‘ലൂസിഫർ’ എന്ന വൻമരം വീണു’ ഇനി ‘2018’ റെക്കോർഡ് കളക്ഷൻ റിപ്പോർട്ട് പുറത്ത്

കേരളത്തിലുണ്ടായ മഹാപ്രളയത്തിന്റെ നേർസാക്ഷ്യമായാണ് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രം ‘2018 എവരിവൺ ഈസ് എ ഹീറോ’. സിനിമ കണ്ട് കണ്ണീരോടെയാണ് ഓരോ പ്രേക്ഷകരും തിയേറ്ററിൽ ചിത്രം കണ്ടിറങ്ങിയത്. വലിയ രീതിയിലുള്ള ഹൈപ്പോ…

കേരളത്തിലുണ്ടായ മഹാപ്രളയത്തിന്റെ നേർസാക്ഷ്യമായാണ് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത ചിത്രം ‘2018 എവരിവൺ ഈസ് എ ഹീറോ’. സിനിമ കണ്ട് കണ്ണീരോടെയാണ് ഓരോ പ്രേക്ഷകരും തിയേറ്ററിൽ ചിത്രം കണ്ടിറങ്ങിയത്. വലിയ രീതിയിലുള്ള ഹൈപ്പോ പ്രമോഷനോ ഒന്നുമില്ലാതിരുന്ന സിനിമ വെറും മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് പ്രേക്ഷകരുടെ ശ്രദ്ധ നേടിയത്.

ഇക്കഴിഞ്ഞ മെയ് 5ന് റിലീസ് ചെയ്ത ചിത്രം 11 ദിവസത്തിനുള്ളിൽ 100 കോടി ക്ലബ്ബിൽ എത്തിയിരിക്കുകയാണ്. ഈ വർഷത്തെ രണ്ടാമത്തെ നൂറ് കോടി ചിത്രമായി മാറിയിരിക്കുകയാണ് ജൂഡ് ആന്തണിയുടെ 2018. അത് മാത്രമല്ല ഏറ്റവും വേഗത്തിൽ 100 കോടി ക്ലബ്ബിൽ കയറിയ 2018, മോഹൻ ലാലിന്റെ ‘ലൂസിഫർ’ എന്ന ചിത്രത്തിന്റെ റെക്കോർഡ് തകർത്തിരിക്കുന്നത്.

പൃഥിരാജ് സുകമാരൻ ആദ്യമായി സംവിധാനം ചെയ്ത ലൂസിഫർ 12 ദിവസം കൊണ്ടായിരുന്നു 100 കോടി ക്ലബ്ബിൽ എത്തിയത്. ലൂസിഫർ, പുലിമുരുകൻ, ഭീഷ്മ പർവം, കുറുപ്പ്, മധുരരാജ, മാളികപ്പുറം തുടങ്ങി സിനിമകളാണ് 100 കോടി ക്ലബ്ബിലെത്തിയ മറ്റ് മലയാള സിനിമകൾ. 2018 നൂറ് കോടി കേളക്ഷൻ നേടിയ സന്തോഷം നിർമ്മാതാവ് വേണു കുന്നപ്പിള്ളി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.