‘കാളിയന്‍’ ഓഡിഷനില്‍ വെച്ച് കണ്ട കാഴ്ച്ച…! എന്റെ വാതിലും തുറക്കും..!

പൃഥ്വിരാജിനെ നായകനാക്കി എസ്. മഹേഷ് ഒരുക്കുന്ന കാളിയന്‍ എന്ന സിനിമയുടെ ഓഡീഷന്‍ സമയത്ത് താന്‍ കണ്ട ഒരു കാഴ്ച്ചയെ കുറിച്ച് ഒരു സിനിമാമോഹി എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. കാളിയന്‍…

പൃഥ്വിരാജിനെ നായകനാക്കി എസ്. മഹേഷ് ഒരുക്കുന്ന കാളിയന്‍ എന്ന സിനിമയുടെ ഓഡീഷന്‍ സമയത്ത് താന്‍ കണ്ട ഒരു കാഴ്ച്ചയെ കുറിച്ച് ഒരു സിനിമാമോഹി എഴുതിയ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. കാളിയന്‍ സിനിമയുടെ ഓഡീഷന് പോയപ്പോള്‍ തന്നെ സന്തോഷിപ്പിച്ച ഒരു കാര്യം എന്ന് പറഞ്ഞാണ് സിനിമാ പ്രേമിയായ ജയശങ്കര്‍ ഈ കുറിപ്പ് എഴുതിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി എറണാകുളത്ത് വെച്ചാണ് ‘കാളിയന്‍’ എന്ന സിനിമയുടെ ഓഡീഷന്‍ നടന്നത്.

2000 ത്തില്‍ പരം ആളുകള്‍ ഉണ്ടായിരുന്ന ഓഡിഷനില്‍ 20-നും 30-നും ഇടക്ക് പ്രായം ഉള്ളവരായിരുന്നു 95 ശതമാനവും എന്ന് കുറിപ്പില്‍ പറയുന്നു. പല ഓഡിഷന് പങ്കെടുക്കുകയും റിജക്റ്റ് ആവുകയും അല്ലെങ്കില്‍ വിളിക്കാമെന്ന് പറഞ്ഞു വിടുകയും ചെയ്യുന്നത് സ്ഥിരമാണെന്നും അതിനൊപ്പം നാട്ടുകാരുടെയും വീട്ടുകാരുടെയും കൂട്ടുകാരുടെയും പരിഹാസങ്ങളും ഉപദേശങ്ങളും കേള്‍ക്കുമ്പോള്‍ സിനിമ എന്ന മോഹം മാറ്റിവെച്ചാലോ നിര്‍ത്തിയാലോ എന്നെല്ലാം തോന്നിയിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ കാളിയാന്‍ സിനിമയുടെ ഓഡീഷന്‍ സമയത്ത് കണ്ട കാഴ്ച നാളെ എനിക്കുള്ള വാതിലും എവിടെയെങ്കിലും തുറക്കും എന്ന പ്രതീക്ഷ നല്‍കുന്നതായിരുന്നു എന്നാണ് ജയശങ്കര്‍ കുറിയ്ക്കുന്നത്. ഓഡിഷന് എത്തിയ പ്രായക്കൂടുതല്‍ ഉള്ള ഒരു വ്യക്തിയെ കുറിച്ചാണ് ജയശങ്കര്‍ പറഞ്ഞത്. ഈ പ്രായത്തില്‍ ഞാന്‍ മാനസികവും സാമ്പത്തികവുമായ പ്രശ്‌നങ്ങള്‍ തരണം ചെയ്യാന്‍ പാടുപെടുമ്പോള്‍ ഈ ഫോട്ടോയില്‍ കാണുന്ന ചേട്ടന്‍ ശരിക്കും ഇന്‍സ്പിരേഷന്‍ തന്നെയാണ്.

എന്തൊക്കെ പ്രതിസന്ധികള്‍ കടന്ന് ആയിരിക്കും ഇപ്പോഴും ഈ പ്രായത്തില്‍ തന്റെ ഇഷ്ടപ്പെട്ട ജോലിയുടെ വാതില്‍ ഈ പ്രാവശ്യം എങ്കിലും തുറക്കും എന്ന പ്രതീക്ഷയോടെ കാത്തു നില്‍ക്കുന്നത് എന്നും ജയശങ്കര്‍ കുറിയ്ക്കുന്നു. ചേട്ടന് ഉള്ള വാതില്‍ ഇന്നല്ലെങ്കില്‍ നാളെ തുറക്കുമെന്നും ഈ നില്‍ക്കുന്ന ഞാനും പിന്മാറില്ല.. നാളെ എനിക്കുള്ള വാതിലും എവിടെയെങ്കിലും തുറക്കും എന്ന പ്രതീക്ഷയോടെ കാത്തിരിക്കും എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം ഈ കുറിപ്പ് അവസാനിപ്പിക്കുന്നത്.