‘ചെറിയ ഒരു കിളി പോയ രീതിയില്‍ ആണ് മിക്ക ഓഡിയന്‍സും പുറത്തേക്ക് ഇറങ്ങുക’

സിനിമ പ്രേക്ഷകരും നിരൂപകരും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം നന്‍പകല്‍ നേരത്ത് മയക്കം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. പതിവ് രീതികളില്‍നിന്ന് ലിജോ വഴിമാറി നടക്കുന്ന ചിത്രം പുതുമയുള്ള ചലച്ചിത്രാനുഭവമാണ് പ്രേക്ഷകന് സമ്മാനിക്കുന്നതെന്നാണ് പ്രേക്ഷകാഭിപ്രായം. ഇപ്പോഴിതാ ചിത്രത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. രഞ്ജിത് പറഞ്ഞപോലെ ഈ സിനിമ തിയേറ്ററില്‍ വന്നപ്പോള്‍ എത്ര പേര്‍ കാണും എന്നു കണ്ടറിയാമെന്നാണ് ജ്യോതിഷ് ജയരാജന്‍ മൂവീ ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.

ഐഎഫ്എഫ്‌കെ എല്ലാവരുടെയും അഭിപ്രായം കേട്ട് ഭയങ്കര പ്രതീക്ഷ ആയിരുന്നു..
പക്ഷെ expectation ന്റെ അത്ര ആസ്വാദ്യം ആയിരുന്നില്ല personally ഈ സിനിമ..
ഭൂതക്കണ്ണാടി പോലെ ഒരു സിനിമ / അതുപോലെ ഉള്ള ഒരു character ആണ് മമ്മൂട്ടിക്ക് വേണ്ടി താന്‍ ഉദ്ദേശിച്ചത്/ഒരുക്കാന്‍ ശ്രമിച്ചത് എന്നു ലിജോ ജോസ് പല്ലിശേരി ഒരു interview ഇല്‍ പറഞ്ഞിരുന്നു.. ശരിയാണ് .. അതേപോലെ ഒരു സിനിമ ആണ്..
മേക്കിങ് ഒക്കെ കൊള്ളാം.. സിനിമയുടെ തീം ഉം കൊള്ളാം..കുറെ നാളുകള്‍ക്ക് ശേഷം മമ്മൂട്ടി എന്ന നടന്റെ അഭിനയ പ്രാധാന്യമുള്ള ഒരു വേഷവും.
ഒരുപാട് നിരൂപക പ്രശംസകള്‍ അഭിനയത്തിനും സംവിധാനത്തിനും കിട്ടിയേക്കാം..
പക്ഷെ സാധാരണ audience നു ഒരു ഭൂരിഭാഗം ആള്‍ക്കാര്‍ക്കും ഈ സിനിമ ഇഷ്ടം ആവുമെന്ന് തോന്നുന്നില്ല.. Entertainer അല്ല..
ഒരു അവാര്‍ഡ് ടൈപ്പ് മൂവി ആണ്.
First ഹാഫ് നന്നായിരുന്നു… നല്ല സ്ലോ ആണെങ്കിലും അശോകന്റെ കുറച്ചു സിറ്റുവേഷണല്‍ കോമഡിയും ഒക്കെ ആയി പതിയെ പ്ലോട്ടിലേക്ക് നല്ല രീതിയില്‍ പ്രേക്ഷകനെ കൊണ്ടുപോകുന്നുണ്ട്..
മമ്മൂട്ടി യുടെ character transition ഒക്കെ വളരെ നന്നായി അനായാസമായിട്ടാണ് ചെയ്തു ഫലിപ്പിച്ചിരിക്കുന്നത്..
ശരിക്കും ഇത് ഒരു ലിജോ പല്ലിശേരി മൂവി എന്ന ലേബലില്‍ ആണ് കൊട്ടിഘോഷിക്കപെട്ടത്… അത് അല്പം overrating ആണ്.. ശരിക്കും ഇത് ഒരു മമ്മൂട്ടി സിനിമ ആയതുകൊണ്ടാണ് പ്രേക്ഷകര്‍ അധികം മോശം പറയാത്തതും കുറച്ചു ലാഗ് ഉണ്ടെങ്കിലും അധികം ബോറിങ് അല്ലാതെ കണ്ടിരിക്കുന്നതും..
