മാലിദ്വീപില്‍ പിറന്നാള്‍ ആഘോഷമാക്കി ബാഹുബലി താരം ജോണും ഭാര്യയും !! ചിത്രങ്ങൾ വൈറൽ - മലയാളം ന്യൂസ് പോർട്ടൽ
Film News

മാലിദ്വീപില്‍ പിറന്നാള്‍ ആഘോഷമാക്കി ബാഹുബലി താരം ജോണും ഭാര്യയും !! ചിത്രങ്ങൾ വൈറൽ

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി താരം ജോണ്‍ കൊക്കനും ഭാര്യ പൂജ രാമചന്ദ്രനും മാലിദ്വീപിൽ പിറന്നാൾ ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്. പിറന്നാൾ മാസം രണ്ടു പേരും കൂടി ആഘോഷമാക്കുകയാണ്. മാലിദ്വീപിൽ നിന്നുമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുകയാണ്. അവധി ആഘോഷത്തിന്റെ ചിത്രങ്ങള്‍ ജോണ്‍ തന്റെ സോഷ്യല്‍മീഡിയ പേജുകളില്‍ പങ്കുവച്ചിട്ടുണ്ട്.

ബാഹുബലി, വീരം, കെജിഎഫ്, ടിയാന്‍ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ചിത്രങ്ങളില്‍ സജീവ സാന്നിധ്യമാണ് ജോണ്‍. പൂജയാകട്ടെ ടെലിവിഷന്‍ അവതാരകയായി എത്തിയ ശേഷമാണ് സിനിമയിലേക്ക് കടന്നത്.

jone kokkan

പിസ, കാഞ്ചന 2 തുടങ്ങിയ ചിത്രങ്ങളിലൂടെ പൂജ ശ്രദ്ധേയയായി.നടി മീര വാസുദേവനുമായുള്ള ബന്ധം വേര്‍പിരിഞ്ഞ ശേഷമാണ് ജോണ്‍ പൂജയെ വിവാഹം ചെയ്യുന്നത്. അവതാരകനായിരുന്ന ക്രെയ്ഗ് ആണ് പൂജയുടെ ആദ്യ ഭര്‍ത്താവ്. 2017ല്‍ ക്രെയ്ഗുമായുള്ള ബന്ധം വേര്‍പിരിഞ്ഞ പൂജ കഴിഞ്ഞ വര്‍ഷം ജോണിനെ വിവാഹം ചെയ്തു.

jone and his wife in malidweep

Trending

To Top
Don`t copy text!