ബേസിലിന്റെ ‘കഠിന കഠോരമീ അണ്ഡകടാഹം’ ഒടിടിയിലെത്തി!

ബേസിൽ ജോസഫ് പ്രധാന കഥാപാത്രമായി എത്തിയ ‘കഠിന കഠോരമീ അണ്ഡകടാഹം” ഒടിടിയിലെത്തി. പെരുന്നാൾ റിലീസായി എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. . നവാഗതനായ മുഹസിൻ സംവിധാനം ചെയ്ത സിനിമ കോവിഡ് ലോക്ക്ഡൗൺ സമയത്ത്…

ബേസിൽ ജോസഫ് പ്രധാന കഥാപാത്രമായി എത്തിയ ‘കഠിന കഠോരമീ അണ്ഡകടാഹം” ഒടിടിയിലെത്തി. പെരുന്നാൾ റിലീസായി എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. . നവാഗതനായ മുഹസിൻ സംവിധാനം ചെയ്ത സിനിമ കോവിഡ് ലോക്ക്ഡൗൺ സമയത്ത് ബേസിലിന്റെ കഥാപാത്രമായ ബച്ചു പുതിയ ബിസിനസ് തുടങ്ങുന്നതും തുടർന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് കഠിന കഠോരമീ അണ്ഡകടാഹത്തിന്റെ പ്രമേയം.

ഇന്ദ്രൻസ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ബിനു പപ്പു, സുധീഷ്, നിർമ്മൽ പാലാഴി, സ്വതി ദാസ് പ്രഭു, അശ്വിൻ, പാർവതി കൃഷ്ണ, ഫറ ഷിബ്ല, ശ്രീജ രവി എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും സിനിമയിലുണ്ട്. കോഴിക്കോടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ഹർഷദ് ആണ്. ചിത്രത്തിന്റെ നിർമ്മാണം നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസാം സലാം ആണ് നിർവഹിച്ചത്.


കഠിന കഠോരമീ അണ്ഡകടാഹത്തിന്റെ ഛായാഗ്രാഹകൻ എസ്.മുണ്ടോൾ ആണ് മുഹ്‌സിൻ പരാരി, ഷർഫു എന്നിവരുടെ വരികൾക്ക് ഗോവിന്ദ് വസന്ദയാണ് സംഗീതം നൽകിയത്. മാർട്ടിൻ ജോർജ് ആറ്റവേലിൽ, ഷിനാസ് അലി എന്നിവരാണ് ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസേഴ്‌സ്. എഡിറ്റർ സോബിൻ സോമൻ, ആർട്ട് പ്രദീപ് എംവി, മേക്കപ്പ് സുധി സുരേന്ദ്രൻ