ആ ഗുരുത്വക്കേടാണ് ദിലീപിനെ ഒന്നുമല്ലാതെ ആക്കിയത് കൈതപ്പുറം ദാമോദരൻ നമ്പൂതിരി !!

നാന്നൂറിലധികം പാട്ടുകൾ രചിച്ച കൈതപ്പുറം ദാമോദൻ നമ്പൂതിരി തന്റെ ജീവിതത്തിലെ അനുഭവങ്ങൾ പങ്ക് വെക്കുമ്പോൾ വില്ലൻ സ്ഥാനത്ത് ദിലീപാണ്. ഒരിക്കൽ ദിലീപിനാൽ അപമാനിക്കപ്പെട്ട് അദ്ദേഹം പടിയിറങ്ങുമ്പോൾ മനസ്സ് നൊന്ത് ശപിച്ച നിമിഷം പറയാതെ പറയുകയാണ് കൈതപ്പുറം ദാമോദരൻ നമ്പൂതിരി. ദിലീപ് എന്നെ ഒരു പാട്ടിൽ നിന്നും മാറ്റിയിട്ടുണ്ട്. എനിക്ക് അത് ഒരിക്കലും മറക്കാൻ പറ്റില്ല. ഞാൻ ഒരു പാട്ട് എഴുതി അടുത്ത പാട്ട് എഴുതാൻ തുടങ്ങിയപ്പോൾ അയാൾ എന്നോട് പറഞ്ഞു വേറെ നമ്പൂതിരി എഴുതുമെന്ന്.

എന്നിട്ട് പാട്ട് ഹരിയെക്കൊണ്ട് എഴുതിച്ചു. എന്റെ കഴിവൊന്നും പോര എന്ന ചിന്തയാണ് ദിലീപിന്. അതാണ് അയാളുടെ കുരുത്തക്കേട്. ആ കുരുത്തക്കേട് മാറട്ടെ എന്ന് ഞാൻ വിശ്വസിക്കുന്നു പ്രാർത്ഥിക്കുന്നു. മുൻപ് ഞാൻ അയാളോട് സിനിമയിൽ എഴുതിയ നല്ല പാട്ടുകളെ എല്ലാം ഒരു നിമിഷം കൊണ്ട് അയാൾ മറന്നു. അതെല്ലാം മറന്ന് അയാൾ എന്നെ സിനിമയിൽ നിന്നും മാറ്റി. എനിക്ക് അത് ഒരു പ്രശ്നം അല്ല കാരണം ഞാൻ നാന്നൂറിൽ പരം സിനിമകൾ ചെയ്തിട്ടുണ്ട്. അപ്പോഴാണ് അയാൾ എന്നെ ഒരു സിനിമയിൽ നിന്നും മാറ്റുന്നത് കൈതപ്പുറം പറയുന്നു.

Previous articleഎന്റെ ജീവിതത്തിലെ പ്രധാന മുഹൂർത്തത്തിന്  സാക്ഷിയാകാൻ അദ്ദേഹമില്ല സന മൊയ്തൂട്ടി!!
Next articleആരെ വിവാഹം കഴിച്ചാലും സിനിമ നടിമാരെ ചെയ്യരുത് ധ്യാൻ ശ്രീനിവാസൻ !!