‘വഴിയില്‍ കുഴിയുണ്ട് , മനുഷ്യര്‍ കുഴിയില്‍ വീണ് മരിക്കുന്നുമുണ്ട്’ ജോയ് മാത്യു

കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ‘ന്നാ താന്‍ കേസ് കൊട്’ സിനിമയുടെ പരസ്യ വാചകവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് നടന്‍ ജോയ് മാത്യു. യാഥാര്‍ഥ്യത്തെ സിനിമയുടെ പരസ്യത്തിനുവേണ്ടി ഉപയോഗിച്ച അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യങ്ങളെന്ന് ജോയ് മാത്യു…

കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ‘ന്നാ താന്‍ കേസ് കൊട്’ സിനിമയുടെ പരസ്യ വാചകവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് നടന്‍ ജോയ് മാത്യു. യാഥാര്‍ഥ്യത്തെ സിനിമയുടെ പരസ്യത്തിനുവേണ്ടി ഉപയോഗിച്ച അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യങ്ങളെന്ന് ജോയ് മാത്യു പറഞ്ഞു. സോഷ്യല്‍ മീഡിയയിലൂടെയാണ് ജോയ് മാത്യുവിന്റെ പ്രതികരണം.

”വഴിയില്‍ കുഴിയുണ്ട് , മനുഷ്യര്‍ കുഴിയില്‍ വീണ് മരിക്കുന്നുമുണ്ട്. സഹികെട്ട് കോടതി സ്വമേധയാ ഇടപെടുന്നുമുണ്ട് -ഈ യാഥാര്‍ഥ്യത്തെ ഒരു സിനിമയുടെ പരസ്യത്തിനുവേണ്ടി ഉപയോഗിച്ച അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യങ്ങള്‍. അതിനെതിരെ മോങ്ങുന്ന അസഹിഷ്ണതയുടെ ആള്‍രൂപങ്ങള്‍ക്ക് നമോവാകം. എന്നിട്ടും മതിയാകുന്നില്ലെങ്കില്‍

‘ന്നാ താന്‍ കേസ് കൊട് ‘

NB:തിരുത്ത് ‘വഴിയില്‍ കുഴിയുണ്ട് എന്നല്ല കുഴിയില്‍ വഴിയുണ്ട് ‘എന്നാണ് വായിക്കേണ്ടത്.”-ജോയ് മാത്യു പറയുന്നു.

അതേസമയം ”ഒരു സിനിമ പരസ്യത്തെപ്പോലും ഭയക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ നിങ്ങള്‍ക്ക് സാരമായ എന്തോ ബാധിച്ചിരിക്കുന്നു എന്ന് മനസിലാക്കേണ്ടതുണ്ട്. ന്നാ താന്‍ കേസ് കൊട് എന്ന സിനിമ തിയറ്ററില്‍ തന്നെ കാണാനാണ് തീരുമാനമെന്നായിരുന്നു ബെന്യാമിന്‍ പ്രതികരിച്ചത്.