ജസ്റ്റിന്‍ ബീബര്‍ സംഗീതലോകത്തോട് വിടപറയുന്നു!! പാട്ടുകളുടെ അവകാശം 1664 കോടിയ്ക്ക് വിറ്റു

ലോകമെമ്പാടും ആരാധകരുള്ള വിഖ്യാത പോപ്പ് ഗായകനാണ് ജസ്റ്റിന്‍ ബീബര്‍. പതിനഞ്ചാമത്തെ വയസ്സു മുതല്‍ വേദികള്‍ കൈയ്യടക്കിയ താരമാണ്. ഇപ്പോഴിതാ ആരാധകര്‍ക്ക് ഞെട്ടലുണ്ടാക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. 14 വര്‍ഷം നീണ്ട തന്റെ സംഗീത കരിയര്‍ അവസാനിപ്പിക്കുകയാണ്…

ലോകമെമ്പാടും ആരാധകരുള്ള വിഖ്യാത പോപ്പ് ഗായകനാണ് ജസ്റ്റിന്‍ ബീബര്‍. പതിനഞ്ചാമത്തെ വയസ്സു മുതല്‍ വേദികള്‍ കൈയ്യടക്കിയ താരമാണ്. ഇപ്പോഴിതാ ആരാധകര്‍ക്ക് ഞെട്ടലുണ്ടാക്കുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. 14 വര്‍ഷം നീണ്ട തന്റെ സംഗീത കരിയര്‍ അവസാനിപ്പിക്കുകയാണ് ബീബര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

കുട്ടിക്കാലം മുതല്‍ സംഗീതത്തില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു ബീബര്‍. 15 വര്‍ഷത്തോളം നീണ്ട സംഗീത ജീവിതത്തില്‍ ധാരാളം ഉയര്‍ച്ചകളും താഴ്ചകളും വിവാദങ്ങളും ബീബര്‍ നേരിട്ടു. 29ാം വയസിലാണ് സംഗീതലോകത്തോട് ബീബര്‍ വിടപറയുന്നത്. അനാരോഗ്യവും വ്യക്തിജീവിതത്തിലെ പ്രശ്‌നങ്ങളുമാണ് കടുത്തതീരുമാനത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബീബറിന്റെ അമ്മ യൂട്യൂബില്‍ അപ്ലോഡ് ചെയ്ത വീഡിയോകള്‍ ഒരു റെക്കോര്‍ഡിംഗ് കമ്പനിയുടെ മാര്‍ക്കറ്റിംഗ് എക്സിക്യുട്ടീവ് കാണാനിടയായതോടെയാണ് ബീബറിന്റെ ജീവിതം മാറിമറിഞ്ഞത്.

അമേരിക്കന്‍ സംഗീത പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും ചെറുപ്രായത്തിലെ ബീബറിനെ തേടിയെത്തി. 2011, 2012, 2013 വര്‍ഷങ്ങളില്‍ ഫോര്‍ബ്സ് മാസിക ലോകത്തിലെ പത്ത് മുന്‍നിര സെലിബ്രിറ്റികളുടെ പട്ടികയില്‍ ബീബറും ഉള്‍പ്പെട്ടിരുന്നു.

ബീബറുടെ മുഴുവന്‍ പാട്ടുകളുടെയും അവകാശം 1644 കോടി രൂപയ്ക്ക് വിറ്റിരിക്കുകയാണ്. യൂണിവേഴ്‌സല്‍ മ്യൂസിക് ഗ്രൂപ്പാണ് ബീബറിന്റെ പാട്ടുകള്‍ സ്വന്തമാക്കിയത്. 2021ല്‍ പുറത്തിറങ്ങിയ ജസ്റ്റിസാണ് ബീബറിന്റെ അവസാന ആല്‍ബം.

കഴിഞ്ഞ വര്‍ഷമാണ് തനിക്ക് റാംസായ് ഹണ്ട് സിന്‍ഡ്രോം ബാധിച്ചതായി ബീബര്‍
അറിയിച്ചത്. മുഖത്തെ പേശികള്‍ക്ക് തളര്‍ച്ച ബാധിക്കുന്ന രോഗാവസ്ഥയാണ് റാംസായ്. ആരോഗ്യത്തിലും വിവാഹ ജീവിതത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ബീബറിന്റെ ലക്ഷ്യം.