നിതിൻ രഞ്ജി പണിക്കർ എന്ന എഴുത്തുകാരനും സംവിധായകനും തന്റെ കാലിബർ തെളിയിച്ച സിനിമയാണ് കാവൽ..

സംവിധായകരെ കുറിച്ചു വളരെ പ്രശസ്തമായൊരു വാചകം ഉണ്ട് സിനിമാലോകത്ത് ” അവർക്കു ആദ്യ സിനിമ വിജയിപ്പിക്കാൻ വലിയ പാടൊന്നും ഇല്ല കാരണം വര്ഷങ്ങളോളം ഉള്ള അധ്വാനവും മോഹങ്ങളും , പ്രതീക്ഷകളും എല്ലാം ആ സിനിമയിൽ…

സംവിധായകരെ കുറിച്ചു വളരെ പ്രശസ്തമായൊരു വാചകം ഉണ്ട് സിനിമാലോകത്ത് ” അവർക്കു ആദ്യ സിനിമ വിജയിപ്പിക്കാൻ വലിയ പാടൊന്നും ഇല്ല കാരണം വര്ഷങ്ങളോളം ഉള്ള അധ്വാനവും മോഹങ്ങളും , പ്രതീക്ഷകളും എല്ലാം ആ സിനിമയിൽ ഉണ്ടാകും ! രണ്ടാം സിനിമയിൽ ആണു അവരുടെ കാലിബർ തിരിച്ചറിയാനാകുന്നത് !! ഈ പ്രയോഗം സത്യമാണെങ്കിൽ നിതിൻ രഞ്ജി പണിക്കർ എന്ന എഴുത്തുകാരനും സംവിധായകനും തന്റെ കാലിബർ തെളിയിച്ച സിനിമയാണ് കാവൽ .. കസബ എന്ന ആദ്യചിത്രത്തിൽ നിന്നും രണ്ടാമത്തേ ചിത്രമായ കാവലിലേക്കു എത്തുമ്പോൾ റൈറ്റർ എന്ന നിലയിലും സംവിധായകൻ എന്ന നിലയിലും നിതിൻ കൈവരിച്ച കയ്യടക്കവും പുരോഗതിയും അഭിനന്ദനം അർഹിക്കുന്നു.. കട്ടപ്പനയിൽ ജനിച്ചു വളർന്ന ആന്റണിയുടെയും , ഊരും പേരും അറിയാത്ത തമ്പാന്റെയും സൗഹൃദത്തിന്റെ .. ഒരപ്പന്റെ വാത്സല്യത്തിന്റെ..

നെഞ്ചിലെ ചൂട് കൊടുത്തു സ്നേഹിച്ചവരെ ഒരു പരുന്തുംകാലിനും കൊത്തിയെടുക്കാൻ കൊടുക്കാതെ കൈക്കരുത്തും കരളുറപ്പും കൊണ്ട്‌ കോട്ട കെട്ടിയ ഒറ്റയാന്റെ .. നേരും നെറിയും , പകയും ചതിയും , നിറഞ്ഞൊരു കഥയാണ് കാവൽ . റേച്ചലും , അലക്‌സും ഉള്ള ആന്റണിയുടെ വീടും , പ്രേക്ഷകർ ഉള്ള മലയാളസിനിമ തീയേറ്ററും ഇപ്പോൾ ഒരാളുടെ കാവലിൽ ആണു . !! പാലക്കാടൻ മണ്ണിൽ നിന്നും കയ്യിൽ പഴയ ഓർമകൾ നിറച്ചൊരു പെട്ടിയും , അരയിൽ തിര നിറച്ചൊരു റിവോള്വരുമായി ഹൈറേഞ്ചിലേക്കു കാവലിനായി വണ്ടി കയറിയ തമ്പാൻ എന്ന ഇരട്ട ചങ്കന്റെ കാവലിൽ . !!! “റമ്മി എനിക്കിഷ്ടമാണ് ” ” സുഖിച്ചോ ” എന്‍റെ സുരേഷേട്ടാ ഇപ്പോഴും എന്തൊരഴകാണ് നിങ്ങളുടെ ഡയലോഗ് ഡെലിവറിക്ക് !!!!