിയിരുന്നു. ജോണ്‍ ലൂഥറിന് പിന്നാലെ , എന്താടാ സജി, ഈശോ തുടങ്ങിയ മറ്റ് സിനിമകളും ജയസൂര്യയുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

ഇതിനോടകം തന്നെ വിവാദങ്ങളില്‍ അകപ്പെട്ട് പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമാണ് ഈശോ. ജയസൂര്യയെ ടൈറ്റില്‍ കഥാപാത്രമാക്കി നാദിര്‍ഷയാണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. അതേസമയം, മേരി ആവാസ് സുനോ ആണ് ജയസൂര്യയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മഞ്ജു വാര്യര്‍ ആയിരുന്നു സിനിമയില്‍ നായികയായി എത്തിയത്.