രാജകുമാരിയെ പോലെ തിളങ്ങി കാജൽ, താരത്തിന്റെ വിവാഹചിത്രങ്ങൾ കാണാം

കഴിഞ്ഞ ദിവസമായിരുന്നു നടി കാജലിന്റെ വിവാഹം, ബിസിനസുകാരന്‍ ഗൗതം കിച്‌ലു ആണ് കാജലിന്റെ കഴുത്തിൽ താലി ചാർത്തിയത്. വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് വിവാഹം…

kajal-wedding

കഴിഞ്ഞ ദിവസമായിരുന്നു നടി കാജലിന്റെ വിവാഹം, ബിസിനസുകാരന്‍ ഗൗതം കിച്‌ലു ആണ് കാജലിന്റെ കഴുത്തിൽ താലി ചാർത്തിയത്. വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് വിവാഹം നടന്നത്. വിവാഹത്തിൽ അധികം ആളുകൾ പങ്കുടുത്തില്ല എങ്കിലും വിവാഹച്ചടങ്ങുകൾക്ക് യാതൊരുവിധ കുറവും ഉണ്ടായിരുന്നില്ല, വളരെ ആഘോഷത്തോടെയാണ് വിവാഹം നടത്തിയത്.

ഇപ്പോൾ താരത്തിന്റെ വിവാഹ ചിത്രങ്ങളും വിഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. ലെഹങ്കയില്‍ അതി സുന്ദരിയായി തിളങ്ങുകയാണ് വധു കാജള്‍ അഗര്‍വാള്‍. ‘പെര്‍ഫക്‌ട് ഗ്രൂം’ എന്നാണ് ആരാധകര്‍ കമന്റിടുന്നത്. ആരാധകരും സഹപ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയിലൂടെ നവ വധൂവരന്മാര്‍ക്ക് ആശംസകള്‍ അറിയിച്ചു. സമാന്ത അക്കിനേനി, രകുല്‍ പ്രീതി സിംഗ്, മഞ്ചു ലക്ഷ്മി, കീര്‍ത്തി സുരേഷ്, തമന്ന ഭട്ടിയ, സോനു സൂദ് തുടങ്ങിവര്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് കാജളിനോടുള്ള തങ്ങളുടെ സ്‌നേഹവും ആശംസയും അറിയിച്ചിത്തത്.

മുംബൈ സ്വദേശിയാണെങ്കിലും സൗത്ത് ഇന്ത്യന്‍ സിനിമകളിലൂടെയാണ് കാജള്‍ അഗര്‍വാള്‍ ശ്രദ്ധേയയായത്. ആദ്യ സിനിമ ബോളിവുഡില്‍ ആയിരുന്നുവെങ്കിവും തമിഴ്, തെലുങ്ക് ഭാഷകളിലാണ് കാജള്‍ ഏറ്റവുമധികം അഭിനയിച്ചത്. തെലുങ്ക്, തമിഴ് ഭാഷയിലെ ഒട്ടുമിക്ക എല്ലാ സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും താരം അഭിനയിച്ചു. കമല്‍ ഹസനൊപ്പം ഇന്ത്യന്‍ 2 യില്‍ അഭിനയിക്കാനിരിക്കെയാണ് വിവാഹം. ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം കോവിഡ് പശ്ചാത്തലത്തില്‍ നീട്ടി വച്ചിരിയ്ക്കുകയാണ്.