നടൻ ജോജു ജോർജിന്റെ ഡ്രൈവിംഗ് ലൈസ്സൻസ് റദ്ദാക്കുമെന്നു മോട്ടോർ വാഹന വകുപ്പ്!!

മലയാള സിനിമയിൽ മികവുറ്റ കഥാപാതങ്ങൾ ചെയ്ത് നടൻ ആണ് ജോജു ജോർജ്. ഇപ്പോൾ മോട്ടോർ വാഹന വകുപ്പ് കേസുമായി മുന്നോട്ടു പോകുകയാണ് നടൻ. താരം ഓഫ് റോഡ് റൈഡിൽ പങ്കെടുത്തു അപകടകരമായ രീതിയിൽ വാഹന൦…

മലയാള സിനിമയിൽ മികവുറ്റ കഥാപാതങ്ങൾ ചെയ്ത് നടൻ ആണ് ജോജു ജോർജ്. ഇപ്പോൾ മോട്ടോർ വാഹന വകുപ്പ് കേസുമായി മുന്നോട്ടു പോകുകയാണ് നടൻ. താരം ഓഫ് റോഡ് റൈഡിൽ പങ്കെടുത്തു അപകടകരമായ രീതിയിൽ വാഹന൦ ഓടിച്ചതിന്റെ പേരിൽ തന്റെ ലൈസ്സൻസ് ക്യാൻസൽ ചെയ്യുമെന്നു മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരിക്കുകയാണ്. നോട്ടീസ് കിട്ടിയിട്ടും താരം ഹാജരാകാഞ്ഞതിന്റെ പേരിലാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തത്. പത്താം തീയതിയാണ് ഇടുക്കി ആർ ഡി ഓ താരത്തിന് നോട്ടീസ് അയച്ചത് ,വാഹനത്തിന്റെ ലൈസൻസും, രേഖകളും ഹാജരാകാൻ ആയിരുന്നു അറിയിച്ചത്. ഇതനുസരിച്ചു ചൊവ്വാഴ് ആർ ഡി ഓ ഓഫീസിൽ എത്തുമെന്നും നടൻ പറഞ്ഞിരുന്നു എന്നാൽ അന്ന് നടൻ എത്തിയിരുന്നില്ല.


ഈ കാരണത്താൽ ആണ് നടന്റെ ലൈസ്സൻസ് റദ്ദാക്കാൻ തീരുമാനിച്ചത് , ആറു മാസത്തേക്കാണ് ലൈസൻസ് റദ്ദാക്കാൻ ഉള്ള കുറ്റം ആണ് നടൻ കാണിച്ചിരിക്കുന്നത്.കുറ്റക്കാർക്കെതിരെ ജില്ലാ കളക്ടർ മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട് എന്നുംഇടുക്കി ആർഡിഒ പറയുന്നു.ദൃശ്യങ്ങളിൽ കാണിച്ച ജോജു ഉൾപ്പെടെ പതിനേഴുപേരുടെ ഹാജരാകാൻ പോലീസ് നിർദ്ദേശിച്ചത്. കെ എസ് യുഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമ്സിന്റ പരാതിയിലാണ് നടപടി എടുത്തത്. നേരത്തെ കൊച്ചിയിൽ വഴിതടയൽ സമരത്തിൽ കോൺഗ്രസിനെ വിമർശിച്ചതിനെതിരെ ജോജു ജോര്ജും കെ എസ് യു തമ്മിൽ പ്രശനം ഉണ്ടായിരുന്നു.


അതോടൊപ്പം താരത്തിന്റെ സിനിമയുടെ ചിത്രീകരണ൦ തന്നെ കെ എസ് യു തടഞ്ഞിരുന്നു. അതിനിടെ ആണ് ഈ പരാതിയുമായി കെ എസ്‌ യു രംഗത്തു എത്തിയത്. വാഗമൺ എം എം ജെ എസ്റ്റേറ്റിലെ കണ്ണം കുളം തേയില തോട്ടത്തിൽ ആയിരുന്നു നടൻ ഓഫ് റോഡു റൈഡ് നടത്തിയത്, മോട്ടോർ വാഹന വകുപ്പിന്റെ അനുവാദം ഇല്ലാതെയാണ് പരുപാടി സംഘടിപ്പിച്ചത്, അനുമതി ഇല്ലാതെ ഓഫ് റൈഡ് നടത്തിയതിന്റെ പേരിൽ സംഘടകർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്യ്തിട്ടുണ്ട്.