ലച്ചുവിന്റെ കല്യാണത്തിനു ശേഷം എനിക്ക് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായിരുന്നു ! തുറന്ന് പറഞ്ഞ് ജൂഹി

വളരെ യധികം ജനശ്രദ്ധ നേടിയ പരിപാടിയാണ് ഉപ്പും മുളകും. പമ്പരയിലെ എല്ലാ കഥാപാത്രങ്ങളും മികച്ച അഭിനയമാണ് കാഴ്ചവെക്കുന്നത്. അത് തന്നെയാണ് ആ പരിപാടിയുടെ വിജയം. സാധാരണ  വീട്ടിൽ നടന്നുവരുന്ന സംഭാഷണ ശൈലിയാണ് പരമ്പരയിലും അവർ…

വളരെ യധികം ജനശ്രദ്ധ നേടിയ പരിപാടിയാണ് ഉപ്പും മുളകും. പമ്പരയിലെ എല്ലാ കഥാപാത്രങ്ങളും മികച്ച അഭിനയമാണ് കാഴ്ചവെക്കുന്നത്. അത് തന്നെയാണ് ആ പരിപാടിയുടെ വിജയം. സാധാരണ  വീട്ടിൽ നടന്നുവരുന്ന സംഭാഷണ ശൈലിയാണ് പരമ്പരയിലും അവർ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ലച്ചുവിന്റെ കല്യാണം സീരിയലിന്റെ മാറ്റുകൂട്ടി എന്നുതന്നെ പറയാം. അത് യഥാർഥ കല്യാണത്തെ വെല്ലുന്ന തരത്തിലുള്ള ഒരുക്കങ്ങൾ ആയിരുന്നു ചാനൽ സംഘടിപ്പിച്ചത്. ഒരു കല്യാണ വീട്ടിൽ നടക്കുന്ന എല്ലാ പരിപാടികളും ഉൾകൊള്ളിച്ചു കൊണ്ടാണ് ഉപ്പും മുളകുംകല്യാണ .

വിവാഹ പയ്യനെ അവസാന നിമിഷം വരെ സർപ്രൈസ് വെച്ചാരുന്നു ചാനലിന്റെഒരുക്കങ്ങൾ. അത് ആരാണെന്നു അറിയാനുള്ള ആഗ്രഹം മലയാളികളെ സമ്പത്തിച്ച് കുറച്ച് കൂടുതൽ ആകാംഷയായിരുന്നു. പക്ഷെ അതിനും അപ്പുറം ലച്ചുവായ് അഭിനയിച്ച ജൂഹി എന്ന പെൺകുട്ടിയെ ആ വിവാഹ ശേഷം പിന്നെ ആ സീരിയലിൽ കണ്ടില്ല. അതിനു പിന്നിൽ പല അഭ്യുഹങ്ങളും പറഞ്ഞു കേട്ടു. പക്ഷെ ഇപ്പോൾ അതിന്റെ സത്യാവസ്ഥ തുറന്ന് പറഞ്ഞിരിക്കുകയാണ് ജൂഹി.

രാജസ്ഥാന്‍ സ്വദേശിയാണ് ജൂഹിയുടെ അച്ഛനായ രഘുവീര്‍ ശരണ്‍. 8 വര്‍ഷം മുന്‍പാണ് അദ്ദേഹം അന്തരിച്ചത്. അച്ഛന്റെ നാടിനേയും സംസ്‌കാരത്തേയും തനിക്കേറെ ഇഷ്ടമാണെന്ന് ജൂഹി പറയുന്നു. നോര്‍ത്തിന്ത്യന്‍ ശൈലിയില്‍ വിവാഹം നടത്തണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം. അച്ഛന്റെ ബന്ധുക്കളെല്ലാം ഇപ്പോഴും അവിടെയുണ്ട്. കേരള സ്‌റ്റൈലിലും നോര്‍ത്തിന്ത്യന്‍ സ്‌റ്റൈലിലുമായി വിവാഹം വേണമെന്ന് ജൂഹി പറഞ്ഞപ്പോള്‍ നോക്കാം, സമയമുണ്ടല്ലോയെന്നായിരുന്നു റോവിന്‍രെ മറുപടി.

