മഞ്ജു വാര്യരുടെ പിന്മാറ്റം! കാപ്പയില്‍ അപര്‍ണ്ണ ബാലമുരളി നായിക

ഷാജി കൈലാസ്- പൃഥ്വിരാജ് ചിത്രം പുതിയ ചിത്രം ‘കാപ്പ’യില്‍ ദേശീയ അവാര്‍ഡ് ജേതാവ് അപര്‍ണ്ണ ബാലമുരളി നായികയാവും. മഞ്ജു വാര്യര്‍ പിന്മാറിയത്തിന് പിന്നാലെയാണ് അപര്‍ണ്ണ സിനിമയുടെ ഭാഗമാകുന്നത്. ഏറെ പ്രധാനയമേറിയ കഥാപാത്രത്തെയാണ് നടി സിനിമയില്‍ അവതരിപ്പിക്കുന്നത്.

‘കടുവ’യ്ക്ക് ശേഷം ആക്ഷന്‍ ക്രൈം ത്രില്ലറുമായാണ് ഷാജി കൈലാസ്-പൃഥ്വിരാജ് കൂട്ടുകെട്ട് എത്തുന്നത്. തിരുവനന്തപുരം നഗരത്തിലെ അദൃശ്യ അധോലോകത്തിന്റെ കഥ പറയുന്നതാണ് ചിത്രം. മധു എന്ന കൊട്ട മധുവിനെ പൃഥ്വിരാജ് ആണ് അവതരിപ്പിക്കുന്നത്. തിരുവനന്തപുരത്ത് ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തില്‍ ആസിഫ് അലി, അന്ന ബെന്‍, ദിലീഷ് പോത്തന്‍, ജഗദീഷ്, നന്ദു എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളാവുന്നു.

ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശംഖുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുങ്ങുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്.

അജിത് നായകനാകുന്ന പുതിയ സിനിമയില്‍ അഭിനയിക്കുന്നത് മൂലമാണ് മഞ്ജു വാര്യര്‍ ‘കാപ്പ’യില്‍ നിന്ന് പിന്മാറിയത്. അജിത്തിന്റെ ‘എകെ 61’ പുതിയ ഷെഡ്യൂള്‍ ഉടന്‍ പൂനെയില്‍ ആരംഭിക്കും. ഇരു ചിത്രങ്ങളുടെയും ചിത്രീകരണവും ഒരുമിച്ചു വന്നസാഹചര്യത്തിലാണ് മഞ്ജു പിന്മാറിയതെന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഇതോടെയാണ് നായികാ സ്ഥാനത്തേക്ക് അപര്‍ണ ബാലമുരളിയെ തെരഞ്ഞെടുത്തത്.

Previous articleവൈശാഖിന്റെ ദുരിതത്തിന് അറുതി; സഹായഹസ്തവുമായി മഡോണയെത്തി
Next article‘ആ ഇനി നിങ്ങളവിടെ നിന്നേ, കടുവാ സാറ് പോയാട്ടേ…’ യാത്രക്കാരെ തടഞ്ഞ് ട്രാഫിക് പൊലീസ്- വീഡിയോ