14 വയസിനു മുകളില്‍ പ്രായമില്ലാത്തൊരു ആണ്‍കുട്ടി പറഞ്ഞത് എനിക്ക് 30 ന് മുകളില്‍ പ്രായമുണ്ടെന്നായിരുന്നു - മലയാളം ന്യൂസ് പോർട്ടൽ
Film News

14 വയസിനു മുകളില്‍ പ്രായമില്ലാത്തൊരു ആണ്‍കുട്ടി പറഞ്ഞത് എനിക്ക് 30 ന് മുകളില്‍ പ്രായമുണ്ടെന്നായിരുന്നു

മലയാളികളുടെ പ്രിയ ഗായകരിൽ ഒരാളാണ് നടി ജ്യോത്സന, 2002 ൽ ആണ് താരം പിന്നണി ഗാന രംഗത്തേക്ക് ചുവടുവെക്കുന്നത്. തെന്നിന്ത്യൻ സിനിമാ സംഗീത ലോകത്തും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. പ്രണയമണിത്തൂവൽ എന്ന ചിത്രത്തിലെ വളകിലുക്കമെന്ന ഗാനത്തിലൂടെയാണ് മലയാള സംഗീത ലോകത്ത് ജ്യോത്സ്‌ന എത്തുന്നത്. എന്നാൽ നമ്മൾ എന്ന ചിത്രത്തിലെ എന്തു സുഖമാണീ നിലാവ് എന്ന് തുടങ്ങുന്ന ഗാനമാണ് പ്രേക്ഷകരുടെ ഇടയിൽ ജ്യോത്സ്‌നയെ ഏറെ പ്രശസ്തയാക്കിയത്. ഇന്നും ഈ ഗാനം മലയാളി പ്രേക്ഷകർ മൂളി നടക്കുന്നുണ്ട്. ഇപ്പോൾ താരം പങ്കുവെച്ച ഒരു പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്. പതിനാലു വയസ്സുള്ള ഒരു പയ്യൻ തന്നോട് ചോദിച്ച ചോദ്യത്തിനെ കുറിച്ചാണ് താരം പറയുന്നത്. വിശദമായി വായിക്കാം

ഈയ്യിടെയായി, എന്റെ സ്‌റ്റോറികള്‍ക്കും പോസ്റ്റുകള്‍ക്കും ലഭിക്കുന്ന കമന്റുകളും മെസേജുകളും ഞാന്‍ ശ്രദ്ധിക്കാറുണ്ട്. മേക്കപ്പില്ലാതെ മുടി ശരിയാക്കാതെ കാണുമ്പോള്‍ ഞാന്‍ വ്യത്യസ്തയാണെന്നും പ്രായം തോന്നിക്കുന്നുവെന്നുമാണ് അവയില്‍ പറയുന്നത്. 14 വയസിനു മുകളില്‍ പ്രായമില്ലാത്തൊരു ആണ്‍കുട്ടി പറഞ്ഞത് എനിക്ക് 30 ന് മുകളില്‍ പ്രായമുണ്ടെന്നായിരുന്നു. അഭിമാനത്തോടെ പറയട്ടെ എനിക്ക് 35 വയസുണ്ട്.ഇത് എന്റെ മാത്രം അനുഭവമല്ല. ഞാനിതിവിടെ പറയുമ്പോള്‍ അതേ അനുഭവമുള്ള ഒരുപാട് സ്ത്രീകളുണ്ടാകുമെന്നുറപ്പാണ്.

വര്‍ഷങ്ങളുടെ സ്ത്രീവിരുദ്ധത കാരണം ഒരു കുട്ടിയ്ക്ക് ജന്മം നല്‍കുകയോ നരയ്ക്കാന്‍ തുടങ്ങുകയോ ചെയ്യുന്നതോടെ നമ്മള്‍ ആകര്‍ഷണീയത കുറഞ്ഞവരായി മാറും. . എന്റെ പ്രിയപ്പെട്ട ആണ്‍കുട്ടികളേ, പെണ്‍കുട്ടികളെ, പ്രായമാകുന്നതൊരു സ്വാഭാവിക പ്രക്രിയയാണ്. നമ്മളെല്ലാവര്‍ക്കും പ്രായമാകും. പ്രായത്തോടൊപ്പം ജ്ഞാനവും വരുന്നു, അനുഭവം ലഭിക്കുന്നു, ഇതൊന്നും വിഷയമല്ലെന്ന തിരിച്ചറിവ് ലഭിക്കുന്നു. നിങ്ങളുടെ ഒരേയൊരു ലക്ഷ്യം നല്ല ആരോഗ്യവും സന്തോഷവും സമാധാനവുമാണ്. നിങ്ങള്‍ തന്നെ വയസായി എന്നു കരുതുന്ന ഘട്ടത്തിലേക്ക് എത്തുമ്പോള്‍ ഓര്‍ക്കുക, ചുളിവുകളും തുങ്ങിയ സ്‌കിന്നും പുറം വേദനയുമല്ല നിങ്ങളെ നിങ്ങളാക്കുന്നത്. ഈ വര്‍ഷങ്ങളില്‍ നിങ്ങള്‍ എന്താണ് പഠിച്ചത് എന്നതാണ്. എങ്ങനെയാണ് പഠിച്ചതെന്നും അതുകൊണ്ട് എന്താണ് ചെയ്യാന്‍ പോകുന്നത് എന്നുമാണ്. സിംപിള്‍, പ്രായം എന്നത് മനസിലാണ്. നിങ്ങളതിനെ ഗൗനിക്കുന്നില്ലെങ്കില്‍ അതൊരു കാര്യമല്ല. സോ, ചില്‍ സാറ ചില്‍ എന്നു പറഞ്ഞാണ് ജ്യോത്സന തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്

Join Our WhatsApp Group

Trending

To Top
Don`t copy text!