നീതിയല്ല നിയമമാണ്..! വിശേഷ ദിനത്തില്‍ ‘കാപ്പ’യുടെ പുതിയ പോസ്റ്റര്‍ പുറത്ത്..!

ഇന്ത്യാ മഹാരാജ്യം ഇന്ന് എഴുപത്തി അഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയില്‍ ആഘോഷത്തിന്‌റെ ഭാഗമായി ഏറ്റവും പുതിയ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് ടീം കാപ്പ. ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമയാണ് കാപ്പ. ഇന്ന് എഴുപത്തി അഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പ്രത്യേക പോസ്റ്റാണ് ഇപ്പോള്‍ കാപ്പ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്.

നീതിയല്ല നിയമമാണ് എന്ന സിനിമയുടെ ടാഗ് ലൈനിന് ഒപ്പം ടീം കാപ്പ എല്ലാവര്‍ക്കും സ്വാതന്ത്ര്യ ദിനാശംസകള്‍ നേരുന്നു എന്നാണ് പോസ്റ്ററില്‍ കുറിച്ചിരിക്കുന്നത്. എഴുപത്തി അഞ്ച് എന്ന അക്കത്തെ സൂചിപ്പിച്ച് കഥാപാത്രങ്ങളുടെ ഫോട്ടോകളും ഇതില്‍ ചേര്‍ത്തിട്ടുണ്ട്. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രത്തില്‍ ദേശീയ അവാര്‍ഡ് ജേതാവും മലയാളികളുടെ പ്രിയ നടിയുമായി അപര്‍ണ ബാലമുരളിയാണ് നായികാ കഥാപാത്രമായി എത്തുന്നത്.

ആസിഫ് അലിയും മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന ചിത്രത്തില്‍ ദിലീഷ് പോത്തന്‍, അന്ന ബെന്‍, എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഷാജി കൈലാസാണ് ഇപ്പോള്‍ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് സിനിമയുടെ പ്രത്യേക പോസ്റ്റര്‍ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി പുറത്ത് വിട്ടിരിക്കുന്നത്. കടുവ എന്ന സിനിമയ്ക്ക് ശേഷം ഷാജി കൈലാസും പൃഥ്വിരാജും ഒന്നിച്ച് എത്തുന്ന സിനിമയാണ് കാപ്പ. അതുകൊണ്ട് തന്നെ ഈ സിനിമയിലും പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷയാണ് ഉള്ളത്.

പ്രഖ്യാപനത്തില്‍ തന്നെ ശ്രദ്ധ നേടാന്‍ ചിത്രത്തില്‍ പൃഥ്വിരാജിന്‌റെ കഥാപാത്രത്തിന്റെ ലുക്ക് തന്നെ വലിയൊരു ഘടകം ആയി മാറിയിരുന്നു. കൊട്ട മധു എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ പൃഥ്വിരാജ് എത്തുന്നത്. കഥാപാത്രമായി മാസ് ലുക്കില്‍ എത്തിയ അദ്ദേഹത്തിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. ജിനു എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയറ്റര്‍ ഓഫ് ഡ്രീംസ്, ഫെഫ്‌കെ റൈറ്റേഴ്‌സ് യൂണിയന്റെ സഹകരണത്തിലാണ് ചിത്രം നിര്‍മിക്കുന്നത്.

Previous articleസിനിമാ സെറ്റില്‍ ദേശീയ പതാക ഉയര്‍ത്തി ജനപ്രിയ നായകന്‍ ദിലീപ്..!
Next article‘തല്ലുമാല’, പാട്ടും കൂത്തുമായ് ഒരാഘോഷം…! സിനിമയെ കുറിച്ച് മധുപാല്‍!