എനിക്ക് വേദന കൂടുതല്‍ തരാന്‍ ഞാന്‍ ഭഗവാനോട് പറയും! കാര്യങ്ങള്‍ നടന്നു പോകണ്ടേ? – കെ.പി.എ.സി ലളിത

മലയാളത്തിന്റെ എക്കാലത്തേയും പ്രിയ നടി കെ.പി.എ.സി ലളിതയുടെ രോഗാവസ്ഥയും ചികിത്സയ്്ക്ക് സര്‍ക്കാര്‍ സഹായം നല്‍കയതിനുള്ള വിമര്‍ശനങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. രണ്ട് തവണ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ കരസ്ഥമാക്കിയ താരമായ കെപിഎസി ലളിതയ്ക്ക് സമ്പാദ്യം ഒന്നും ഇല്ലേ എന്ന് നിരവധിപ്പേര്‍ വിമര്‍ശിച്ച് ചോദിച്ചു.

ഈ വാര്‍ത്തകള്‍ വന്ന അവസരത്തില്‍ നടിയുടെ ഒരു പഴയകാല അഭിമുഖമാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുന്നത്. ഒരു പ്രമുഖ ചാനലിന് കൊടുത്ത അഭിമുഖമായിരുന്നു ഇത്. തന്റെ ഭര്‍ത്താവും പ്രസിദ്ധനായ സംവിധായകനുമായ ഭരതന്‍ മരിച്ച ശേഷം ജീവിതം കരപിടിപ്പിക്കാനും മക്കളുടെ പഠനവും ജീവിത ചെലവ് മുമ്പോട്ട് കൊണ്ടുപോകാന്‍ നടത്തിയ കഷ്ടപ്പാടുകളെ കുറിച്ചായിരുന്നു ലളിത ആ അഭിമുഖത്തില്‍ പറഞ്ഞത്. എന്നെ ഈശ്വരന് കൂടുതല്‍ ഇഷ്ടമാണ്. ഞാന്‍ കരയുന്നത് കാണാനാണ് അദ്ദേഹത്തിന് കൂടുതല്‍ താത്പര്യം, അത്‌കൊണ്ടാണ് എനിക്ക് ഇങ്ഭനെ കഷ്ടതകള്‍ തരുന്നത് എന്നായിരുന്നു കെ.പി.എ.സി പറഞ്ഞത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…വലിയവനെ മല പോലെ വളര്‍ത്തുകയും, അല്ലാത്തവനെ ഒന്നും ചെയ്യാതിരിക്കുകയും ചെയ്യുന്നത് ഈശ്വരന് അവരെ ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല. ഈശ്വരന് അത് കാണാന്‍ ഇഷ്ടമാണ്. ഞാന്‍ അങ്ങനെ വിചാരിക്കാറുണ്ട് ഒത്തിരി പറഞ്ഞതിന് ശേഷമേ എന്റെ കാര്യം നടക്കുകയൊള്ളൂ.

എന്നെ ഒരുപാട് കരയിപ്പിച്ചതിന് ശേഷമേ ഭഗവാന്‍ എനിക്ക് സന്തോഷം തരികയൊള്ളൂ. എനിക്ക് വേദന കൂടുതല്‍ കൂടുതല്‍ തരാനാണ് ഞാന്‍ ഭഗവാനോട് പറയുക. വീട്ടില്‍ എന്നെ പത്ത് ദിവസത്തില്‍ കൂടുതല്‍ പണി ഇല്ലാതെ ഭഗവാന്‍ ഇരുത്താറില്ല. നമ്മള്‍ ഒരു ആര്‍ട്ടിസ്റ്റാണ്. എനിക്ക് അറിയാവുന്നത് അഭിനയം മാത്രമാണ്. ഞാന്‍ സിദ്ധാര്‍ഥ് ആശുപത്രിയില്‍ കിടക്കുമ്പോള്‍ തന്നെ ചാര്‍ലിയില്‍ രണ്ട് ദിവസം പോയി അഭിനയിച്ചു. കാര്യങ്ങള്‍ നടക്കണ്ടേ എന്നെല്ലാമാണ് താരം ആ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

Aswathy