തെലുങ്ക് സംവിധായകൻ കെ വിശ്വനാഥ് അന്തരിച്ചു

പ്രശസ്ത തെലുങ്ക് സംവിധയാകൻ കെ വിശ്വനാഥ് (92) അന്തരിച്ചു. കഴിഞ്ഞ ദിവസം ഹൈദരാബാദിൽ വെച്ച് ആയിരുന്നു അന്ത്യം സംഭവിച്ചത്. ഭാര്യയും മൂന്നു മക്കളുമുണ്ട്‌.കുറച്ചു നാളുകൾ മുൻപ് അസുഖ ബാധിതനായ  താരത്തെ നാഡി മിടുപ്പ് കുറഞ്ഞപ്പോൾ ഹൈദരാബാദിലെ ഒരു സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല, കഴിഞ്ഞ ദിവസം അര്ധരാത്രിയോട് അന്ത്യം സംഭവിക്കുകയും ചെയ്യ്തു. മൃതുദേഹം ജൂബിലി ഹിൽസിലെ വസതിയിലേക്ക് മാറ്റുകയും ചെയ്യ്തു.

താരം ഒരു മികച്ച സംവിധായകനും, തിരക്കഥകൃത്തുമായിരുന്നു, ഹിന്ദി , തമിഴ്, തെലുങ്ക് തുടങ്ങിയ ഭാഷകളിലെ നിരവധി ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്യ്തിട്ടുണ്ട്. അതുപോലെ അദ്ദേഹം രണ്ടു സിനിമകളിലും അഭിനയിക്കുകയും ചെയ്യ്‌തിട്ടുണ്ട്. ശങ്കരാഭരണം, സിരി സിരി മുവ്വ, സ്പത് പദി, ശുഭ ലേഖ, തുടങ്ങിയ ചിത്രങ്ങൾ എല്ലാം തന്നെ അദ്ദേഹം സംവിധാനം ചെയ്യ്തിരുന്നു. ആത്മ ഗൗരവം എന്ന ചിത്രത്തിലൂടെ ആയിരുന്നു അദ്ദേഹം സംവിധാന രംഗത്തേക്കു എത്തിയിരുന്നത്. ഇതിഹാസ സംവിധായകന്റെ ആകസ്മിക മരണത്തിൽ സിനിമാലോകം ഒന്നടങ്കം ആദരാഞ്ജലികൾ സമർപ്പിക്കുകയും ചെയ്യ്തിരുന്നു.

Previous articleവിജയ് ദേവരകൊണ്ടയുടെ ആരാധകരോട് ക്ഷമ ചോദിച്ച് സമാന്ത റൂത്ത് പ്രഭു!!!
Next articleദുൽഖറിന്റെ സിനിമ യാത്ര ഓർമപ്പെടുത്തി കൊണ്ട് ‘കിംഗ് ഓഫ് കൊത്ത’യുടെ  പോസ്റ്റർ അനൗൺസ്‌മെന്റ്