ജില്ലയിലെ മികച്ച പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപെട്ട സിപിഎം നേതാവ് ബിജെപിയിലേക്ക്!

മൂന്ന് തവണ പഞ്ചായത്ത് പ്രസിഡൻ്റ് ആയിരുന്ന ശ്രീമതി മിനേർവ്വ് മോഹൻ ബിജെപിയിൽ ചേർന്ന്. മൂണ് തവണ പഞ്ചായത്ത് അംഗമായിരുന്ന സിപിഎം നേതാവ് ആയിരുന്നു മിനെർവ്വ്. മികച്ച പഞ്ചായത്ത് പ്രസിഡൻ്റ് (ജില്ല) ആയി തിരഞ്ഞെടുക്കപ്പെട്ടു. പൂഞ്ഞാർ…

k surendran meeting

മൂന്ന് തവണ പഞ്ചായത്ത് പ്രസിഡൻ്റ് ആയിരുന്ന ശ്രീമതി മിനേർവ്വ് മോഹൻ ബിജെപിയിൽ ചേർന്ന്. മൂണ് തവണ പഞ്ചായത്ത് അംഗമായിരുന്ന സിപിഎം നേതാവ് ആയിരുന്നു മിനെർവ്വ്. മികച്ച പഞ്ചായത്ത് പ്രസിഡൻ്റ് (ജില്ല) ആയി തിരഞ്ഞെടുക്കപ്പെട്ടു. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് കെട്ടിടവും, പൂഞ്ഞാർ എഞ്ചിനീയറിംഗ് കോളേജ് എന്നിവ മിനാർവ മോഹൻ്റെ കാലത്താണ് പണികഴിപ്പിച്ചത്. പ്രസിഡൻ്റ് ആയിരുന്ന കാലയളവിൽ ഇ കെ നയനാറിനെയും വി എസ് അച്യുതാനന്ദൻ എന്നിവരെ ആദരിച്ചു. നിരവധി വികസന പദ്ധതികൾ ആസൂത്രണം ചെയ്തു. കേന്ദ്രമന്ത്രി സ്‌മൃതി ഇറാനിയിൽ നിന്നുമാണ് ഇവർ ബിജെപി യിലേക്കുള്ള അംഗത്വം സ്വീകരിച്ചത്.

മറ്റ് പാർട്ടികളിൽ നിന്ന് നിരവധിപേരാണ് സുരേന്ദ്രന്റെ വിജയയാത്രയ്ക്കിടെ ബിജെപിയിൽ അംഗത്വം എടുത്തിരിക്കുന്നത്. തൃപ്പൂണിത്തുറയിൽ വെച്ച് ഞായറാഴ്ച നടന്ന വിജയയാത്രയിൽ കേരളം ഹൈക്കോടതി മുൻ ജഡ്ജിമാരായ പി എൻ രവീന്ദ്രനും വി ചിദംബരവും അംഗത്വം സ്വീകരിച്ചിരുന്നു. ഇപ്പോൾ കേന്ദ്ര ധനമന്ത്രി നിമല സീതാരാമൻ പങ്കെടുത്ത പരുപാടിയിൽ വെച്ചാണ് ഇത് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. അതെ ദിവസം തന്നെ പതിനെട്ടോളം പേരാണ് ബിജെപി യിൽ ചേർന്നത്. മഹിളാ കൊണ്ഗ്രെസ്സ് അംഗങ്ങളും ഈ പട്ടികയിൽ ഉൾപ്പെടും. പന്ത്രണ്ടോളം മഹിളാകോൺഗ്രസ് പ്രവർത്തകർ ആണ് ബിജെപി യിൽ ചേർന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത് വരുന്നത്.