ലച്ചു പരമ്ബരയില്‍ നിന്നും പിന്മാറിയത് തന്നെ! വിവാധങ്ങൾക്കൊടുവിൽ ഉപ്പും മുളകിലും സംഭവിച്ചത്!

തുടക്കം മുതൽക്കുതന്നെ വളരെയധികം സ്വീകാര്യത നേടിയ പരമ്പര ആയിരുന്നു ഉപ്പും മുളകും ഇതിലെ അഭിനേതാക്കളുടെ മികവുകൊണ്ട് മാത്രമാണ് പരമ്പര ഇതിനോടകംതന്നെ ജനശ്രദ്ധ നേടിയെടുത്തത്. ഇതിലെ ഓരോ അഭിനേതാക്കളും പരസ്പരമുള്ള കെമിസ്റ്ററിയാണ് ഇതിന്റെ മറ്റൊരു സവിശേഷത.…

തുടക്കം മുതൽക്കുതന്നെ വളരെയധികം സ്വീകാര്യത നേടിയ പരമ്പര ആയിരുന്നു ഉപ്പും മുളകും ഇതിലെ അഭിനേതാക്കളുടെ മികവുകൊണ്ട് മാത്രമാണ് പരമ്പര ഇതിനോടകംതന്നെ ജനശ്രദ്ധ നേടിയെടുത്തത്. ഇതിലെ ഓരോ അഭിനേതാക്കളും പരസ്പരമുള്ള കെമിസ്റ്ററിയാണ് ഇതിന്റെ മറ്റൊരു സവിശേഷത. മിനി സ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയ പരമ്ബര ആണെങ്കിലും അത്രത്തോളം തന്നെ വിവാദങ്ങള്‍ക്കും ഈ പരമ്ബര സാക്ഷ്യം വഹിച്ചിട്ടുണ്ട്. നീലുവായി എത്തുന്ന നിഷ സാരംഗ് മുതല്‍, പ്രധാന കഥാപാത്രം കൈകാര്യം ചെയ്ത നടിയുടെ വീഡിയോ ലീക്ക് ആയത് ഉള്‍പ്പെട്ട വിവാദം വരെ എത്തിയ പരമ്ബര അടുത്തിടെയാണ് ആയിരം എപ്പിസോഡുകള്‍ പൂര്‍ത്തീകരിച്ചത്. മലയാള സീരിയല്‍ ചരിത്രത്തില്‍ ഇന്നേവരെ കാണാത്ത വിധത്തിലുള്ള അത്യന്തം ആഘോഷപൂര്‍വ്വമായിട്ടാണ് ഈ എപ്പിസോഡില്‍ ലച്ചുവിന്‍്റെ വിവാഹം ടീം ഷൂട്ട് ചെയ്തത്. ഇതോടെ റിയല്‍ ലൈഫിനെ വെല്ലുന്ന തരത്തിലുള്ള കാഴ്ച്ചയാണ് ഉപ്പും മുളകും പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ഈ ഒരൊറ്റ ഈവന്‍്റിനായി ലക്ഷക്കണക്കിന് രൂപയാണ് അണിയറ പ്രവ‍ര്‍ത്തകര്‍ ചിലവാക്കിയത്.

വിവാഹവുമായി ബന്ധപെട്ട് പല അഭ്യുഹങ്ങളും ഉണ്ടായെങ്കിലും ലച്ചുവിന്റെ വിവാഹത്തോടെ അതൊക്കെ കെട്ടടങ്ങുകയായിരുന്നു. യുവനടന്‍ ഷെയ്ന്‍ നിഗം വരെയുള്ളവരുടെ പേരുകള്‍ ഉയര്‍ന്നുകേട്ട സമയത്താണ് നായികാ നായകന്‍ ഫെയിം ഡെയിന്‍ ഡേവിസ് പരമ്ബരയില്‍ എത്തിയതും ലച്ചുവിന്റെ സിദ്ദുവായ് രംഗ പ്രവേശം ചെയ്യുന്നതും. ഇരുവരും ഒരുമിച്ചുള്ള രണ്ടു എപ്പിസോഡുകള്‍ ചാനല്‍ സംപ്രേക്ഷണവും ചെയ്തു. എന്നാല്‍ ലച്ചുവിന്റെ വിവാഹം ആഘോഷിച്ചപ്പോള്‍ തന്നെ പ്രേക്ഷകര്‍ നടിയുടെ പിന്മാറ്റത്തെ കുറിച്ചും ചര്‍ച്ചകള്‍ നടത്തിയിരുന്നു.

വളരെയധികം പണം ചെലവഴിച്ചാണ് വിവാഹം നാടകം അരങ്ങേറിയത് , ഹണിമൂണിനായി ദമ്ബതികളുടെ ഡല്‍ഹി യാത്ര, തുടങ്ങിയ നിരവധി രംഗങ്ങള്‍ക്കാണ് പിന്നീട് പ്രേക്ഷകര്‍ സാക്ഷ്യം വഹിച്ചത്. ഇതിനെപ്രതി നിരവധി ചര്‍ച്ചകളും പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയ വഴി നടത്തി. സാധാരണ ഒരു സീരിയലില്‍ നിന്നും താരങ്ങള്‍ പിന്മാറുമ്ബോള്‍ ഉണ്ടാകുന്ന പതിവ് ശൈലി തന്നെയല്ലേ ഈ പരമ്ബരയിലും നടന്നത് എന്ന പ്രേക്ഷകരുടെ സംശയവും വര്‍ധിച്ചിരുന്നു. മാത്രമല്ല സോഷ്യല്‍ മീഡിയ പ്ളാറ്റ് ഫോമുകളില്‍ സജീവമായിരുന്ന നടിയുടെ നിശബ്ദതയും പ്രേക്ഷകരുടെ സംശയത്തിന് ആക്കം കൂട്ടി.

അതേസമയം ലച്ചുവായി എത്തുന്ന ജൂഹി റുസ്തഗി പരമ്ബരയില്‍ നിന്നും പിന്മാറിയ പോലെയാണെന്നും താരത്തിനെ കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും പരമ്ബരയുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങള്‍ സൂചന നല്‍കുന്നുണ്ട്. ഒരു പക്ഷേ ഈ ഗോസിപ്പുകള്‍ ശരിയാവുകയും ലച്ചു മടങ്ങി വരാതിരിക്കുകയും ചെയ്താല്‍ ലച്ചുവില്ലാത്ത ഉപ്പും മുളകും പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കും എന്ന് കണ്ടറിയേണ്ടി വരും. ലച്ചുവായി ജൂഹിക്ക് പകരം മറ്റാരെയും പ്രേക്ഷകര്‍ പെട്ടെന്ന് അംഗീകരിക്കുകയുമില്ല എന്നുറപ്പാണ്. ഗോസിപ്പുകള്‍ ശരിയാവാതിരിക്കാന്‍ ഏറ്റവും