‘കാക്കിപ്പട’യുടെ കഥ പറയുന്ന ചിത്രം! ആശംസകളുമായി മെഗാസ്റ്റാര്‍!!

‘കാക്കിപ്പട’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് മമ്മൂട്ടി. ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മമ്മൂക്ക തന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴിയാണ് റിലീസ് ചെയ്തത്. പോലീസുകാര്‍ നിറഞ്ഞ് നില്‍ക്കുന്ന പോസ്റ്റര്‍ ശ്രദ്ധ നേടുകയാണ്. അതുപോലെ തന്നെ പതിവില്‍ നിന്ന് വ്യത്യസ്തമായൊരു കഥാ പ്രമേയവുമായാണ് ഈ ചിത്രം എത്തുന്നത് എന്നാണ് സൂചന.

പൊലീസ് അന്വേഷണത്തെ തുടര്‍ന്ന് കുറ്റവാളിയെ പിടി കൂടുന്നതില്‍ നിന്ന് വ്യത്യസ്തമായി, കുറ്റവാളിയില്‍ നിന്ന് പൊലീസുകാരിലേക്കുള്ള അന്വേഷണത്തിന്റെ കഥ പറയുന്ന ചിത്രമായിരിക്കും കാക്കിപ്പട. ത്രില്ലര്‍ വിഭാഗത്തില്‍ ആണ് സിനിമ എത്തുന്നത്. എസ്.വി.പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെജി വലിയകത്ത് ആണ് ചിത്രം നിര്‍്മ്മിച്ചിരിക്കുന്നത്. തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം കേസ് അന്വേഷണത്തിനായി പോകേണ്ടി വരുന്ന വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തില്‍ പോലീസുകാരുടേയും പ്രതികളുടേയും മാനസികാവസ്ഥകള്‍ എന്തെല്ലാമെന്ന് തുറന്ന് കാട്ടും.

അതേസമയം, ഇന്ന് സമൂഹത്തില്‍ നടക്കുന്ന പല സംഭവ കഥകളുമായി സാമ്യമുളള രീതിയില്‍ ആണ് സിനിമ സഞ്ചരിക്കുക. ‘Delay in Justice, is Injustice എന്ന ടാഗ് ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. കാക്കിപ്പടയില്‍ നിരഞ്ജ് മണിയന്‍ പിള്ള രാജു, അപ്പാനി ശരത്ത്, ചന്തുനാഥ്, ആരാധികാ, സുജിത് ശങ്കര്‍, മണികണ്ഠന്‍ ആചാരി, ജയിംസ് ഏല്യാ, സജിമോന്‍ പാറായില്‍, വിനോദ് സാക് (രാഷസന്‍ ഫെയിം), സിനോജ് വര്‍ഗീസ്, കുട്ടി അഖില്‍, സൂര്യാ അനില്‍, പ്രദീപ്, ഷിബുലാബാന്‍, മാലാ പാര്‍വ്വതി എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

Nikhina