ആ ഓർമ്മകൾ ഒന്നും ഇനിവേണ്ട; റോവിനൊപ്പമുള്ള വീഡിയോകൾ ഡിലീറ്റ് ചെയ്ത് ലച്ചു - മലയാളം ന്യൂസ് പോർട്ടൽ
Film News

ആ ഓർമ്മകൾ ഒന്നും ഇനിവേണ്ട; റോവിനൊപ്പമുള്ള വീഡിയോകൾ ഡിലീറ്റ് ചെയ്ത് ലച്ചു

ഉപ്പും മുളകുമെന്ന പരമ്ബര കണ്ടവരാരും ജൂഹി റുസ്തഗിയെ മറന്നുകാണാനിടയില്ല. ലച്ചുവെന്ന കഥാപാത്രത്തെയായിരുന്നു ജൂഹി അവതരിപ്പിച്ചത്. സുഹൃത്തിന്റെ പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴായിരുന്നു ലച്ചുവിനെത്തേടി അഭിനയിക്കാന്‍ അവസരമെത്തിയത്. സന്തോഷത്തോടെ ജൂഹി ആ വേഷം സ്വീകരിക്കുകയായിരുന്നു.ശക്തമായ പിന്തുണയായിരുന്നു ഉപ്പും മുളകിനും ലഭിച്ചത്. ആയിരം എപ്പിസോഡിലേക്ക് എത്തിയതിന് പിന്നാലെയായാണ് ലച്ചുവിന്റെ വിവാഹവും നടത്തിയത്.

lachu with boyfriend (2)

വിവാഹത്തിന് പിന്നാലെയായി പരമ്ബരയില്‍ നിന്നും അപ്രത്യക്ഷയാവുകയായിരുന്നു താരം.പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം.താന്‍ അഭിനയിക്കുന്നതില്‍ അച്ഛന്റെ വീട്ടുകാര്‍ക്ക് താല്‍പര്യമില്ല. വിവാഹം കാണിച്ചതും ഇഷ്ടമായിട്ടില്ലെന്നും ജൂഹി പറഞ്ഞിരുന്നു. ഇതിനിടയില്‍ താനും ഡോക്ടര്‍ റോവിനും പ്രണയത്തിലാണെന്നും താരം പറഞ്ഞിരുന്നു.

പിന്നീട് റോവിനൊപ്പം ഉള്ള യാത്ര വീഡിയോ ലച്ചു താനെ യൂട്യൂബ് ചാനലിൽ പങ്കുവെച്ചിരുന്നു. പെർഫെക്ട് സ്‌ട്രേഞ്ചേഴ്‌സ് എന്ന് പേരിട്ടുകൊണ്ട് ആരംഭിച്ച യൂ ട്യൂബ് ചാനൽ അതിവേഗമാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ഐതിഹ്യങ്ങൾ ഉറങ്ങുന്ന തിരുനെല്ലിയുടെ കഥ പറഞ്ഞ വീഡിയോ ലക്ഷകണക്കിന് വ്യൂവേഴ്‌സിനെയാണ് ജൂഹിക്ക് നൽകിയത്.juhi with rovin

നിരവധി വ്യൂവേഴ്‌സിനെ സമ്മാനിച്ച ആ വീഡിയോ ഇപ്പോൾ ജൂഹിയുടെ യൂ ട്യൂബ് ചാനലിൽ നിന്നും ഡിലീറ്റ് ചെയ്തതിനു പിന്നാലെയാണ് ആരാധകർ പുതിയ സംശയവുമായി രംഗത്ത് വന്നത്. റോവിനൊപ്പം ബ്രേക്കപ്പ് ആയോ എന്തിനു വേണ്ടിയാണു വീഡിയോ ഡിലീറ്റ് ചെയ്തത്. റോവിനൊപ്പമുള്ള ഓർമ്മകൾ ഇല്ലാതാക്കുവാൻ വേണ്ടിയാണോ അത് ഡിലീറ്റ് ചെയ്തത് എന്ന് നിരവധി ചോദ്യങ്ങൾ ആണ് താരത്തിന് നേരെ ഇപ്പോൾ ഉയരുന്നത്. റോവിനൊപ്പമുള്ള ഓർമ്മകൾ ഡിലീറ്റ് വേണ്ട എന്ന നിലപാടിൽ ആണോ ലച്ചു എന്ന സംശയവും ആരാധകർ ഉയർത്തുന്നുണ്ട്.

Trending

To Top