ഒരു ഷൊര്‍ട്ഫിലിം നു ഉള്ള subject എ ഉള്ളൂ..
ഇത്തവണ നാഷണല്‍ അവാര്‍ഡ് മമ്മൂട്ടിക്ക് ആണെന്ന് ഉറപ്പിക്കാം എന്നും,
ലിജോ cut പറയാന്‍ പറ്റാതെ സെറ്റില്‍ നിന്നും കണ്ണു നിറഞ്ഞു മാറിപ്പോയി എന്നൊക്കെ കേട്ടിരുന്നു..
(Night emotional scene ആയിരിക്കാം ഉദ്ദേശിച്ചത്)
സാധാരണ മമ്മൂക്ക ഒരു emotional scene അഭിനയിക്കുമ്പോള്‍ പ്രേക്ഷകര്‍ ആയ നമുക്ക് ഉള്ളില്‍ തട്ടി ആ വിഷമം ഫീല്‍ ചെയ്യാറുണ്ട്..
പക്ഷെ ഇതില്‍ സംഭാഷണങ്ങള്‍ ഒക്കെ കുറച്ചു നാടകീയത ഫീല്‍ ചെയ്തതിനാല്‍ normally കിട്ടേണ്ട ആ impact/ natural reality ഫീല്‍ ചെയ്തില്ല(തികച്ചും വ്യക്തിപരമായ അഭിപ്രായം ആണ്)
ഇമോഷണല്‍ സീനുകള്‍ ചെയ്തു ഫലിപ്പിക്കാന്‍ മമ്മൂട്ടി എന്ന നടനോളം വരില്ല മറ്റാരും എന്നു എല്ലാ മലയാളികള്‍ക്കും അറിയാം…
അമരം, വാത്സല്യം, പാഥേയം സൂര്യമാനസം ഒക്കെ ചെയ്ത ഈ പ്രതിഭയ്ക്ക് ഈ പറയത്തക്ക വലിയ വെല്ലുവിളി ഉള്ള കഥാപാത്രമോ extra ordinary perfomance ഓ ആയി ഇത് തോന്നിയില്ല.
പക്ഷെ കുറേ കാലങ്ങള്‍ക്ക് ശേഷം ആണ് മമ്മൂട്ടി എന്ന നടന് ഇങ്ങനെ അഭിനയിക്കാന്‍ സാധ്യത ഉള്ള grounded ആയ ഒരു സിനിമ ലഭിക്കുന്നത്…
രാത്രി ഉള്ള lengthy emotional ഡയലോഗ്,ബാറില്‍ അനുകരിക്കുന്ന സീന്‍, ചോറ് ഉണ്ണുന്ന സീന്‍ , മാര്‍ക്കറ്റ് നിന്നു കഥ പറയുന്നത് ഒക്കെ കുറച്ചു perfomance oriented ആയ സീനുകള്‍ ആണ്.. നന്നായി ചെയ്തിട്ടുണ്ട്
പക്ഷെ അദ്ദേഹത്തിന്റെ ഇതിലും സത്യത്തില്‍ എത്രയോ മികച്ച പെര്‍ഫോമന്‍സുകള്‍ കുഞ്ഞുന്നാളില്‍ മുതല്‍ കണ്ടു ശീലിച്ച മലയാളി എന്ന രീതിയില്‍ വലിയ അത്ഭുതം ഒന്നും തോന്നിയില്ല.. സംഭാഷണങ്ങള്‍ കുറച്ചു dramatic ആയി ഫീല്‍ ചെയ്യുകയും ചെയ്തു.
Lijo jose palissery യുടെ director brilliance ഷോട്ടുകള്‍ കുറച്ചു ഉണ്ട് എങ്കിലും സ്‌ക്രിപ്റ്റിംഗ് ലെ പോരായ്മകള്‍ മുഴച്ചു നില്‍ക്കുന്നുണ്ട്..
2nd half സ്‌ക്രിപ്റ്റ് ലെ സംഭാഷണങ്ങളും സിറ്റുവഷന്‍സ് ഒക്കെ ഒരു പൂര്‍ണത ഇല്ലായിരുന്നു..
