ആദ്യകണ്മണിയെ വരവേൽക്കാൻ ഒരുങ്ങി കാജൽ, ആശംസകൾ നേർന്ന് ആരാധകർ

നിരവധി ആരാധകർ ഉള്ള താരമാണ് തെന്നിന്ത്യൻ താരസുന്ദരി കാജൽ, നിരവധി സിനിമകളിൽ കൂടി താരം പ്രേക്ഷകരുടെ മനസ്സ് കീഴടക്കി, നിരവധി ഭാഷകളിൽ താരം ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു, മലയാളത്തിലേക്ക് താരം എത്താൻ പോകുന്നതായി അടുത്തിടെ…

നിരവധി ആരാധകർ ഉള്ള താരമാണ് തെന്നിന്ത്യൻ താരസുന്ദരി കാജൽ, നിരവധി സിനിമകളിൽ കൂടി താരം പ്രേക്ഷകരുടെ മനസ്സ് കീഴടക്കി, നിരവധി ഭാഷകളിൽ താരം ഇതിനോടകം അഭിനയിച്ച് കഴിഞ്ഞു, മലയാളത്തിലേക്ക് താരം എത്താൻ പോകുന്നതായി അടുത്തിടെ റിപ്പോർട്ടുകൾ വന്നിരുന്നു, ദുല്ഖറിന്റെ നായികയായിട്ടാണ് താരം എത്തുന്നത് എന്നായിരുന്നു പുറത്ത് വന്ന വാർത്തകൾ , സിനിമയുടെ ലൊക്കേഷനിൽ നിന്നുമുള്ള ചിത്രങ്ങളൂം വൈറലായിരുന്നു, എന്നാൽ കൊറോണ കാരണം ഷൂട്ടിംഗ് നിർത്തിവെച്ചിരിക്കുക ആയിരുന്നു. പിന്നാലെ താരം വിവാഹിതയാകുന്നു എന്ന വാർത്ത വന്നിരുന്നു. അടുത്തിടെയായിരുന്നു നടി കാജലിന്റെ വിവാഹം, ബിസിനസുകാരന്‍ ഗൗതം കിച്‌ലു ആണ് കാജലിന്റെ കഴുത്തിൽ താലി ചാർത്തിയത്. വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് വിവാഹം നടന്നത്. വിവാഹത്തിൽ അധികം ആളുകൾ പങ്കുടുത്തില്ല എങ്കിലും വിവാഹച്ചടങ്ങുകൾക്ക് യാതൊരുവിധ കുറവും ഉണ്ടായിരുന്നില്ല, വളരെ ആഘോഷത്തോടെയാണ് വിവാഹം നടത്തിയത്. അതിനു ശേഷം മാലി ദ്വീപിൽ ഹണിമൂൺ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളും കാജൽ ആരാധകരുമായി പങ്കുവെച്ചിരുന്നു. മികച്ച പ്രേക്ഷക ശ്രദ്ധയാണ് ഈ ചിത്രങ്ങൾക്ക് ലഭിച്ചത്.പെട്ടന്നായിരുന്നു താരത്തിന്റെ വിവാഹ പ്രഖ്യാപനവും വിവാഹവും എല്ലാം നടന്നത്. താരത്തിന്റെ വിവാഹ ചിത്രങ്ങൾ എല്ലാം ആരാധകർ ആഘോഷമാക്കിയിരുന്നു. ഏകദേശം 12 വർഷത്തോളമായി ഇരുവരും പ്രണയത്തിൽ ആയിരുന്നു. സ്കൂളിൽ പഠിക്കുന്ന കാലം മുതൽക്കേ ഇരുവരും പ്രണയത്തിൽ ആയിരുന്നുവെന്നു വിവാഹത്തിന് ശേഷമാണ് കാജൽ പുറത്ത് വിട്ടത്. പാപ്പരാസികൾ പോലും കണ്ടുപിടിക്കാതെ വളരെ രഹസ്യമായാണ് ഇരുവരും തങ്ങളുടെ പ്രണയത്തെ ഒളിപ്പിച്ചു വെച്ചത്.

ഇപ്പോൾ കാജൽ അമ്മയാകാൻ ഒരുങ്ങുന്നു എന്ന വാർത്തയാണ് വന്നിരിക്കുന്നത്. കാജലും ഗൗതമും തങ്ങളുടെ ആദ്യത്തെ കണ്‍മണിയെ സ്വാഗതം ചെയ്യാന്‍ ഒരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. താന്‍ ഗര്‍ഭിണിയാണെന്ന റിപ്പോര്‍ട്ടുകളോട് താരം ഇതുവരേയും പ്രതികരിച്ചിട്ടില്ലെങ്കിലും ഉടനെ തന്നെ താരം ഈ വിവരം ആരാധകരുമായി പങ്കുവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.ഗര്‍ഭിണി ആയെന്ന് സ്ഥിരീകരിച്ചതോടെ താന്‍ നേരത്തെ കരാറിലെത്തിയ സിനിമകള്‍ വേഗത്തില്‍ തീര്‍ക്കാനുള്ള ഒരുക്കത്തിലാണ് കാജലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിന്റെ ഭാഗമായി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന ആചാര്യ, ഗോസ്റ്റ് എന്നിവയുടെ അണിയറ പ്രവര്‍ത്തകരോട് തന്റെ ഭാഗങ്ങള്‍ വേഗം തന്നെ പൂര്‍ത്തിയാക്കാന്‍ കാജല്‍ ആവശ്യപ്പെട്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു