എനിക്ക് അറിയാവുന്നത് അഭിനയം മാത്രമാണ് ; സിദ്ധാർഥ് ആശുപത്രിയിൽ കിടക്കുമ്പോൾ തന്നെ ചാർലിയിൽ രണ്ട് ദിവസം പോയി അഭിനയിച്ചു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി നടി കെ പി എ സി ലളിതയുടെ ആരോഗ്യസ്ഥിതിയാണ് ചർച്ചയായി മാറിയിരുന്നത്. ഗുരുതര കരൾ രോഗ ബാധിതയായ താരത്തിന്റെ ചികിത്സ ചെലവ് സർക്കാർ ഏറ്റെടുത്തതും പ്രശനങ്ങൾക്ക് വഴി വെച്ചിരുന്നു. എന്നാൽ താരത്തിന് അത്രമാത്രം സമ്പാദ്യമൊന്നുമില്ലെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഈ സാഹചര്യത്തിൽ കെ പി എ സി ലളിതയുടെ ഒരു പഴയകാല അഭിമുഖമാണ് ചർച്ചയാകുന്നത്. “വലിയവനെ മല പോലെ വളർത്തുകയും, അല്ലാത്തവനെ ഒന്നും ചെയ്യാതിരിക്കുകയും ചെയ്യുന്നത് ഈശ്വരന് അവരെ ഇഷ്ടം ഇല്ലാഞ്ഞിട്ടല്ല. ഈശ്വരന് അത് കാണാൻ ഇഷ്ടമാണ്. എന്നെ ഈശ്വരന് കൂടുതൽ ഇഷ്ടമാണ്.

ഞാൻ കരയുന്നത് കാണാനാണ് അദ്ദേഹത്തിന് കൂടുതൽ താത്പര്യം. ഞാൻ അങ്ങനെ വിചാരിക്കാറുണ്ട് ഒത്തിരി പറഞ്ഞതിന് ശേഷമേ എന്റെ കാര്യം നടക്കുകയൊള്ളൂ. എന്നെ ഒരുപാട് കരയിപ്പിച്ചതിന് ശേഷമേ ഭഗവാൻ എനിക്ക് സന്തോഷം തരികയൊള്ളൂ. എനിക്ക് വേദന കൂടുതൽ കൂടുതൽ തരാനാണ് ഞാൻ ഭഗവാനോട് പറയുക. വീട്ടിൽ എന്നെ പത്ത് ദിവസത്തിൽ കൂടുതൽ പണി ഇല്ലാതെ ഭ​ഗവാൻ ഇരുത്താറില്ല. നമ്മൾ ഒരു ആർട്ടിസ്റ്റാണ്. എനിക്ക് അറിയാവുന്നത് അഭിനയം മാത്രമാണ്. ഞാൻ സിദ്ധാർഥ് ആശുപത്രിയിൽ കിടക്കുമ്പോൾ തന്നെ ചാർലിയിൽ രണ്ട് ദിവസം പോയി അഭിനയിച്ചു. കാര്യങ്ങൾ നടക്കണ്ടേ.

ഭർത്താവിന്റെ മരണ ശേഷം ഞാൻ ആകെ ബ്ലാങ്കായി പോയി. എന്റെ മക്കൾ ആ സമയം വല്ലാതെ പേടിച്ച് പോയി. സ്ഥലം വിൽക്കാനായി തീരുമാനിച്ച ശേഷം അതിന്റെ അഡ്വാൻസ് വാങ്ങിയാണ് അന്ന് ഞങ്ങൾ ചിലവ് നടത്തികൊണ്ടിരുന്നത്. സത്യൻ അന്തിക്കാട് വീണ്ടും ചില വീട്ടുകാര്യങ്ങളിൽ അഭിനയിക്കാൻ വിളിക്കുമ്പോൾ എനിക്ക് അഭിനയിക്കാൻ ആകില്ല എന്ന തോന്നൽ ആയിരുന്നു. എങ്കിലും ആളുകളുടെ നിർബന്ധം കൊണ്ടാണ് ഞാൻ അഭിനയിക്കാൻ പോയത്. ഇപ്പോഴും അതൊക്കെ ആലോചിക്കുമ്പോൾ തലക്ക് പെരുപ്പാണ്” എന്നായിരുന്നു കെപിഎസി ലളിത പറഞ്ഞു.

Silpa P S

Working with B4 in Entertainment Section since 2018. More than 8 years experience as Film Journalist.