മമ്മൂട്ടിയുടെ ‘കാതൽ’ ഏപ്രിലെത്തും!

മമ്മൂട്ടിയും ജ്യോതികയും ഒന്നുക്കുന്ന പുതിയ ചിത്രമാണ് ‘കാതൽ’. ജിയോ ബേബി സംവിധാനം ചെയ്യുന്ന സിനിമ പ്രദർശനത്തിനെത്താനുള്ള തയ്യാറെടുപ്പിലാണ്. ജിയോ . ‘കാതലി’ന്റെ റിലീസ് സംബന്ധിച്ചാണ് പുതിയ വാർത്തയാണ് സോഷ്യൽ മീഡിയ നിറയെ.ഈ വരുന്ന ഏപ്രിൽ…

മമ്മൂട്ടിയും ജ്യോതികയും ഒന്നുക്കുന്ന പുതിയ ചിത്രമാണ് ‘കാതൽ’. ജിയോ ബേബി സംവിധാനം ചെയ്യുന്ന സിനിമ പ്രദർശനത്തിനെത്താനുള്ള തയ്യാറെടുപ്പിലാണ്. ജിയോ . ‘കാതലി’ന്റെ റിലീസ് സംബന്ധിച്ചാണ് പുതിയ വാർത്തയാണ് സോഷ്യൽ മീഡിയ നിറയെ.ഈ വരുന്ന ഏപ്രിൽ 20ന് റിലീസ് മമ്മൂട്ടി ചിത്രം റിലീസ് ചെയ്‌തേക്കുമെന്നാണ് ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള പറയുന്നത്.

ഈദ് റിലീസായി കാതൽ എത്തുന്ന എന്നാണ് ട്രേഡ് അനലിസ്റ്റ് ശ്രീധർ പിള്ള ട്വീറ്റ് ചെയ്തിരിക്കുന്നത്.ലാലു അലക്‌സ്, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമ നിർമ്മിക്കുന്നത് മമ്മൂട്ടി കമ്പനിയാണ്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് കാതൽ.

മാത്യു ദേവസ്സി എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ആദർശ് സുകുമാരൻ, പോൾസൺ സക്കറിയ എന്നിവരുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സാലു കെ തോമസും എഡിറ്റിങ് ഫ്രാൻസിസ് ലൂയിസും സംഗീതം മാത്യൂസ് പുളിക്കനും നിർവഹിക്കുന്നു. വർഷങ്ങൾക്കു ശേഷം ജ്യോതിക കാതലിലൂടെ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന സിനിമ കൂടിയാണ് കാതൽ.