‘ ഉം..പുതുതായൊരിത്.’ ഇരട്ടയിലെ പുതിയ ഗാനം കാണാം!

ജോജു ജോർജ് നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് ‘ഇരട്ട’. ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘ഉം.. പുതുതായൊരിത്..’ എന്ന് തുടങ്ങുന്ന ?ഗാനം ആലപിച്ചിരിക്കുന്നത് ഷഹബാസ് അമൻ ആണ്. ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് മുഹ്‌സിൻ പരാരി ആണ്. ജേക്‌സ് ബിജോയാണ് സംഗീതം നൽകിയിരിക്കുന്നത്.

നവാഗതനായ രോഹിത് എം ജി കൃഷ്ണൻ സംവിധാനം ചെയ്യുന്ന സിനിമയിൽ ജോജു ജോർജ് ആദ്യമായി ഡബിൾ റോളിൽ എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. വിനോദ്, പ്രമോദ് എന്നീ ഇരട്ട സഹോദരന്മാരായാണ് ജോജു ഈ ചിത്രത്തിൽ എത്തുന്നത്. അഞ്ജലി ആണ് ഇരട്ടയിൽ നായികയായി എത്തുന്നത്. ശ്രിന്ദ, ആര്യ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിറാം എന്നിവരാണ് ‘ഇരട്ട’യിലെ മറ്റുതാരങ്ങൾ.

പൊലീസ് ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയി ഒരുങ്ങുന്ന ചിത്രം ജോജു ജോർജിൻറെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്നാണ് നിർമിക്കുന്നത്. വിജയ് ആണ് ഇരട്ടയുടെ ഛായഗ്രാഹകൻ,എഡിറ്റിംഗ് മനു ആന്റണി, കലാസംവിധാനം ദിലീപ് നാഥ്, വസ്ത്രാലങ്കാരം സമീറ സനീഷ്,ജേക്‌സ് ബിജോയ് ആണ് സംഗീത സംവിധാനം.

 

Previous articleമകൾ മാൾട്ടി മേരിയുടെ മുഖം ആദ്യമായി വെളിപ്പെടുത്തി പ്രിയങ്ക ചോപ്ര
Next articleഞങ്ങൾ വരുന്നു ഈ വെള്ളിയാഴ്ച; ‘രോമാഞ്ചം’ പുതിയ പോസ്റ്റർ കാണാം