സൂര്യയുടെ കൂടെ കട്ടയ്ക്ക് നിൽക്കുന്ന ഒരു നായികയെ കാണാൻ കഴിഞ്ഞു!

ആരാധകരുടെ ദീർഘ നാളത്തെ കാത്തിരിപ്പിന് അവസാനം കുറിച്ച് കൊണ്ട് സൂര്യ നായകനായ സൂരരെെ പൊട്ര് കഴിഞ്ഞ ദിവസമായിരുന്നു ആമസോൺ പ്രൈമിൽ റിലീസിന് എത്തിയത്. ചിത്രം പുറത്തിറങ്ങിയതിന് ശേഷം മികച്ച പ്രതികരണങ്ങൾ ആണ് ആരാധകരുടെ ഭാഗത്ത്…

Jyothi Krishna about Soorarai Pottru

ആരാധകരുടെ ദീർഘ നാളത്തെ കാത്തിരിപ്പിന് അവസാനം കുറിച്ച് കൊണ്ട് സൂര്യ നായകനായ സൂരരെെ പൊട്ര് കഴിഞ്ഞ ദിവസമായിരുന്നു ആമസോൺ പ്രൈമിൽ റിലീസിന് എത്തിയത്. ചിത്രം പുറത്തിറങ്ങിയതിന് ശേഷം മികച്ച പ്രതികരണങ്ങൾ ആണ് ആരാധകരുടെ ഭാഗത്ത് നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. തങ്ങളുടെ പഴയ സൂര്യയെ തിരികെ കൊണ്ടുവന്നതിനു സംവിധായകയ്ക് നന്ദി പറയുകയാണ് ആരാധകർ. സുധ കൊങ്കര സംവിധാനം ചെയ്ത ചിത്രത്തിൽ മലയാള നായിക അപർണ ബാലമുരളിയാണ് നായികയായി എത്തിയത്. ആരാധകർ മാത്രമല്ല, നിരവധി സിനിമ താരങ്ങളും ചിത്രത്തെ പുകഴ്ത്തി രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ സിനിമ താരം ജ്യോതി കൃഷ്ണ പങ്കുവെച്ച കുറുപ്പാണ് ശ്രദ്ധേയമാകുന്നത്. ചിത്രത്തിലെ അപർണയുടെ പ്രകടനത്തെ പുകഴ്ത്തിക്കൊണ്ടാണ് ജ്യോതി കൃഷ്ണ പോസ്റ്റ് ചെയ്‌തത്‌. കുറുപ്പ് വായിക്കാം,
 
#SooraraiPottru movie കണ്ടു . ഒരു സൂര്യ ഫാൻ ആണ് ഞാൻ . അതുകൊണ്ടു തന്നെ ഈ സിനിമയ്ക് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു . ഇത്തവണ കൂടുതൽ ആകാംക്ഷ തോന്നിയിരുന്നത് അതിലെ ഹീറോയി ന്റെ സാന്നിധ്യം ആയിരുന്നു. അപർണ ബാലമുരളി . മലയാളത്തിൽ ആദ്യ സിനിമ മുതൽ മികച്ച പ്രകടനം കാഴ്ച വെച്ച കുട്ടി അവളുടെ തമിഴിലെ അരങ്ങേറ്റം എങ്ങിനെ ഉണ്ടാകും അതും സൂപ്പർഹിറ്റ് നായകൻറെ കൂടെ . ഞെട്ടിച്ചു എന്ന് നിസംശയം പറയാം.’
‘സൂര്യ എന്ന ഹീറോയുടെ കൂടെ കട്ടയ്ക് നിൽക്കുന്ന ഒരു ഹീറോയിനെ കാണാൻ പറ്റി കുറെ കാലങ്ങൾക് ശേഷം. എല്ലാം കൊണ്ടും വളരെ നല്ല ഒരു മൂവി . പിന്നെ ഇന്ന് നമ്മൾ പറയാറില്ലേ ശോഭനയെ പോലെ, ഉർവശിയെ പോലെ,എന്നൊക്കെ. അതുപോലെ ഇനിയൊരു കാലം പറയും അപർണ ബാലമുരളിയെ പോലെ യെന്ന് . You are a brilliant artist Appu. There is a big space for you. Congratulations.’