ലാലേട്ടാ എത്ര പെട്ടന്നാണ് മനുഷ്യരുടെ മനസു കീഴടക്കുന്നത്, കെ ആർ കൃഷ്ണകുമാർ!!

മോഹൻലാൽ എന്ന മലയാളത്തിന്റെ അതുല്യ പ്രതിഭയെ കുറിച്ച് ‘ട്വൽത് മാൻ’ രചിയിതാവ് കെ ആർ കൃഷ്ണ കുമാർ പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധയാകുന്നത്. അദ്ദേഹ൦ പറയുന്നത് ഇപ്പോളത്തെ ചെറുപ്പക്കാർ അറിയേണ്ട ഒരു കാര്യം…

മോഹൻലാൽ എന്ന മലയാളത്തിന്റെ അതുല്യ പ്രതിഭയെ കുറിച്ച് ‘ട്വൽത് മാൻ’ രചിയിതാവ് കെ ആർ കൃഷ്ണ കുമാർ പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധയാകുന്നത്. അദ്ദേഹ൦ പറയുന്നത് ഇപ്പോളത്തെ ചെറുപ്പക്കാർ അറിയേണ്ട ഒരു കാര്യം നിങ്ങൾക്കില്ലാത്ത ഒരു ഭാഗ്യം ഞങ്ങൾ ഉൾപ്പെടുന്ന തലമുറയ്ക്ക് ഉണ്ടായിരുന്നു. മോഹൻലാൽ എന്ന നടൻ ക്യാമ്പസുകളുടെ പ്രിയ നടനയായി മാറിയത് ഞങ്ങളുടെ കാലത്തായിരുന്നു. നാല് പതിറ്റാണ്ടുകളോളം ഞങ്ങളെ വിസ്‌മയിപ്പിച്ച നടൻ ആയിരുന്നു അദ്ദേഹം. ലാലേട്ടന്റെ കഴഞ്ഞ ജന്മ ദിനം വരെ ഒരു ആരാധകൻ എന്ന നിലയിൽ ആയിരുന്നു എങ്കിൽ ഇപ്പോളത്തെ അദ്ദേഹത്തതിന്റെ ജന്മ ദിനത്തിൽ എനിക്ക് ഒരുപാടു പ്രത്യേകതകൾ ആണുള്ളത്. ‘ട്വൽത് മാൻ’ എന്ന ചിത്രത്തിന് വേണ്ടിയാണു ഞാൻ ആദ്യമായി അദ്ദേഹത്തിനോട് സംസാരിച്ചത്.

സിനിമയെ കുറിച്ച് ഞാൻ ആദ്യം പറഞ്ഞത് ജിത്തുവിനോട് ആയിരുന്നു. അതിനു ശേഷം ആണ് ലാലേട്ടനിൽ ഈ ചിത്രം എത്തുന്നത് കഥ വായിച്ചു നോക്കിയപ്പോൾ അദ്ദേഹത്തിന് ഒരുപാട് ഇഷ്ട്ടം തോന്നി. എന്റെ ആദ്യ തിരകഥ ആണ് ഇത്. ആരാധകനായിരുന്ന എന്റെ സിനിമയിൽ അദ്ദേഹം അഭിനയിക്കാൻ എത്തുമോ എന്ന് എനിക്ക് വ്യാകുലത ഉണ്ടായിരുന്നു, എന്നാൽ അദ്ദേഹം എന്നെ ഞെട്ടിച്ചു കൊണ്ട് ഈ സിനിമ ചെയ്‌യാം എന്ന് പറയുകയും ചെയ്യ്തു. അങ്ങനെ ഷൂട്ടിംഗ് തുടങ്ങി. ഞാൻ താമസിക്കുന്ന കോട്ടജിന്റെ തൊട്ടടുത്താണ് ലാലേട്ടനും താമസിച്ചത്.

ഒരു ദിവസം ഷൂട്ടിങ് ഇല്ലാത്ത സമയത്തു രാത്രിയിൽ എനിക്ക് ലാലേട്ടനെ അടുത്ത് സംസാരിക്കാൻ കിട്ടി. അദ്ദേഹം എന്നോട് പഴയ സിനിമയിലെ കഥാപാത്രങ്ങളെ കുറിച്ച് ഒരു മിടിപ്പും തോന്നിക്കാതെ സംസാരിച്ചു. ലാലേട്ടാ എത്ര പെട്ടന്നാണ് നിങ്ങൾ മനുഷ്യരുടെ മനസു കീഴടക്കുന്നതു, എത്ര തലമുറകൾ ആണ് അദ്ദേഹത്തെ ഇന്നും ലാലേട്ടാ എന്ന് സംബോധന ചെയ്യുന്നത്. ‘ജന്മദിനാശംസകൾ ലാലേട്ടാ’..