‘ഉടനെ ഇങ്ങുവരും’, വിവാഹശേഷം പുതിയ വിശേഷം പങ്കുവെച്ച് കാജൽ!

അടുത്തിടെയായിരുന്നു നടി കാജലിന്റെ വിവാഹം, ബിസിനസുകാരന്‍ ഗൗതം കിച്‌ലു ആണ് കാജലിന്റെ കഴുത്തിൽ താലി ചാർത്തിയത്. വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് വിവാഹം നടന്നത്.…

Kajal Aggarwal latest video

അടുത്തിടെയായിരുന്നു നടി കാജലിന്റെ വിവാഹം, ബിസിനസുകാരന്‍ ഗൗതം കിച്‌ലു ആണ് കാജലിന്റെ കഴുത്തിൽ താലി ചാർത്തിയത്. വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് വിവാഹം നടന്നത്. വിവാഹത്തിൽ അധികം ആളുകൾ പങ്കുടുത്തില്ല എങ്കിലും വിവാഹച്ചടങ്ങുകൾക്ക് യാതൊരുവിധ കുറവും ഉണ്ടായിരുന്നില്ല, വളരെ ആഘോഷത്തോടെയാണ് വിവാഹം നടത്തിയത്. അതിനു ശേഷം മാലി ദ്വീപിൽ ഹണിമൂൺ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും കാജൽ ആരാധകരുമായി പങ്കുവെച്ചിരുന്നു. മികച്ച പ്രേക്ഷക ശ്രദ്ധയാണ് ഈ ചിത്രങ്ങൾക്ക് ലഭിച്ചത്.

ഇപ്പോൾ തന്റെ ഏറ്റവും പുതിയ വിശേഷം പങ്കുവെക്കുകയാണ് കാജൽ. ഒരു ഹോട്ടലിനു നടുവിൽ ഉള്ള വെള്ളത്തിൽ തുള്ളിച്ചാടി കളിക്കുന്നതിനിടെ വീഡിയോ ആണ് കാജൽ പങ്കുവെച്ചിരിക്കുന്നത്. വെള്ളത്തിൽ കളിക്കുന്നതിനൊപ്പം കാജൽ തുള്ളിച്ചാടുകയും ചെയ്യുന്നുണ്ട്. കിച്ചഡ് എന്ന വാക്കോടെയാണ് വീഡിയോ അവസാനിക്കുന്നത്. ഉടൻ വരുന്നുവെന്ന തലകെട്ടോടുകൂടിയാണ് കാജൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതോടെ എന്താണ് കാജലിന് ഇത്ര സന്തോഷത്തിനു കാരണം എന്നാണ് ആരാധകർ ചോദിക്കുന്നത്.

നിരവധി പേരാണ് വീഡിയോയ്ക്ക് കമെന്റുമായി എത്തിയത്. എന്താണ് ഇത്ര വലിയ സന്തോഷത്തിന്റെ കാരണം എന്നാണു കൂടുതൽ കമെന്റുകളും. എന്നാൽ അതിനു മറുപടിയൊന്നും കാജൽ നൽകിയിട്ടില്ല. കാജലും ഭർത്താവും ചേർന്ന് ആരംഭിക്കുന്ന ഒരു പുതിയ സംരംഭത്തിന്റെ സൂചനയാണോ ഇതെന്നും ആളുകൾ ചോദിക്കുന്നു. കാത്തിരിക്കുക എന്ന തലക്കെട്ടോടെയാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അത് കൊണ്ട് എന്താണെങ്കിലും കാത്തിരുന്നു കാണാം എന്നാണു ആരാധകരും പറയുന്നത്.

പെട്ടന്നായിരുന്നു താരത്തിന്റെ വിവാഹ പ്രഖ്യാപനവും വിവാഹവും എല്ലാം നടന്നത്. താരത്തിന്റെ വിവാഹ ചിത്രങ്ങൾ എല്ലാം ആരാധകർ ആഘോഷമാക്കിയിരുന്നു. ഏകദേശം 12 വർഷത്തോളമായി ഇരുവരും പ്രണയത്തിൽ ആയിരുന്നു. സ്കൂളിൽ പഠിക്കുന്ന കാലം മുതൽക്കേ ഇരുവരും പ്രണയത്തിൽ ആയിരുന്നുവെന്നു വിവാഹത്തിന് ശേഷമാണ് കാജൽ പുറത്ത് വിട്ടത്. പാപ്പരാസികൾ പോലും കണ്ടുപിടിക്കാതെ വളരെ രഹസ്യമായാണ് ഇരുവരും തങ്ങളുടെ പ്രണയത്തെ ഒളിപ്പിച്ചു വെച്ചത്.