ജ്യോത്സ്ന വീട്ടില്‍ ഈച്ചയെ ആട്ടിയിരിപ്പാണ്, പാട്ടൊന്നും ഇല്ലെന്നും പറഞ്ഞു!

ഒരുപിടി ഹിറ്റ് ഗാനങ്ങള്‍ തന്റെ ശബ്ദത്തിലൂടെ മലയാളികള്‍ക്ക് സമ്മാനിച്ച ഗായികയാണ് ജ്യോത്സ്‌ന. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി ഒരുപാട് ഭാഷകളില്‍ ഗാനം ആലപിച്ച ജ്യോത്സ്‌നയുടെ അഭിമുഖമാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. 2002 കാലഘട്ടത്തില്‍ സിനിമാ ലോകത്ത് പാടി തുടങ്ങിയ വ്യക്തിയാണ് ഞാന്‍.. ഒരിടയ്ക്ക് ഞാന്‍ പാടിയ ഒരുപിടി ഗാനങ്ങള്‍ എല്ലാം തുടരെ തുടരെ ഹിറ്റായി മാറി.. പക്ഷേ, പിന്നീട് അങ്ങനെ സംഭവിക്കാതിരുന്നപ്പോള്‍ എല്ലാവരും കരുതി എനിക്ക് ഇപ്പോള്‍ പാട്ടുകള്‍ ഇല്ലെന്ന്.. ജ്യോത്സ്‌ന പറയുന്നു..

ഗായികയുടെ വാക്കുകളിലേക്ക്.. 2002 കാലഘട്ടം മുതല്‍ ഞാന്‍ പാട്ടുകള്‍ പാടുന്നുണ്ട്. ആ സമയത്ത് അടുപ്പിച്ച് ഒരുപാട് ഹിറ്റുകള്‍ വന്നിരുന്നു. സുഖമാണീ നിലാവ്, കറുപ്പിനഴക്, മെല്ലയൊന്നുപാടി, മെഹറുബ തുടങ്ങി എല്ലാം ഹിറ്റ് പാട്ടുകള്‍ ആയിരുന്നു.. പിന്നേയും ഞാന്‍ പാട്ടുകള്‍ പാടുന്നുണ്ടായിരുന്നു.. പക്ഷേ.. ഈ ഹിറ്റ് എന്ന സംഭവം അതാണല്ലോ..

ആളുകള്‍ നോക്കി കാണുന്നതും പെട്ടെന്ന് ശ്രദ്ധിക്കപ്പെടുന്നതും.. അത് ഉണ്ടായില്ല.. അപ്പോള്‍ എല്ലാവരും കരുതി എനിക്കിപ്പോള്‍ പാട്ടുകള്‍ ഇല്ല.. വെറുതെ വീട്ടില്‍ ഈച്ച ആട്ടിയിരിപ്പാണ് എന്ന്.. അതാണ് ഒരു പ്ലേബാക്ക് സിംഗര്‍ എന്ന ലേബലിന്റെ പ്രശ്‌നം.

പക്ഷേ എനിക്ക് ഒരു പിന്നണിഗായിക എന്നതിനേക്കാള്‍ ഒരു മ്യുസീഷന്‍ എന്ന് അറിയപ്പെടാനാണ് ആഗ്രഹം എന്നും ജ്യോത്സ്‌ന പറയുന്നു.

കറുപ്പിനഴക്, തെമ്മാ തെമ്മാടിക്കാറ്റേ ലൂസിഫര്‍ ചിത്രത്തിലെ റഫ്താര എന്നീ ഗാനങ്ങള്‍ ആണ് ജ്യോത്സനയുടെ കരിയര്‍ ബെസ്റ്റ് സിനിമാ ഗാനങ്ങള്‍.

Nikhina