‘കാമുകിയില്ലാതെന്ത് ലവ് സ്‌റ്റോറി’- അച്ഛനും മകളുമായി ജോജുവും അനശ്വരയും- അവിയല്‍ ട്രെയിലര്‍

ജോജു ജോര്‍ജും അനശ്വര രാജനും പ്രധാനവേഷത്തിലെത്തുന്ന ‘അവിയല്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഷാനില്‍ മുഹമ്മദ് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രം പോക്കറ്റ് എസ്‌ക്യൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുജിത് സുരേന്ദ്രനാണ് നിര്‍മ്മിക്കുന്നത്. പുതുമുഖം സിറാജ്ജുദ്ധീന്‍…

ജോജു ജോര്‍ജും അനശ്വര രാജനും പ്രധാനവേഷത്തിലെത്തുന്ന ‘അവിയല്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഷാനില്‍ മുഹമ്മദ് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ചിത്രം പോക്കറ്റ് എസ്‌ക്യൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുജിത് സുരേന്ദ്രനാണ് നിര്‍മ്മിക്കുന്നത്.

പുതുമുഖം സിറാജ്ജുദ്ധീന്‍ ആണ് ചിത്രത്തിലെ നായകനായെത്തുന്നത്. കണ്ണൂര്‍ ജില്ലയില്‍ ജനിച്ചു വളര്‍ന്ന, സംഗീതത്തിനോട് അതിയായ സ്‌നേഹവും ആവേശവുമുള്ള കൃഷ്ണന്‍ എന്ന വ്യക്തിയുടെ ജീവിതത്തിലെ ബാല്യകാലം, കൗമാരം, യൗവനം, എന്നീ കാലഘട്ടങ്ങളിലൂടെയുള്ള ജീവിത കഥയാണ് ചിത്രത്തിന്റെ പ്രമേയം. അച്ഛനും മകളുമായാണ് ചിത്രത്തില്‍ ജോജുവും അനശ്വരയുമെത്തുന്നത്.

കേതകി നാരായണ്‍, ആത്മീയ, അഞ്ജലി നായര്‍, സ്വാതി, പ്രശാന്ത് അലക്‌സാണ്ടര്‍, ഡെയിന്‍ ഡേവിസ്, വിഷ്ണു, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ജോസഫ് എന്ന ചിത്രത്തിന് ശേഷം ജോജു ജോര്‍ജും ആത്മീയയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. കണ്ണൂര്‍, ഗോവ, കൊടൈക്കനാല്‍ എന്നിവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. പല കാലഘട്ടങ്ങളിലൂടെ കഥ പോകുന്നതിനാല്‍ രണ്ടു വര്‍ഷങ്ങള്‍ കൊണ്ടാണ് ചിത്രം പൂര്‍ത്തീകരിച്ചത്.