വിവാഹത്തിന് ഒരു വര്‍ഷത്തെ സമയമുണ്ട്. വിവാഹത്തിന് മുന്‍പ് തങ്ങള്‍ക്ക് ചില പ്ലാനുകളുണ്ട്. യൂട്യൂബ് ചാനല്‍ തുടങ്ങിയത് അടുത്തിടെയാണ്. ജിപ്‌സി ട്രാവലിംഗാണ് ലക്ഷ്യം വെക്കുന്നത്. വിവിധ സ്ഥലങ്ങളില്‍ പോയി അവിടത്തെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ താമസിക്കും. അതിന്റെ കാര്യങ്ങളൊക്കെ ആയി വരുന്നതേയുള്ളൂ. വയനാട്ടിലേക്കായിരുന്നു ആദ്യ യാത്ര പോയത്. മൈസൂരിലേക്കും പോയിരുന്നു.

 

പഠനത്തില്‍ ശ്രദ്ധിക്കുന്നതിന് വേണ്ടിയായാണ് ജൂഹി ഉപ്പും മുളകില്‍ നിന്നും പിന്‍മാറിയത്. പ്ലസ് ടു കഴിഞ്ഞ് ഫാഷന്‍ ഡിസൈനിങ്ങിന് ചേര്‍ന്നുവെങ്കിലും ഷൂട്ടിങ് കാരണം പഠനം പാതിവഴിയിലാവുകയായിരുന്നു. റോവിന്‍ എംബിബിഎസിന് ശേഷം പിജി ചെയ്യാനുള്ള പ്ലാനിലാണ്. ഒരു മാസം മുന്‍പാണ് താന്‍ ഓസ്‌ട്രേലിയയില്‍ നിന്നും തിരിച്ചെത്തിയതെന്ന് റോവിന്‍ പറയുന്നു. കാര്യങ്ങളെല്ലാം ഒന്ന് സെറ്റായതിന് ശേഷമേ വിവാഹം ഉണ്ടാവുകയുള്ളൂ.

അഭിനയവുമായി മുന്നേറഉന്നതിനിടയില്‍ പഠനത്തില്‍ ശ്രദ്ധിക്കാനായിരുന്നില്ല. ഇതില്‍ അച്ഛന്റെ വീട്ടുകാര്‍ അസ്വസ്ഥരായിരുന്നു. ഉപ്പും മുളകില്‍ ലച്ചുവിന്റെ വിവാഹം അങ്ങനെ നടത്തിയതൊന്നും അവര്‍ക്ക് ഇഷ്ടമായിരുന്നില്ല. അവരുടെ ഇടയില്‍ നിന്നുള്ള സമ്മര്‍ദ്ദം സഹിക്കാനാവാതെ വന്നപ്പോഴാണ് അഭിനയം നിര്‍ത്തിയത്. ഉപ്പും മുളകിലെ വിവാഹം ശരിക്കും നടന്നതാണെന്നായിരുന്നു പലരും കരുതിയത്. അതിന് ശേഷം പുറത്തൊന്നും ഇറങ്ങാനാവാത്ത അവസ്ഥയായിരുന്നുവെന്നും ജൂഹി പറയുന്നു.

സ്വന്തം വിവാഹം വരുമ്പോള്‍ പരമ്പരയില്‍ നിന്നും പിന്‍മാറുമെന്നുള്ള കാര്യത്തെക്കുറിച്ച് നേരത്തെ തന്നെ അവരോട് പറഞ്ഞിരുന്നുവെന്നും ജൂഹി പറയുന്നു. ജൂഹി ഉപ്പും മുളകും നിര്‍ത്താനുള്ള കാരണം താനാണെന്ന് പറഞ്ഞ് കുറേപേര്‍ ദേഷ്യപ്പെട്ടിരുന്നു. അത്തരത്തിലുള്ള മെസ്സേജുകള്‍ തനിക്ക് ലഭിച്ചിരുന്നതായി റോവിന്‍ പറയുന്നു. നീ അവനെ കെട്ടിയിട്ട് ഇവന്റെ കൂടെയാണോ നടക്കുന്നതെന്ന് ഇടയ്ക്ക് അമ്മമാരൊക്കെ ചോദിച്ചിരുന്നു. റോവിനൊപ്പം പുറത്തേക്ക് പോയപ്പോളായിരുന്നു ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ നേരിടേണ്ടി വന്നതെന്നും ജൂഹി പറയുന്നു.