തെന്നിന്ത്യൻ താരം കാജൽ അഗർവാൾ വിവാഹിതയാകുന്നു. തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് കാജൽ അഗർവാൾ. കോളിവുഡിലും ടോളിവുഡിലും സജീവമാണെങ്കിലും മലയാളത്തിലും താരത്തിന് നിരവധി ആരാധകരുണ്ട്. ഈ വര്‍ഷം തന്നെ കാജള്‍ അഗര്‍വാളിന്റെ വിവാഹം ഉണ്ടാവുമെന്നാണ് പുറത്തു വരുന്ന വാര്‍ത്തകള്‍. പ്രണയമല്ല, പൂര്‍ണമായും വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച കല്യാണമാണെന്നാണ് റിപ്പോർട്ടുകൾ.
പലപ്പോഴും നടിയുടെ വിവാഹ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിട്ടുണ്ട്. അപ്പോഴൊക്കെ അത് നിഷേധിച്ച കാജള്‍ ഇതുവരെ ഈ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല. മുബൈയില്‍ ബിസിനസ്സുകാരനായ ആളുമായി കാജളിന്റെ വിവാഹം ഉറപ്പിച്ചു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. വാര്‍ത്ത സത്യമാണെങ്കില്‍ ഈ വര്‍ഷം തന്നെ വിവാഹമുണ്ടാവും.
വിവാഹ ശേഷം കാജളും ബിസിനസ്സിലേക്ക് കടക്കും എന്നാണ് അറിയാന്‍ കഴിയുന്നത്. സിനിമാ അഭിനയം കുറയുമെങ്കിലും നിര്‍മാതാവായി ഈ രംഗത്ത് തന്നെയുണ്ടാവും. അതേ സമയം കൊറോണ കാരണം മുടങ്ങി കിടക്കുന്ന സിനിമകള്‍ സാഹചര്യം അുകൂലമായാലുടന് അഭിനയിക്കും. വിവാഹം കഴിഞ്ഞാലും ഏറ്റെടുത്ത സിനിമകള്‍ പൂര്‍ത്തിയാക്കുമെന്ന് നടിയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
