കിറ്റെക്സ് ഉടമ സാബുവിനെതിരെ ജോമോൾ ജോസഫ്! - മലയാളം ന്യൂസ് പോർട്ടൽ
News

കിറ്റെക്സ് ഉടമ സാബുവിനെതിരെ ജോമോൾ ജോസഫ്!

കഴിഞ്ഞ ദിവസമാണ് ജോമോൾ ജോസഫ് തന്റെ ഫേസ്ബുക്കിൽ കൂടി കിറ്റെക്സ് ഉടമ സാബുവിനെതിരെ തന്റെ പ്രതിക്ഷേധം അറിയിച്ചത്. കമ്പനിക്ക് വേണ്ടി കഷ്ട്ടപ്പെടുന്ന തൊഴിലാളികൾക്ക് വളരെ കുറഞ്ഞ പ്രതിഫലം നല്കുന്നതിനെതിരെയാണ് ജോമോൾ തന്റെ പ്രതിഷേധം അറിയിച്ചത്. ജോമോളുടെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ,

തൊഴിലാളികളെ കൊള്ളയടിക്കുന്ന കിറ്റെക്‌സും കിറ്റെക്സിന്റെ മുതലാളി സാബുവും.. പണിയെടുക്കുന്നവർക്കു മാസശമ്പളം എന്ന പേരിൽ 8500 രൂപ നക്കാപ്പിച്ച കാശ് കൊടുത്ത് അവരുടെ വിയർപ്പ് നക്കി തുടച്ച് കമ്പനി മുതലാളി അവരെ കൊള്ളയടിക്കുന്നത് തൊഴിലാളികൾ ചോദ്യം ചെയ്യുമ്പോൾ, അയ്യോ ഞാൻ നാടുവിടുമെ എന്ന് മോങ്ങുന്ന കമ്പനി മുതലാളിയോട് “അയ്യോ മുതലാളീ പോകല്ലേ, അയ്യോ മുതലാളീ പോകല്ലേ” എന്ന് കോറസ് പാടാതെ, “തൊഴിലാളികൾക്ക് അവകാശപ്പെട്ട ശമ്പളവും ആനുകൂല്യങ്ങളും കൊടുക്കാൻ തനിക്ക്‌ കഴിയില്ലേൽ, താനിനി ഈ നാട്ടിൽ കമ്പനി നടത്തേണ്ടെടോ, താൻ വേറേതെങ്കിലും നാട്ടിൽ പൊയ്ക്കോ, പോകുന്നേന് മുൻപ് തൊഴിലാളികൾക്ക് കൊടുക്കാനുള്ള കാശ് കൊടുത്തിട്ട്‌ താൻ പോയാ മതി” എന്ന് പറയാൻ ചങ്കൂറ്റമുള്ള സർക്കാരിനെ ആണ് ഈ നാട്ടിലെ സാധാരണക്കാർക്ക് ആവശ്യം. മുതലാളിമാർക്ക് തൊഴിലാളികളെ ചൂഷണം ചെയ്യാൻ കുട പിടിച്ച് കൊടുത്ത് ഓശാനപാടലല്ല വ്യവസായ അനുകൂല അന്തരീക്ഷം എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. മുതലാളിമാർക്ക് മാന്യമായി കമ്പനി നടത്താൻ കഴിയണം എന്നതിൽ തൊഴിലാളികൾക്ക് അവകാശപ്പെട്ട മിനിമം വേജസ് നൽകുക എന്നത് കൂടി ഉൾപ്പെടുമ്പോൾ ആണ് മുതലാളിയുടെ ബിസിനെസ്സിൽ മാന്യത എന്ന വാക്കിന് പ്രസക്തി കൈവരൂ.. സമീപകാലത്ത് കിറ്റെക്സ് നൽകിയ പരസ്യമാണിത്. 8500 രൂപ ശമ്പളം കൊടുക്കും പോലും.

8500 രൂപ കൊണ്ട് ഒരു തൊഴിലാളി എങ്ങനെ അവരുടെ കുടുംബം പുലർത്തും എന്ന് ചോദിയ്ക്കാൻ ഇവിടെ ഒരു മാധ്യമങ്ങളും ഇല്ലാതെ പോയി. 8500 രൂപ മാസം എന്ന് പറയുമ്പോൾ 283 രൂപ ഒരു ദിവസത്തെ കൂലി!! 20 വർഷമായി ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് പോലും 12000 രൂപയാണ് പോലും ഈ മഹാൻ ശമ്പളം നൽകുന്നത്!! 20 വർഷമായി ജോലി ചെയ്യുന്ന തൊഴിലാളിക്ക് 400 രൂപ ദിവസ വേതനം നൽകുന്നു പോലും!! പരനാറി !! ഇവന്റെ മോന്തക്കിട്ട് രണ്ടെണ്ണം പൊട്ടിച്ചിട്ട് കൊടുക്കാൻ തൊഴിലാളികൾ തയ്യാറാകണം എന്നെ എനിക്ക് തൊഴിലാളികളോട് പറയാനുള്ളൂ.. സർക്കാരിനോടാണ്, തൊഴിലാളികൾക്ക് അർഹതപ്പെട്ട മിനിമം വേജസ് മുൻകാല പ്രാബല്യത്തോടെ കണക്കാക്കി അത് തൊഴിലാളികൾക്ക് വാങ്ങി കൊടുക്കാൻ സർക്കാർ തയ്യാറാകണം. അല്ലാതെ വ്യവസായം എന്ന പേരിൽ ഇവന്റെ തോന്ന്യവാസം ഇനിയും അനുവദിക്കരുത്.. എടുത്തോണ്ട് പോടാ കോപ്പേ, അവന്റെ 8500 രൂപ മാസ ശമ്പളം..

Trending

To Top