ഇതൊരു സൂപ്പർ ഹീറോ ആയിരുക്കുമോ? പ്രഭാസിന്റെ കെയുടെ ഫസ്റ്റ് ലുക്ക് പുറത്ത്

പ്രഭാസിന്റെ ഏറ്റവും പുതിയ ബിഗ് ബജറ്റ് ചിത്രം പ്രോജക്ട് കെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. താരത്തിന്റെ പിറന്നാൾ ദിനത്തിലാണ് അണിയറപ്രവർത്തകർ പോസ്റ്റർ പുറത്തുവിട്ടത്. കെയുടെ പോസ്റ്റർ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചാ വിഷയമാകുകയാണ്. കെ സംവിധാനം ചെയ്യുന്നത് നാഗ് അശ്വിനാണ്.

അമിതാബ് ബച്ചൻ, ദീപികാ പദുക്കോൺ, ദിഷാ പട്‌നാനി തുടങ്ങിയ താരങ്ങൾ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ഒരു മൾട്ടീസ്റ്റാർ ബിഗ് ബജറ്റ് സിനിമയാണ് കെ. തെലുങ്കിലെ പ്രമുഖ പ്രൊഡക്ഷൻ കമ്പനിയായ വിജയകാന്തി മൂവീസാണ് കെ നിർമിക്കുന്നത്. ഒരേ സമയം തെലുങ്കിലും ഹിന്ദിയിലും സിനിമ ചിത്രീകരിക്കുന്നുണ്ട്. ഇതൊരു സയൻസ് ഫിക്ഷൻ ചിത്രമാകും എന്നാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിൽ നിന്ന് മനസിലാവുന്നത്.

ഹൈദരബാദിലെ റാമോജിറാവു ഫിലിം സിറ്റിയിൽ നിർമ്മിച്ച പക്കാ മോഡേൺ സെറ്റിലാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് നടക്കുന്നത്. ചിത്രത്തിൻറെ പോസ്റ്ററിലുള്ള ഹീറോസ് ഡോണ്ട് ബോർൺ, ദെയ് റൈസ് എന്ന വാചകം ഇതൊരു ടെക്‌നോളജി ബേസിലുള്ള ഒരു സൂപ്പർ ഹീറോ സിനിമയാവും എന്ന നിഗമനത്തിലാണ് ആരാധകർ. ചിത്രത്തിനെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ ഒന്നും തന്നെ അണിയറ പ്രവർത്തകർ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.