ഒരു ദിവസം പോലും ജയിലില്‍ കിടക്കാതെ ‘കള്ള കേസിനെ’ നിയമപരമായി നേരിട്ട വിജയ് ബാബുവിന് അഭിനന്ദനങ്ങള്‍..!!!ഊള ബാബു ക്യാമ്പയിന്‍ ആരംഭിച്ച റിമ കല്ലിങ്കല്‍ എവിടെ! ജോമോള്‍ ജോസഫ്

യുവ നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിന് ഹൈക്കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരിക്കുകയാണ്. 5 ലക്ഷം രൂപയുടെ ബോണ്ടിലാണ് വിജയ് ബാബുവിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. സംസ്ഥാനം വിട്ടുപോകരുത്, സമൂഹമാധ്യമങ്ങളിലുടെ അതിജീവിതയെയും കുടുംബത്തെയും അപമാനിക്കരുത് എന്ന് തുടങ്ങിയ ഉപാധികളോടെയാണ് വിജയ് ബാബുവിനെ കോടതി ജാമ്യം അനുവദിച്ചത്.

ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് മോഡലും ആക്ടിവിസ്റ്റുമായ ജോമോള്‍ ജോസഫ്. ആണുങ്ങളുമായി റിലേഷനില്‍ കഴിയുകയും, മറ്റ് വിഷയങ്ങളില്‍ ഉള്ള ചേര്‍ച്ചക്കുറവുകളുടെ പേരില്‍ പിണങ്ങി അകലുമ്പോള്‍, ആണിനെ എങ്ങനെയും തോല്പ്പിക്കണം എന്ന ഉദ്ദേശത്തോടെ ബലാത്സംഗ ആരോപണവും കേസുമായി മുന്നോട്ട് വരുന്ന സകലസ്ത്രീകള്‍ക്കും ഇതൊരു പാഠമായിരിക്കണം എന്നാണ് ജോമോള്‍ ജോസഫ് ഫേസ്ബുക്കില്‍ കുറിച്ചത്.

വിജയ് ബാബുവിന് ഹൈകോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം..ആണുങ്ങളുമായി റിലേഷനില്‍ കഴിയുകയും, മറ്റ് വിഷയങ്ങളില്‍ ഉള്ള ചേര്‍ച്ചക്കുറവുകളുടെ പേരില്‍ പിണങ്ങി അകലുമ്പോള്‍, ആണിനെ എങ്ങനെയും തോല്പ്പിക്കണം എന്നാ ഉദ്ദേശത്തോടെ ബലാല്‍സംഗ ആരോപണവും കേസുമായി മുന്നോട്ട് വരുന്ന സകല സ്ത്രീകള്‍ക്കും ഇതൊരു പാഠമായിരിക്കണം..ഇത്തരം സ്ത്രീകള്‍ ഇല്ലാതാക്കുന്നത് യഥാര്‍ത്ഥ ഇരകളായ നിരവധി സ്ത്രീകളുടെ ക്രെഡിബിലിറ്റിയും റിയല്‍ ആയ കേസുകളുടെ മെറിറ്റും തന്നെയാണെന്ന് ജോമോള്‍ പറയുന്നു.

ഓപ്പണ്‍ റിലേഷന്‍ഷിപ്പുകളുടെ ഡിഗ്‌നിറ്റി പോലും കളയുക, സ്വതന്ത്ര ലൈം ഗീ കതയുടെ പ്രസക്തിയെ ചോദ്യം ചെയ്യുക എന്നതൊക്കെയാണ് ഇത്തരം കള്ള നാണയങ്ങളായ ഫെമിനിച്ചികള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അവരൊന്നും ഈ സമൂഹം മുന്നോട്ട് വളരണം എന്നോ, ഓരോ ഇന്‍സിഡന്റ്ുകളുടെയും ശരി തെറ്റുകളോ ഒന്നുമല്ല പരിഗണിക്കുന്നത്, എനിക്ക് പ്രശസ്തിയും പണവും വേണം എന്നത് മാത്രമാണ് ഇത്തരം ആളുകളുടെ ലക്ഷ്യമെന്നും ജോമോള്‍ ഫേസ്ബുക്കില്‍ കുറിച്ചു.

റിലേഷന്‍ ഉണ്ടാക്കാന്‍ മാത്രമല്ല, മാന്യമായി പിരിയാനും കൂടെ ഇനിയും നമ്മള്‍ പഠിക്കേണ്ടതുണ്ട്.. ഇത്തരം കള്ള നാണയങ്ങളായ സ്ത്രീകളുടെ കൂടെ ചേര്‍ന്ന് നില്‍ക്കുക എന്നതാണ് ഫെമിനിസ്റ്റുകളെന്ന് നെറ്റിയില്‍ ലേബല്‍ ഒട്ടിച്ചു നടക്കുന്ന പല പ്രമുഖരുടെയും നിലപാട്. അത്തരം ഫെമിനിച്ചികള്‍ക്കും മോന്തക്ക് കിട്ടിയ അടിയായി വിജയ് ബാബുവിന്റെ ഈ മുന്‍കൂര്‍ ജാമ്യത്തെ പരിഗണിച്ച്, അവര്‍ കളം വിട്ടുപോണം എന്നാണ് എനിക്ക് ഈ അവസരത്തില്‍ പറയാനുള്ളതെന്നും ജോമോള്‍ പറയുന്നു.

വിജയ് ബാബുവിനെ ഊള ബാബു എന്ന് വിളിച്ചുകൊണ്ട് ക്യാമ്പയിന്‍ ആരംഭിച്ച റിമ കല്ലിങ്കല്‍ ഒക്കെ എവിടെയാണോ ആവോ..കള്ള കേസിന്റെ പേരില്‍ ഒരു ദിവസം പോലും പോയി ജയിലില്‍ കിടക്കാതെ ശക്തമായി പ്രതികരിച്ച, കള്ള കേസിനെ നിയമപരമായി നേരിട്ട വിജയ് ബാബുവിന് അഭിനന്ദനങ്ങള്‍..

ഇത്തരം പെണ്ണുങ്ങളുമായി റിലേഷന്‍ (അവിഹിതം) ഉണ്ടാക്കാന്‍ ഇറങ്ങി പുറപ്പെടും മുമ്പ് ഒരു 200 രൂപയുടെ മുദ്രപത്രത്തില്‍ എല്ലാ ടെംസും ഉള്‍പ്പെടുത്തി എഗ്രിമെന്റ് തയ്യാറാക്കി നോട്ടറിക്ക് മുന്നില്‍ പോയി ഒപ്പിട്ട ശേഷം ഇതിനു മുതിര്‍ന്നാല്‍ മതിയാകും..പെണ്ണിന്റെ ലൈംഗീക അവയവങ്ങളും ശരീരവും ഒരു ടൂളോ വെപ്പണോ അല്ല എന്ന് ഫെമിനിച്ചികള്‍ ഇനിയെങ്കിലും മനസ്സിലാക്കണമെന്നും ജോമോള്‍ പറയുന്നു.

Anu B