കാജലിന്റെ വിവാഹ ഒരുക്കങ്ങൾ തുടങ്ങി, വൈറലായി താരത്തിന്റെ വിവാഹ ആഘോഷ ചിത്രങ്ങൾ

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് തെന്നിന്ത്യൻ താരസുന്ദരി കാജൽ അഗർവാളിന്റെ വിവാഹവാർത്ത പുറത്ത് വന്നത്, താരം തന്നെയാണ് താൻ വിവാഹിതയാകുന്ന കാര്യം എല്ലാവരെയും അറിയിച്ചത്, വ്യവസായിയായ ഗൗതം കിച്ചലുവാണ് കാജലിനെ വിവാഹം ചെയ്യുന്നത്. ഒക്ടോബര്‍ മുപ്പതിനാണ്…

കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് തെന്നിന്ത്യൻ താരസുന്ദരി കാജൽ അഗർവാളിന്റെ വിവാഹവാർത്ത പുറത്ത് വന്നത്, താരം തന്നെയാണ് താൻ വിവാഹിതയാകുന്ന കാര്യം എല്ലാവരെയും അറിയിച്ചത്, വ്യവസായിയായ ഗൗതം കിച്ചലുവാണ് കാജലിനെ വിവാഹം ചെയ്യുന്നത്. ഒക്ടോബര്‍ മുപ്പതിനാണ് താരം വിവാഹിതയാകുന്നത് . ഇപ്പോൾ കാജലിന്റെ വിവാഹ ആഘോഷത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയിൽ ഏറെ ശ്രദ്ധ നേടുന്നത്.  ആഘോഷത്തിന്റെ ചിത്രങ്ങള്‍ താരം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

ഈ മാസം തുടക്കത്തില്‍ ആയിരുന്നു കാജല്‍ വിവാഹ വാര്‍ത്ത സ്ഥിരീകരിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും വിവാഹം. “2020 ഒക്ടോബര്‍ 30 ന് മുംബൈയില്‍, അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുക്കുന്ന വളരെ ലളിതമായ ഒരു ചടങ്ങില്‍ വെച്ച്‌ ഗൗതം കിച്ച്‌ലുവും ഞാനും വിവാഹിതരാവുകയാണെന്ന് അറിയിക്കുന്നതില്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ഈ മഹാമാരി ഞങ്ങളുടെ സന്തോഷത്തിന്റെ തിളക്കം കുറയ്ക്കുന്നുണ്ട്,

എന്നാല്‍ ജീവിതം ഒരുമിച്ച്‌ ആരംഭിക്കുന്നതിന്റെ ആവേശത്തിലാണ് ഞങ്ങള്‍. ഇക്കാലമത്രയും നിങ്ങള്‍ നല്‍കിയ സ്നേഹത്തിനു നന്ദി, പുതിയ യാത്ര ആരംഭിക്കുമ്ബോഴും നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹാശിസ്സുകള്‍ വേണം. ഞാനേറെ വിലമതിക്കുന്ന, എനിക്ക് സന്തോഷം തരുന്ന, പ്രേക്ഷകരെ രസിപ്പിക്കുന്ന കാര്യങ്ങള്‍ ഇനിയും തുടരും. അനന്തമായ പിന്തുണയ്ക്ക് നന്ദി.”

കഴിഞ്ഞ മാസമായിരുന്നു വിവാഹനിശ്ചയം, ഇരുവരുടേതും വീട്ടുകാര്‍ പറഞ്ഞു നിശ്ചയിച്ച വിവാഹമാണ്. മുംബൈ സ്വദേശിയായ കാജല്‍ ‘ക്യൂന്‍ ഹോ ഗയാ നാ’ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തെലുങ്ക്, തമിഴ് ഭാഷാചിത്രങ്ങളിലേക്കും ചേക്കേറിയ ഈ മുപ്പത്തിയഞ്ചുകാരി തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതയാണ്. തുപ്പാക്കി, ജില്ല, വിവേഗം, മെര്‍സല്‍ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെയാണ് കാജല്‍ അവതരിപ്പിച്ചത്.