പാല്‍ കൊടുക്കുന്ന സീന്‍, മുടി വെട്ടാന്‍ ഇരിക്കുന്നത്, ചോറുണ്ട് കഴിഞ്ഞു ഉള്ള സീന്‍ ഒക്കെ ഒരു incompleteness ഫീല്‍ ചെയ്തു.. കുറേ മിസ്സിംഗ് പോലെ…
മമ്മൂട്ടി എന്ന central character നെ മാത്രം ഫോക്കസ് ചെയ്തു develop ആക്കി പക്ഷെ ചുറ്റുമുള്ളവര്‍ക്ക്/അവരുടെ reaction നു ഒന്നും ഒരു പ്രാധാന്യം ഇല്ലാത്ത പോലെ ആയിപ്പോയി മിക്ക സിറ്റുവേഷനിലും..
ശരിക്കും ചുറ്റുമുള്ളവര്‍ എല്ലാ സീനിലും നോക്കുകുത്തികള്‍ ആയത് ആസ്വാദനത്തെ ബാധിച്ചു …
കാമറ നന്നായി ചെയ്തിട്ടുണ്ട്.. സാധാരണ ലിജോ പല്ലിശ്ശേരി സിനിമ പോലെയുള്ള ക്യാമറ അല്ല..
Color tone ഒക്കെ കഥയ്ക്ക് അനുയോജ്യമായ രീതിയില്‍ തന്നെ ചെയ്തിട്ടുണ്ട്.
കഥാ പരിസരം; background tamil ഡയലോഗുകള്‍ ഒക്കെ വച്ചു നന്നായി different ആയി ചെയതിട്ടുണ്ട്..
Climax മൊത്തത്തില്‍ എങ്ങനെ അവസാനിപ്പിക്കണം എന്നൊരു confusion ഇല്‍.. പെട്ടെന്ന് പറഞ്ഞു അവസാനിപ്പിച്ച പോലെ തോന്നി.. പൂര്‍ണമായും അല്ലെങ്കിലും ഒരു open ending പോലെ
പ്രേക്ഷകര്‍ക്ക് കുറച്ചു ചിന്തിക്കാന്‍ ഉള്ള വകുപ്പിട്ടുകൊടുതുകൊണ്ടാണ് ഈ സിനിമയും അവസാനിപ്പിച്ചിരിക്കുന്നത്..
ഒരു ഉറക്കത്തില്‍ നിന്നും സ്വപ്നമാണോ സത്യമാണോ എന്നറിയാത്ത രീതിയില്‍ ഒരു യാത്ര ആണ് മമ്മൂട്ടി നടത്തുന്നത്..
തുടക്കത്തില്‍ തിരുക്കുറലില്‍ നിന്നുള്ള ഒരു quote ഉണ്ട്.. ഉറക്കം എന്നാല്‍ മരണവും ഉറങ്ങി എണീക്കുന്നത് പുതു ജന്മവും ആണെന്ന്…’
മനുഷ്യമനസ്സിന്റെ സങ്കീര്‍ണമായ യാത്ര എന്നൊക്കെ ഇതില്‍ ചിലപ്പോള്‍ ഒരുപാട് വ്യാഖ്യാനങ്ങള്‍ ഉദ്ദേശിച്ചിട്ടുണ്ടാകാം
പക്ഷെ ഒറ്റ കാഴ്ചയില്‍
‘ഇതിപ്പോ എന്താ ഉണ്ടായെ??’
തീര്‍ന്നോ??
എന്നു ചെറിയ ഒരു കിളി പോയ രീതിയില്‍ ആണ് മിക്ക audience ഉം പുറത്തേക്ക് ഇറങ്ങുക..
സാധാരണ ഒരു പ്രേക്ഷകന്‍ എന്ന രീതിയില്‍ ഒരു ആവറേജ് അനുഭവം മാത്രമേ ഈ സിനിമ നല്‍കിയുള്ളൂ.. അത്ര തൃപ്തി ആയില്ല..
Ott ഇറക്കേണ്ട സിനിമ ആയിരുന്നു.
അന്ന് iffk യില്‍ extra show വയ്ക്കാന്‍ പ്രശ്‌നം ഉണ്ടാക്കിയപ്പോള്‍
രഞ്ജിത് പറഞ്ഞപോലെ ഈ സിനിമ തിയേറ്ററില്‍ വന്നപ്പോള്‍ എത്ര പേര്‍ കാണും എന്നു കണ്ടറിയാമെന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

Gargi