‘താങ്കള്‍ ചെയ്ത സിനിമ ആണെന്ന് പോലും വിശ്വാസിക്കാന്‍ പ്രയാസമുണ്ട്’

ആസിഫ് അലി- ജീത്തു ജോസഫ് കൂട്ടുകെട്ടിലെത്തിയ കൂമന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. പ്രിയ ജിത്തു സാര്‍ ഞാന്‍ ഇന്നലെ ആലപ്പുഴ പാന്‍ സിനിമാസില്‍പോയി കൂമന്‍…

ആസിഫ് അലി- ജീത്തു ജോസഫ് കൂട്ടുകെട്ടിലെത്തിയ കൂമന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്.

പ്രിയ ജിത്തു സാര്‍ ഞാന്‍ ഇന്നലെ ആലപ്പുഴ പാന്‍ സിനിമാസില്‍പോയി കൂമന്‍ കണ്ടു… എന്നു പറഞ്ഞാണ് ജൂഫീ ജോണ്‍ മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ആരംഭിക്കുന്നത്. മുന്‍പ് വിഭവ സമൃദ്ധമായ ഹോട്ടലില്‍ കയറി സംതൃപ്തിയോടെ ഭക്ഷണം കഴിച്ച ഞാന്‍ ഇപ്പോള്‍ കറികള്‍ ഒന്നുമില്ലാതെ പാകമാകാത്ത മോശം ഭക്ഷണം കഴിച്ച ആളുടെ അവസ്ഥയില്‍ ആണ്….. സിനിമ പോര….?? പശ്ചാത്തല സംഗീതം ആവശ്യമുള്ളിടത്തു ഉപയോഗിച്ചേയില്ല….. ചില സീനുകളില്‍ പശ്ചാത്തല സംഗീതം മൂലം ഡയലോഗ് മനസ്സിലാകുന്നില്ല…..വില്ലനും നായകനും തമ്മില്‍ ക്ലൈമാക്‌സിന് മുന്‍പുള്ള കൂടികാഴ്ചയും നായകന്റെ തുറന്ന് പറച്ചിലുകളും സസ്‌പെന്‍സ് പൊളിച്ചു കളഞ്ഞു ??… ദൃശ്യം സിനിമക്ക് ശേഷം ആര്‍ക്കോ വേണ്ടി തിടുക്കത്തില്‍ ഉണ്ടാക്കിയ ഒപ്പിക്കലുകള്‍ മാത്രമായി ഈ സിനിമ… താങ്കള്‍ ചെയ്ത സിനിമ ആണെന്ന് പോലും വിശ്വാസിക്കാന്‍ പ്രയാസമുണ്ടെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

കെ.ആര്‍ കൃഷ്ണകുമാറാണ് സിനിമയുടെ തിരക്കഥ എഴുതിയിരിക്കുന്നത്. പോലീസ് കോണ്‍സ്റ്റബിള്‍ ഗിരിശങ്കര്‍ എന്ന കഥാപാത്രമായാണ് ആസിഫ് അലി ചിത്രത്തില്‍ വേഷമിടുന്നത്. കേരള -തമിഴ്നാട് അതിര്‍ത്തി മേഖലയില്‍ ഒരു മലയോര ഗ്രാമത്തിലാണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. പ്രദേശത്തെ പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറി വരുന്ന ഉദ്യോഗസ്ഥന്‍, പിന്നാലെ നടക്കുന്ന അസാധരണ സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

ആല്‍വിന്‍ ആന്റണിയും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് കൂമന്‍ നിര്‍മ്മിക്കുന്നത്. അനന്യാ ഫിലിംസിന്റെയും മാജിക്ക് ഫ്രെയിംസിന്റെയും ബാനറിലാണ് നിര്‍മ്മാണം. അനൂപ് മേനോന്‍, ബാബുരാജ്, രഞ്ജി പണിക്കര്‍, മേഘനാഥന്‍, ഹന്ന റെജി കോശി, പ്രശാന്ത് മുരളി, അഭിരാം രാധാകൃഷ്ണന്‍, രാജേഷ് പറവൂര്‍, പൗളി വത്സന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സംഗീതം- വിഷ്ണു ശ്യാം, ഗാനങ്ങള്‍ -വിനായക് ശശികുമാര്‍, ഛായാഗ്രഹണം- സതീഷ് കുറുപ്പ്, എഡിറ്റിംഗ്- വി.എസ് വിനായക് എന്നിവര്‍ നിര്‍വ്വഹിക്കുന്നു.