ഒരു സിനിമക്ക് വേണ്ടി അഡ്വാൻസ് വാങ്ങിയാൽ പിന്നെ അവർക്ക് വിറ്റതുപോലെയാണ്! ഞങ്ങളെ പോലെ തന്നെയാണ് മക്കളെയും വളർത്തിയത്; കലാരഞ്ജിനി 

Follow Us :

മലയാള സിനിമയുടെ സഹോദരിമാർ എന്ന് പറയാവുന്ന നടികളാണ് കലാരഞ്ജിനി, കല്പന, ഉർവശി എന്നിവർ, ഇപ്പോൾ നടി കലാരഞ്ജിനി കുടുംബത്തെ കുറിച്ചും , സിനിമയെ കുറിച്ചും പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. കരിയറിൽ ഞങ്ങൾ സഹോദരിമാർ ഒരിക്കലും റെക്കമെന്റ് ചെയ്യ്തിട്ടില്ല, ഞാൻ അഭിനയിക്കുന്ന സിനിമയിൽ കല്പനയെ പോലുള്ള ഒരു നടി വേണമെന്നുണ്ടെങ്കിൽ ഒരിക്കലും താൻ കല്പനയുടെ പേര് പറയില്ല. അതുപോലെയാണ് സഹോദരിമാരും കലാരഞ്ജിനി പറയുന്നു

ഞങ്ങളുടെ ജോലി അഭിനയമാണ്, ഞങ്ങളുടെ കുട്ടികൾ അമ്മയോടൊപ്പം നിന്നാണ് വളർന്നത്, ഞങ്ങൾ ഷൂട്ടിങ്ങിന് പോകുമ്പോളും, വരുമ്പോളും അവർ നല്ല ഉറക്കമായിരിക്കും, എങ്കിലും ഞങ്ങൾക്ക് ഒരു നിഷ്ട്ട ഉള്ളതുപോലെ അവർക്കും ആ നിഷ്ട്ടകൾ ഉണ്ട്, ഞങ്ങളെ പോലെ തന്നെ ഞങ്ങളുടെ മക്കളും വളർന്നത്, എനിക്കും കല്പനക്കും നല്ല കൃത്യ നിഷ്ടയാണ്, ഇപ്പോൾ ഉർവശി മാത്രമേയുള്ളൂ കൃത്യ നിഷ്ട്ട ഇല്ലാത്തത് കാരണം അവൾക്ക് കുറച്ചു ആരോഗ്യപ്രശ്നമുണ്ട്

ഒരു നടനോ, നടിയോ ഒരു സിനിമയ്ക്ക് ഓക്കെ പറഞ്ഞ് അഡ്വാൻസ് വാങ്ങിയാൽ ആ ദിവസങ്ങളെല്ലാം അവർക്ക് വിറ്റു. അവർ പറയുന്നതിന് ഒരു മിനുട്ട് നേരത്തെ പോകണം. അവർ ഷൂട്ടിം​ഗ് തുടങ്ങിയില്ലെങ്കിൽ നമ്മൾ ബഹളം വെക്കേണ്ട കാര്യമില്ല.പിന്നെ എടുക്കുന്നതും, എടുക്കാത്തതും അവരുടെ ഇഷ്ടമാണ്, ഇപ്പോൾ ഞങ്ങളുടെ കൃത്യ നിഷ്ടപോലെയാണ് കല്പനയുടെ മകൾ ശ്രീമയിയും, കലാരഞ്ജിനി പറയുന്നു, ഇപ്പോൾ ഉർവശിയുടെ മകൾ കുഞ്ഞാറ്റയും സിനിമ ഫിലീഡിലേക്ക് എത്തുകയാണ്