ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട ആളുമായി നട്ട പാതിരായ്ക്ക് ഒളിച്ചോടി, ജോമോളുടെ ഇന്നത്തെ ജീവിതം ഇങ്ങനെ!

മലയാളികളുടെ സ്വന്തം നായികയാണ്‌ ജോമോൾ. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണെങ്കിലും ഇന്നും താരത്തിനോടുള്ള പഴയ സ്നേഹം ആരാധകർ കാത്ത് സൂക്ഷിക്കുന്നുണ്ട്. ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ ഉണ്ണിയാർച്ചയുടെ ബാല്യകാലം അവതരിപ്പിച്ചു…

jomol love story

മലയാളികളുടെ സ്വന്തം നായികയാണ്‌ ജോമോൾ. വിവാഹ ശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണെങ്കിലും ഇന്നും താരത്തിനോടുള്ള പഴയ സ്നേഹം ആരാധകർ കാത്ത് സൂക്ഷിക്കുന്നുണ്ട്. ഒരു വടക്കൻ വീരഗാഥ എന്ന ചിത്രത്തിൽ ഉണ്ണിയാർച്ചയുടെ ബാല്യകാലം അവതരിപ്പിച്ചു കൊണ്ടാണ് ജോമോൾ സിനിമയിൽ തന്റെ അരങ്ങേറ്റം കുറിച്ചത്. അതിനു ശേഷം നായികയായി സ്നേഹം എന്ന ജയറാം ചിത്രത്തിൽ കൂടിയാണ് വീണ്ടും പ്രേക്ഷകർക്ക് മുന്നിൽ എത്തിയത്. ശേഷം നിരവധി നല്ല ചിത്രങ്ങളുടെ ഭാഗമായ താരം മയിൽപ്പീലിക്കാവ്, പഞ്ചാബി ഹൌസ്, നിറം എന്നീ ചിത്രങ്ങളിൽ എല്ലാം ശ്രദ്ധേയമായ വേഷം ചെയ്തു. ശാലീനതയുള്ള നായികയാണ് ജോമോൾ ഇന്നും മലയാളികളുടെ മനസ്സിൽ. 2003 ൽ പ്രണയിച്ച് വിവാഹം കഴിച്ച താരം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ്. ഇപ്പോൾ തന്റെ ജീവിതത്തെ കുറിച്ച് തുറന്ന് പറയുകയാണ് ജോമോൾ.

അന്ന് ഇന്നത്തെ പോലെ സോഷ്യൽ മീഡിയ ഒന്നും സജീവമല്ലാത്ത കാലം ആയിരുന്നു. 2001 ൽ യാഹൂവിലൂടെയാണ് ഞാൻ ചന്ദ്രുവുമായി പരിചയപ്പെടുന്നത്. ആദ്യം പബ്ലിക്ക് ആയി ചാറ്റ് ചെയ്തുവെങ്കിലും പിന്നെ ചാറ്റ് സ്വകാര്യമായി. പെട്ടന്ന് തന്നെ ഞങ്ങൾ സുഹൃത്തുക്കൾ ആയി. ചന്ദ്രുവിന് എന്നേക്കാൾ കുറച്ച് പ്രായക്കൂടുതൽ ഉണ്ടായിരുന്നു. അത് ചന്ദ്രു എന്നോട് പറയുകയും ചെയ്തിരുന്നു. പതുക്കെ ഞങ്ങൾ തമ്മിൽ പ്രണയത്തിൽ ആയി. ചന്ദ്രുവിനു മലയാളം അറിയില്ലായിരുന്നു. അത് കൊണ്ട് തന്നെ മലയാളത്തിലെ മോഹൻലാലിനെയും മമ്മൂട്ടിയെയും ശോഭനയെയും മാത്രമേ അറിയാത്തോലായിരുന്നു.  ഞാൻ സിനിമയിൽ ചെറിയ വേഷങ്ങൾ ചെയ്യുന്ന ആൾ ആണെന്നാണ്‌ ചന്ദ്രു കരുതിയിരുന്നത്.  മയില്പീലിക്കാവ് കണ്ടപ്പോൾ ആണ് ഞാൻ നായികാവേഷം ഒക്കെ ചെയ്യുമെന്ന് ചന്ദ്രുവിന് മനസ്സിലായത്. അങ്ങനെ കുറച്ച് നാളത്തെ പ്രണയ ശേഷം ഞങ്ങൾ വിവാഹിതർ ആക്കുകയായിരുന്നു എന്നും ജോമോൾ പറഞ്ഞു.

വീട്ടുകാരുടെ സമ്മതം ഇല്ലാതിരുന്നതിനാൽ ഇരുവരും ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു. ചന്ദ്രശേഖരൻ എന്ന ആളെ ആണ് ജോമോൾ വിവാഹം കഴിച്ചത്. ക്രിസ്ത്യൻ മത വിശ്വാസിയായിരുന്ന ജോമോൾ വിവാഹ ശേഷം ഹിന്ദു മതം സ്വീകരിക്കുകയും ഗൗരി എന്ന പേര് സ്വീകരിക്കുകയൂം ചെയ്തിരുന്നു.