മാധ്യമപ്രവര്‍ത്തകന്റെ മുഖത്തടിച്ചു; തെറിവിളിയുമായി വനിതാ പൊലീസ് - മലയാളം ന്യൂസ് പോർട്ടൽ
News

മാധ്യമപ്രവര്‍ത്തകന്റെ മുഖത്തടിച്ചു; തെറിവിളിയുമായി വനിതാ പൊലീസ്

Journalist slapped; Women Police

ജയ്ഹിന്ദ് ചാനല്‍ ക്യാമറമാന് നേരെ പൊലീസുകാരിയുടെ കയ്യേറ്റം. നിയമസഭയ്ക്ക് മുന്നില്‍ വാഹനം പാര്‍ക്ക് ചെയ്തതിനെച്ചൊല്ലിയായിരുന്നു സംഘര്‍ഷം. വാഹനം മാറ്റിയിടണമെന്ന് ആവശ്യപ്പെട്ട പൊലീസുകാരി ഒരു പ്രകോപനവുമില്ലാതെ വിപിന്റ മുഖത്ത് അടിക്കുകയും ക്യാമറ പിടിച്ചുവാങ്ങി നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഒപ്പമുള്ളവര്‍ പിടിച്ചുമാറ്റാന്‍ ശ്രമിച്ചിട്ടും പൊലീസുകാരി പിന്‍മാറാന്‍ തയാറായില്ല. മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പുറമെ പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. പറഞ്ഞാല്‍ അറയ്ക്കുന്ന തെറിവിളിയാണ് പൊലീസുകാരി മാധ്യമപ്രവര്‍ത്തകനെ വിളിക്കുന്നത്. എന്നാല്‍വളരെ സംയമനത്തോടെയാണ് മാധ്യമപ്രവര്‍ത്തകന്‍ പെരുമാറിയത്. സംഭവത്തില്‍ പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. പത്രപ്രവര്‍ത്തക യൂണിയനും മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.   മാനസികമായി തകരാറുള്ളതിനാൽ കുറച്ചഉ നാളുകകളായി ലീവിൽ കഴിയുകയായിരുന്നു ഇവർ. പിന്നീട് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റ് കാണിച്ചാണ് തിരിച്ച് ഇവർ സെർവിസിൽ കയറിയത്. കേരള പൊലീസിന് മാനക്കേടുണ്ടക്കുന്ന തരത്തിലുള്ള പെരുമാറ്റമാണ് ഇവരിൽ നിന്ന് ഉണ്ടായത്. മുൻപും ഇത്തരത്തിൽ ജനങ്ങളെ അപമാനിക്കുന്ന പെ രുമാറ്റങ്ങൾ പോലീസുകാരിൽ നിന്നും ഉണ്ടായിട്ടുണ്ട്. ഇത് പരിഹരിച്ച വരുമ്പോഴാനണു വീണ്ടും ഇത്തരത്തിലുള്ള പെരുമാറ്റം വനിതാ പോലീസിൽ നിന്ന് ഉണ്ടായിരിക്കുന്നത്. തന്റെ ഭഗത് ഒരു തെറ്റുമില്ലെന്നു ക്യാമറാമാൻ വിപിൻ പറയുന്നു. തന്റെ നേരെ ഒരു കാരണവും ഇല്ലാതെ വനിതാ പോലീസ് അതിക്രമിക്കാൻ വരുകയായിരുന്നു എന്നാണ് വിപിൻ പറയുന്നത്. ഇതാണോ പിണറായിയുടെ പോലീസ് എന്ന് പറഞ്ഞു പോലീസ് ഉദ്യോഗസ്ഥ തെറി വിളിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പടരുകയാണ്. മറ്റു പോലീസ് ഉദ്യോഗസ്ഥർ പിന്തിരിപ്പിക്കുവാൻ ശ്രമിച്ചെങ്കിലും അതൊന്നും വക വെക്കാതെയാണ് ഉദ്യോഗസ്ഥ മാധ്യമ പ്രവർത്തകനെ മർദിക്കുകയും തെറി വിവിളിക്കുകയും ചെയ്തത്. നിയമം പാലിക്കേണ്ടവർ തന്നെ നിയമം തെറ്റിക്കുകയാണ്. ജനങളുടെ സുരക്ഷയ്ക്ക് വേണ്ടി പ്രവർത്തിക്കേണ്ട പോലീസ് ജനങ്ങളെ ഇങ്ങനെ പരസ്യമായി അപമാനിക്കുകയാണ്.

https://www.facebook.com/B4blazeMalayalam/videos/2554895744603457/

 

Trending

To Top
Don`t copy text!