ബോക്‌സോഫീസില്‍ കുതിച്ച് ചാടി കടുവ! 40 കോടി ക്ലബില്‍, സിബിഐ റെക്കോര്‍ഡ് മറികടന്നു

പൃഥ്വിരാജിന്റെ കടുവ ബോക്‌സോഫീസില്‍ കുതിപ്പ് തുടരുകയാണ്. ഷാജി കൈലാസിന് ഗംഭീര തിരിച്ചുവരവാണ് കടുവ സമ്മാനിച്ചിരിക്കുന്നത്. ജൂലൈ ഏഴിന് പുറത്തിറങ്ങിയ ചിത്രം 13 ദിവസങ്ങള്‍ കഴിയുമ്പോള്‍ റെക്കോര്‍ഡ് കലക്ഷന്‍ സ്വന്തമാക്കിയിരിക്കുകയാണ്. കടുവ ആഗോളതലത്തില്‍ 40 കോടി ക്ലബില്‍ എത്തിയിരിക്കുകയാണ്.

40.05 കോടിയാണ് സിനിമയുടെ ഇതുവരെയുള്ള കളക്ഷനെന്നാണ് റിപ്പോര്‍ട്ട്.കേരളത്തില്‍ നിന്ന് മാത്രം ‘കടുവ’ 20.25 കോടി കളക്റ്റ് ചെയ്തുവെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ കണക്ക്. ഇതോടെ കേരളത്തില്‍ നിന്ന് ഈ വര്‍ഷം ഏറ്റവും അധികം പണം വാരിയ മലയാളം സിനിമകളില്‍ നാലാം സ്ഥാനത്തെത്തിയിരിക്കുകയാണ് കടുവ. മമ്മൂട്ടി ചിത്രം ‘സിബിഐ 5 ദി ബ്രെയിനി’ന്റെ റെക്കോര്‍ഡ് കടുവ മറികടന്നിരിക്കുകയാണ്. 17 കോടിയാണ് ‘സിബിഐ’ കേരളത്തില്‍ നിന്ന് നേടിയത്.

ഷാജി കൈലാസ് എന്ന സംവിധായകന്റെ മാസ് തിരിച്ചുവരവ് എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെടുന്നത്. ഷാജി കൈലാസും പൃഥ്വിയും ‘കാപ്പ’ എന്ന സിനിമയ്ക്കായി വീണ്ടും ഒന്നിച്ചിരിക്കുകയാണ്. കഴിഞ്ഞ ആഴ്ചയില്‍ കാപ്പയുടെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചിരുന്നു.

Previous articleനയന്‍താരയ്ക്കും വിഘ്‌നേഷിനും നോട്ടീസയച്ച് നെറ്റ്ഫ്ളിക്സ്
Next article‘സെക്‌സില്‍ നിങ്ങള്‍ക്ക് ഏത് പൊസിഷന്‍ പിടിക്കും’ കമന്റിട്ടയാള്‍ക്ക് കിടിലന്‍ മറുപടിയുമായി നടി