തല മൊട്ടയടിച്ച് ജ്യോതിര്‍മയി !! മൊട്ടയടിക്കുവാനുള്ള കാരണം ….?

മലയാളികളുടെ പ്രിയ നായികയായിരുന്നു ജ്യോതിര്‍മയി. ഏറെ നാളായി താരം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ട്. സോഷ്യല്‍ മീഡിയയിലും താരം സജീവമല്ല. ഇപ്പോഴിതാ സംവിധായകനും താരത്തിന്റെ ഭര്‍ത്താവുമായ അമല്‍ നീരദ് പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍…

jyothirmayi

ലയാളികളുടെ പ്രിയ നായികയായിരുന്നു ജ്യോതിര്‍മയി. ഏറെ നാളായി താരം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ട്. സോഷ്യല്‍ മീഡിയയിലും താരം സജീവമല്ല. ഇപ്പോഴിതാ സംവിധായകനും താരത്തിന്റെ ഭര്‍ത്താവുമായ അമല്‍ നീരദ് പങ്കുവെച്ചിരിക്കുന്ന ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. തല മൊട്ടയടിച്ചുള്ള താരത്തിന്റെ ചിത്രം തമസോമ ജ്യോതിര്‍ഗമയ എന്ന അടിക്കുറിപ്പോടെയാണ് അമല്‍ പങ്കുവച്ചിരിക്കുന്നത്. 2000-ല്‍ പുറത്തിറങ്ങിയ പൈലറ്റ്സ് എന്ന സിനിമയിലൂടെയാണ് ജ്യോതിര്‍മയി സിനിമയിലെത്തിയത്.

jyothimayi

പിന്നീട് തമിഴ് തെലുഗ് ചിത്രങ്ങളിലും അഭിനയിച്ചു. 2015 ഏപ്രില്‍ 4-നായിരുന്നു അമല്‍ നീരദും ജ്യോതിര്‍‌മയിയും വിവാഹിതരായത്. ബിഗ്ബി, ഇയ്യോബിന്‍റെ പുസ്തകം തുടങ്ങി നിരവധി സിനിമകളിലൂടെ ശ്രദ്ധ നേടിയ അമല്‍ നീരദ്, വരത്തന്‍ എന്ന സിനിമയാണ് അവസാനം സംവിധാനം ചെയ്തത്. സിനിമ പ്രേമികള്‍ കാത്തിരിക്കുന്ന ബിലാലിന്‍റെ പണിപ്പുരയിലാണ് അമല്‍ ഇപ്പോള്‍. എന്തായാലം പുതിയ ലുക്ക് നിമിഷങ്ങള്‍ക്കകം വൈറല്‍ ആയിരിക്കുകയാണ്. ഈ ലുക്കില്‍ ബിലാലില്‍ ഒരു റോള്‍ കൊടുക്കാന്‍ ചിലര്‍ പറയുന്നുണ്ട്.