ദൃശ്യവിസ്മയമായി കബ്‌സ; ട്രെയ്‌ലർ കാണാം!

സാൻഡിൽവുഡിൽ നിന്ന് അടുത്ത പാൻ ഇന്ത്യൻ ചിത്രമെത്തുകയാണ്. ഉപേന്ദ്ര, കിച്ച സുദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന കബ്‌സയുടെ ട്രെയ്‌ലർ പുറത്തെത്തി. ആർ ചന്ദ്രു സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് കബ്‌സ. ഈ വരുന്ന മാർച്ച് ചിത്രം…

സാൻഡിൽവുഡിൽ നിന്ന് അടുത്ത പാൻ ഇന്ത്യൻ ചിത്രമെത്തുകയാണ്. ഉപേന്ദ്ര, കിച്ച സുദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന കബ്‌സയുടെ ട്രെയ്‌ലർ പുറത്തെത്തി. ആർ ചന്ദ്രു സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് കബ്‌സ. ഈ വരുന്ന മാർച്ച് ചിത്രം ലോകമെമ്പാടും തിയറ്ററുകളിൽ എത്തും.1974-84 കാലഘട്ടത്തിലെ അധോലോകത്തിന്റെ പശ്ചാത്തലത്തിലാണ് കബ്‌സ ഒരുങ്ങുന്നത്.

ശ്രിയ ശരൺ, ശിവരാജ്കുമാർ, ജഗപതി ബാബു, പ്രകാശ് രാജ്, സമുദ്രക്കനി,ജോൺ കോക്കൻ, കബീർ ദുഹൻ സിംഗ്, മുരളി ശർമ്മ, പോഷാനി കൃഷ്ണ മുരളി, നവാബ് ഷാ, സുധ, ദേവ്ഗിൽ, കാമരാജൻ, അനൂപ് രേവണ്ണ,പദീപ് സിംഗ് റാവത്, പ്രമോദ് ഷെട്ടി, ധനീഷ് അക്തർ സെഫി എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.രവി ബസ്‌രൂർ ആണ് ചിത്രത്തിന് സംഗീതം പകരുന്നത്.

കന്നഡയ്ക്ക് പുറമെ തെലുങ്ക്, തമിഴ്, മലയാളം,മറാത്തി, ഹിന്ദി,ഒറിയ തുടങ്ങി ഏഴ് ഇന്ത്യൻ ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും. സിനിമയുടെ ഛായാഗ്രഹണം എ ജെ ഷെട്ടിയും എഡിറ്റിംഗ് മഹേഷ് റെഡ്ഡിയും നിർവഹിക്കുന്നു. ചിത്രത്തിൻറെ ആക്ഷൻ കൊറിയോഗ്രഫി നിർവ്വഹിക്കുന്നത് പീറ്റർ ഹെയ്ൻ, രവി വർമ്മ, വിജയ്, വിക്രം, റാം ലക്ഷ്മൺ, മോർ എന്നിവരാണ് ചിത്രത്തിൻറെ ആക്ഷൻ കൊറിയോഗ്രഫി നിർവ്വഹിക്കുന്നത്.