സംഗീത സംവിധായകന്‍ ജോണ്‍ പി വര്‍ക്കി കുഴഞ്ഞ് വീണ് മരിച്ചു..!

ഗാനരചയിതാവും സംഗീത സംവിധായകനുമായ ജോണ്‍ പി വര്‍ക്കി അന്തരിച്ചു. 52-ാം വയസ്സിലാണ് അദ്ദേഹത്തിന്റെ വിയോഗം. കഴിഞ്ഞ ദിവസം വൈകീട്ട് വീട്ടില്‍ കുഴഞ്ഞ് വീഴുകയായിരുന്നു, തൃശൂരിലെ വീട്ടില്‍ വെച്ചാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. മലയാളത്തിന് പുറമെ…

ഗാനരചയിതാവും സംഗീത സംവിധായകനുമായ ജോണ്‍ പി വര്‍ക്കി അന്തരിച്ചു. 52-ാം വയസ്സിലാണ് അദ്ദേഹത്തിന്റെ വിയോഗം. കഴിഞ്ഞ ദിവസം വൈകീട്ട് വീട്ടില്‍ കുഴഞ്ഞ് വീഴുകയായിരുന്നു, തൃശൂരിലെ വീട്ടില്‍ വെച്ചാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. മലയാളത്തിന് പുറമെ ഇതരഭാഷാ ചിത്രങ്ങളിലും അദ്ദേഹം സിനിമകള്‍ക്കായി സംഗീതം ഒരുക്കിയിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകള്‍ക്കായി അദ്ദേഹം സംഗീതം ഒരുക്കി.

നെയ്ത്തുകാരന്‍, കമ്മട്ടിപാടം, ഒളിപോര്, ഉന്നം, ഈട, പെന്‍കൊടി തുടങ്ങിയ മലയാള സിനിമകളിലെ 50 ഓളം പാട്ടുകള്‍ക്കാണ് അദ്ദേഹം സംഗീതം നിര്‍വ്വഹിച്ചത്. കമ്മട്ടിപ്പാടത്തിലെ ‘പറ…പറ’, ‘ചിങ്ങമാസത്തിലെ’ എന്നീ പാട്ടുകളാണ് ജോണ്‍ പി വര്‍ക്കി സംഗീതം ചെയ്തത്. ജനശ്രദ്ധ നേടിയ ഗാനങ്ങളായിരുന്നു ഇത്. കൂടാതെ നിരവധി തെലുങ്ക് സിനിമകളിലെ ഗാനങ്ങള്‍ക്കും കന്നട സിനിമയിലും ഹിന്ദിയിലും സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. ഗാനരചയിതാവ് എന്നതുപരി ഗിറ്റാറിസ്റ്റ് കൂടിയായിരുന്നു ജോണ്‍ പി വര്‍ക്കി. നിരവധി വേദികളില്‍ അദ്ദേഹം പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്. അതേസമയം, 2007 ല്‍ ഫ്രോസന്‍ എന്ന ഹിന്ദി സിനിമയിലെ സംഗീത സംവിധാനത്തിന് മഡിറിഡ് ഇമാജിന്‍ ഇന്ത്യ ഫിലീം ഫെസ്റ്റിവെലില്‍ പുരസ്‌ക്കാരവും അദ്ദേഹത്തെ തേടിയെത്തി.

പഴയ നാടന്‍ പാട്ടുകളെ ആധുനിക റോക്ക് സംഗീതത്തിലേക്ക് പരിവര്‍ത്തനം നടത്തിയും അദ്ദേഹം ശ്രദ്ധ നേടിയിരുന്നു. ലണ്ടന്‍ ട്രിനിറ്റി കോളേജില്‍ നിന്നും സംഗീതം പഠിച്ച ജോണ്‍ പി വര്‍ക്കി ഗിറ്റാറിസ്റ്റായാണ് തന്റെ സംഗീത ജീവിതം ആരംഭിച്ചത്.ഏങ്ങണ്ടിയൂര്‍ പൊറത്തൂര്‍ കിട്ടന്‍ വീട്ടില്‍ പരേതരായ വര്‍ക്കിയുടേയും വെറോനിക്കയുടേയും മകനാണ് ജോണ്‍ പി വര്‍ക്കി. അദ്ദേഹത്തിന്റെ സംസ്‌ക്കാരം മുല്ലക്കര ഇന്‍ഫന്റ് ജീസസ് പള്ളി സെമിത്തേരിയില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.