സൗഹൃദം പ്രണയമായി..!! വിവാഹ മോചനത്തിന് ശേഷം അമല്‍ നീരദ് നല്‍കിയ പിന്തുണയെ കുറിച്ച് ജ്യോതിര്‍മയി..!!

മലയാളി സിനിമാ പ്രേമികള്‍ക്ക് അന്നും ഇന്നും ഒരുപോലെ പ്രിയങ്കരിയാണ് നടി ജ്യോതിര്‍മയി. ഇപ്പോള്‍ അഭിനയ രംഗത്ത് അത്ര സജീവമല്ലെങ്കിലും താരത്തെ കുറിച്ചുള്ള ഓരോ വിശേഷങ്ങളും ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്… പ്രണയത്തിനൊടിവിലായിരുന്നു നിഷാന്ത് എന്ന…

മലയാളി സിനിമാ പ്രേമികള്‍ക്ക് അന്നും ഇന്നും ഒരുപോലെ പ്രിയങ്കരിയാണ് നടി ജ്യോതിര്‍മയി. ഇപ്പോള്‍ അഭിനയ രംഗത്ത് അത്ര സജീവമല്ലെങ്കിലും താരത്തെ കുറിച്ചുള്ള ഓരോ വിശേഷങ്ങളും ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്… പ്രണയത്തിനൊടിവിലായിരുന്നു നിഷാന്ത് എന്ന വ്യക്തിയുമായുള്ള നടിയുടെ വിവാഹം എന്നാല്‍ ആ വിവാഹബന്ധം പിന്നീട് പരാജയപ്പെടുകയായിരുന്നു. അതിന് ശേഷം ഒരുപാട് മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നുപോയ തനിക്ക് ജീവിതത്തില്‍ വീണ്ടും പ്രതീക്ഷകള്‍ തന്നത് അമന്‍ നീരദ് ആണെന്ന് പറയുകയാണ് താരം.

ജ്യോതിര്‍മിയയുടെ വാക്കുകളിലേക്ക്… ഞങ്ങളുടെ അടുപ്പത്തില്‍ അങ്ങനെ പ്രത്യേകിച്ച് ഒരൊറ്റ പ്രണയ നിമിഷം ഓര്‍ത്തെടുക്കാന്‍ ആകില്ല. പതുക്കെ വളര്‍ന്നു വന്ന ഗാഢമായ ഒരു സൗഹൃദം. പിന്നെ അത് ആദരവായി മാറി. പിന്നീടാണ് എന്തുകൊണ്ട് ഞങ്ങള്‍ക്ക് ഒരു ജീവിതം ഒരുമിച്ചു ആരംഭിച്ചു കൂടാ എന്ന ചിന്ത വരുന്നത്. 2015ലാണ് ഇരുവരും വിവാഹതിരാകുന്നത്. അമല്‍ റിസര്‍വ്ഡ് ആണ്. അമലുമായി എനിക്ക് ഐഡന്റിഫൈ ചെയ്യാന്‍ പറ്റിയിട്ടുണ്ട്.

പല കാര്യങ്ങളിലും ഇഷ്ടങ്ങള്‍ തന്നെ ഒന്നാണ്. വളരെ വിഷമഘട്ടം ആയിരുന്നു ജീവിതത്തില്‍ ഉണ്ടായ പ്രതിസന്ധികള്‍. പ്രത്യേകിച്ചും നിങ്ങളൊരു നടിയാണെങ്കില്‍ ആളുകളെ സംബന്ധിച്ചു നിങ്ങളായിരിക്കും തെറ്റുകാരി. ഇങ്ങനെയൊരു സാഹചര്യം വരുമ്പോള്‍ നിങ്ങള്‍ എത്ര മനഃകട്ടിയുള്ള ആളാണ് എങ്കിലും തകര്‍ന്നുപോകും.ബോള്‍ഡ്‌നെസ്സ് ഒക്കെയുണ്ടാകും പക്ഷേ, അനുഭവങ്ങളിലൂടെ കടന്നുപോകുന്നത് നമ്മള്‍ ആണല്ലോ.

എപ്പോഴും കരഞ്ഞു നിലവിളിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നല്ല. പക്ഷെ മാനസികമായി തകര്‍ന്നിരുന്നു. അമലിനോടൊപ്പമുള്ള ജീവിതം വളരെ ആസ്വദിക്കാന്‍ സാധിക്കുന്നുണ്ടെന്നും ഒരു തണല്‍ മരത്തിന് കീഴില്‍ ഇരിക്കുന്നപോലെയാണ് അനുഭവപ്പെടാറുള്ളതെന്നും ജ്യോതിര്‍മയി കൂട്ടിച്ചേര്‍ത്തു. അതേസമയം, നല്ലൊരു പ്രൊജക്ട് വന്നാല്‍ തീര്‍്ച്ചയായും അഭിനയത്തിലേക്ക് തിരിച്ചുവരുമെന്നും നടി പറഞ്ഞു.