ത്രില്ലര്‍ ചിത്രം ‘കാക്കിപ്പട’ യുടെ ചിത്രീകരണം ആരംഭിച്ചു

ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കാക്കിപ്പട’ യുടെ ചിത്രീകരണം തിങ്കളാഴ്ച്ച തിരുവനന്തപുരത്താരംഭിച്ചു. എസ്.വി. പ്രൊഡക്ഷന്‍സിന്റ ബാനറില്‍ ഷെജി വലിയകത്താണ് ചിത്രം നിര്‍മിക്കുന്നത്. നിരഞ്ജ് മണിയന്‍പിള്ളയും ശരത് അപ്പാനിയും ജോയിന്‍ ചെയ്തു. ത്രില്ലര്‍ ഗണത്തില്‍പ്പെട്ട ചിത്രം തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് പറയുന്നത്. ആരാധിക, സുജിത് ശങ്കര്‍, മണികണ്ഠന്‍ ആചാരി, ജയിംസ് ഏല്യാ, സജിമോന്‍ പാറയില്‍, സൂര്യഅനില്‍, മാല പാര്‍വതി എന്നിവരാണ് മറ്റു താരങ്ങള്‍.

പ്ലസ് ടു, ബോബി എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കാക്കിപ്പട’ യുടെ ചിത്രീകരണം തിങ്കളാഴ്ച്ച തിരുവനന്തപുരത്താരംഭിച്ചു. എസ്.വി. പ്രൊഡക്ഷന്‍സിന്റ ബാനറില്‍ ഷെജി വലിയകത്താണ് ചിത്രം നിര്‍മിക്കുന്നത്.

പൂര്‍ണ്ണമായും ത്രില്ലര്‍ മൂഡില്‍ അവതരിപ്പിക്കുന്ന ചിത്രമാണിത്. തെളിവെടുപ്പിനായി കൊണ്ടുവരുന്ന പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ചിത്രം പറയുന്നത്.

Gargi